Latest News

കൊളാബ് ചെയ്തും സീരിയലില്‍ അഭിനയിച്ചും അവതാരക റോളിലെത്തിയും പണം സ്വരുക്കൂട്ടി; സ്വന്തം നാടായ പത്തനാപുരത്ത് അമൃത പണിതുയര്‍ത്തിയത് 35 ലക്ഷത്തിന്റെ സ്വപ്ന വീട്; കുടുംബവിളക്ക് നായികയായ നടിയുടെ സ്വപ്‌നം പൂവണിയുമ്പോള്‍

Malayalilife
കൊളാബ് ചെയ്തും സീരിയലില്‍ അഭിനയിച്ചും അവതാരക റോളിലെത്തിയും പണം സ്വരുക്കൂട്ടി; സ്വന്തം നാടായ പത്തനാപുരത്ത് അമൃത പണിതുയര്‍ത്തിയത് 35 ലക്ഷത്തിന്റെ സ്വപ്ന വീട്; കുടുംബവിളക്ക് നായികയായ നടിയുടെ സ്വപ്‌നം പൂവണിയുമ്പോള്‍

കുടുംബവിളക്കഎന്ന ജനപ്രിയ പരമ്പരയിലെ ശീതള്‍ എന്ന കഥാപാത്രമായി വന്ന് പ്രേക്ഷകശ്രദ്ധ നേടിയ താരമാണ് അമൃത നായര്‍. പരമ്പരയില്‍ നിന്നും അധികം വൈകാതെ പിന്മാറിയെങ്കിലും ഇന്നും കുടുംബവിളക്കിലെ ശീതളായി അറിയപ്പെടുന്ന അമൃത പിന്നീട് നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ചെങ്കിലും അത്രത്തോളം ജനപ്രിയത സ്വീകരിക്കാന്‍ കഴിഞ്ഞിട്ടില്ല. എങ്കിലും സോഷ്യല്‍ മീഡിയയില്‍ വളരെയധികം സജീവവുമാണ്. ഇപ്പോഴിതാ, വര്‍ഷങ്ങളായുള്ള തന്റെ സ്വപ്നം പൂര്‍ത്തീകരിച്ചിരിക്കുകയാണ് നടി. സ്വന്തം നാടായ പത്തനാപുരത്താണ് നടി വീട് പണിതത്. നേരത്തെ ഇവിടെ ഒരു ചെറിയ വീടായിരുന്നു ഉണ്ടായിരുന്നത്. പഴയ ആ വീട് പൂര്‍ണമായും പൊളിച്ചുമാറ്റി മണ്ണ് നീക്കിയെടുത്താണ് ഇപ്പോള്‍ വീട് പണിതത്. കഴിഞ്ഞ ജനുവരിയില്‍ തുടങ്ങിയ പണിയാണ് ഒരു വര്‍ഷത്തിനിപ്പുറം പൂര്‍ത്തിയാക്കിയത്.

അതേസമയം, വീട് പണിക്കിടെ നിരവധി തടസങ്ങളും ബുദ്ധിമുട്ടുകളും നേരിടേണ്ടി വന്നിട്ടുണ്ട് അമൃതയ്ക്ക്. നീളത്തിലുള്ള പ്ലോട്ട് ആയതിനാല്‍ തന്നെ വീടിന്റെ വലുപ്പം കുറയ്ക്കുകയും സൈഡില്‍ വണ്ടി കൂടി ഇടാന്‍ പാകത്തിന് സ്പേസ് നല്‍കി നീളത്തില്‍ പ്ലാന്‍ ചെയ്യുകയും ആയിരുന്നു. അതുമാത്രമല്ല, ബജറ്റില്‍ ഒതുങ്ങുന്ന ചെറിയ വീടായിരുന്നു സ്വപ്നം. പല വലിയ വീടുകളും ബില്‍ഡേഴ്സ് നല്‍കിയെങ്കിലും തന്റെ കയ്യിലൊതുങ്ങുന്ന വീട് തന്നെ മതിയെന്ന് പറഞ്ഞ അമൃത മൂന്ന് ബെഡ്റൂമുകളും ഹാളും കിച്ചണും വര്‍ക്ക് ഏരിയയും അടങ്ങുന്ന ഈ വീട് പണിതെടുക്കുകയായിരുന്നു. കയ്യിലുണ്ടായിരുന്ന സേവിംഗ്സും ബാക്കി തുക ലോണാക്കിയും എല്ലാമാണ് വീട് പൂര്‍ത്തീകരിച്ചത്. അതിനായുള്ള ഓടത്തിനിടെയാണ് അനുജന്‍ ജര്‍മ്മനിയിലേക്ക് പോയതും. അതിനു ശേഷം അമൃത തന്നെ കാര്യങ്ങള്‍ ഏറ്റെടുക്കുകയും വീട് നിര്‍മ്മാണം ദ്രുതഗതിയില്‍ പൂര്‍ത്തീകരിക്കുകയും ആയിരുന്നു.

സ്വന്തമായി ഒരു വീട് പണിയുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്ന് അമൃത പല തവണ പറഞ്ഞിട്ടുണ്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വീടിന്റെ ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്തത്. ആഢംബരം ഏതുമില്ലാതെ കുറഞ്ഞ ബജറ്റില്‍ മൂന്ന് ബെഡ്റൂം മാത്രമുള്ള ചെറിയൊരു വീടാണ് അമൃത സ്വന്തം നാടായ പത്തനാപുരത്ത് പണി കഴിപ്പിച്ചിരിക്കുന്നത്. കുട്ടിക്കാലത്ത് തന്നെ അമ്മയേയും അമൃതയേയും അനുജനേയും ഉപേക്ഷിച്ചു പോയതാണ് അച്ഛന്‍. അതിനു ശേഷം അമ്മ തനിച്ചു വളര്‍ത്തിയ മക്കള്‍ ഇപ്പോള്‍ ആ അമ്മയ്ക്ക് തണലായി നില്‍ക്കുകയാണ്. പഠനം ഉപേക്ഷിച്ച് സെയില്‍സ് ഗേളായി ജോലി ചെയ്യുന്നതിനിടെയാണ് അമൃത സീരിയലിലേക്ക് എത്തിയതും ജീവിതം തന്നെ മാറിമറിഞ്ഞതും എല്ലാം. ഇപ്പോള്‍ പരിമിതികള്‍ക്കുള്ളില്‍ നിന്ന് ചെറിയ വീടാണ് വച്ചതെങ്കിലും ആരും ഇറക്കിവിടാത്ത ഈ വീട്ടില്‍ ഇനി കിടന്നുറങ്ങാമല്ലോ എന്ന സന്തോഷത്തിലാണ് അമൃതയും അമ്മയും ഉള്ളത്.

ത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വീടിന്റെ ഗൃഹപ്രവേശനചടങ്ങില്‍ പങ്കെടുത്തത്. അതിലൊരാളായിരുന്നു സീരിയല്‍ താരവും അമൃതയുടെ അടുത്ത സുഹൃത്തുമായ ബിന്നി സെബാസ്റ്റ്യന്‍. ബിന്നിയുടെ ഭര്‍ത്താവും നടനുമായ നൂബിന്‍ ബെന്നിയും ഒപ്പമുണ്ടായിരുന്നു. ചടങ്ങില്‍ വെച്ച് അമൃതയെക്കുറിച്ച് ബിന്നി പറഞ്ഞ കാര്യങ്ങളും ശ്രദ്ധിക്കപ്പെടുകയാണ്. അമൃതയെ തങ്ങള്‍ 'കൊളാബ് അമൃത' എന്നാണ് വിളിക്കാറുള്ളതെന്ന് ബിന്നി പറയുന്നു.

'ഗീതാഗോവിന്ദത്തിലൂടെ പരിചയപ്പെട്ടതാണ് അമൃതയെ. അന്ന് മുതല്‍ ഞങ്ങള്‍ വിളിക്കുന്നത് 'കൊളാബ് അമൃത' എന്നാണ്. കാരണം അവള്‍ ഒരുപാട് കൊളാബ്‌സ് ചെയ്യാറുണ്ട്. പ്രമോഷന്‍സ് ചെയ്യാറുണ്ട്. അതും വളരെ ഡെഡിക്കേറ്റഡായി ചെയ്ത് കൊടുക്കാറുണ്ട്. അങ്ങനെ കൊളാബ് ചെയ്തും സീരിയലില്‍ വര്‍ക്ക് ചെയ്തും അവതാരകയായും ജോലി ചെയ്തുമെല്ലാം പൈസ കൂട്ടിക്കൂട്ടി വെച്ചാണ് അവള്‍ അവളുടെ സ്വപ്ന ഭവനം പണിതത്.

ഒരുപാട് വഴികളിലൂടെ കടന്ന് വന്നയാളാണ് അമൃത. അവളെ കുറിച്ചു പറയുമ്പോള്‍ എനിക്ക് അഭിമാനമാണ്. എനിക്ക് ഒരു പ്രചോദനം കൂടിയാണ് അമൃത. ഒറ്റയ്ക്ക് നിന്നാണ് അവള്‍ ഇതെല്ലാം ചെയ്തത്. അമൃതയ്ക്ക് ഇതൊരു നല്ല തുടക്കമാകട്ടെ. ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ ഇനിയും നേടാന്‍ കഴിയട്ടെ', ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി ബിന്നി പറഞ്ഞു.

 

Read more topics: # അമൃത നായര്‍
amrutha nair dream home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES