Latest News

കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്; അഭിനയത്തിനൊപ്പം സംഗീതത്തിനോടും ലഹരിയായ ചെറുപ്പക്കാരന്റെ ജീവിത്തതിലേക്ക് കൂട്ടായ് ഗോപിക എത്തിയതും സ്മ്യൂള്‍ എന്ന സംഗീത അപ്പിലെ പരിചയത്തിലൂടെ;  പ്രേമലുവിന്റെ ശ്യാമിന്റെ  പ്രണയ കഥ ഇങ്ങനെ

Malayalilife
കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ജോലി ഉപേക്ഷിച്ച് സിനിമയിലേക്ക്; അഭിനയത്തിനൊപ്പം സംഗീതത്തിനോടും ലഹരിയായ ചെറുപ്പക്കാരന്റെ ജീവിത്തതിലേക്ക് കൂട്ടായ് ഗോപിക എത്തിയതും സ്മ്യൂള്‍ എന്ന സംഗീത അപ്പിലെ പരിചയത്തിലൂടെ;  പ്രേമലുവിന്റെ ശ്യാമിന്റെ  പ്രണയ കഥ ഇങ്ങനെ

പ്രേമലുവിലെ ആദി എന്ന ഒരൊറ്റ കഥാപാത്രത്തിലൂടെ ശ്രദ്ധ നേടിയ നടനാണ് ശ്യാം മോഹന്‍ എന്ന 36 വയസുകാരന്‍. നാട്ടില്‍ തിരുവനന്തപുരം സ്വദേശിയായ ശ്യാം മുംബൈയിലായിരുന്നു ജോലി ചെയ്തിരുന്നത്. അവിടെ ബന്ധുവീട്ടില്‍ താമസിച്ച് കോര്‍പ്പറേറ്റ് സ്ഥാപനത്തില്‍ ഉയര്‍ന്ന ശമ്പളത്തില്‍ ഉയര്‍ന്ന ജോലി തന്നെ ചെയ്തിരുന്ന ശ്യാമിന്റെ ജീവിതം സ്വപ്നം കാണാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ബന്ധു വീട്ടില്‍ താമസം ആയിരുന്നതിനാല്‍ വീട്ടു വാടക പോലും കൊടുക്കേണ്ടിയും വന്നിരുന്നില്ല. സമ്പാദിക്കുന്ന കാശെല്ലാം സ്വന്തമായി ചെലവഴിക്കാനും സ്വാതന്ത്ര്യം ഉണ്ടായിരുന്ന കാലത്ത്, കൂട്ടുകാര്‍ യുകെയിലും യുഎസിലും സെറ്റില്‍ ചെയ്തിരുന്ന ആ കാലത്താണ് ആ ജോലി ഉപേക്ഷിച്ച് ശ്യാം സിനിമാ മോഹവുമായി നാട്ടിലേക്ക് ചേക്കേറുന്നത്. നേരെ കൊച്ചിയിലേക്കായിരുന്നു യാത്ര.

ആ യാത്രയാണ് പാട്ടിലേക്കും പാട്ടു വഴി ഗോപിക എന്ന പെണ്‍കുട്ടിയിലേക്കും ശ്യാമിനെ എത്തിച്ചത്. സ്മ്യൂളുകളായിരുന്നു തുടക്കം. പാട്ടിനോടുള്ള ഇഷ്ടം കണ്ട് മുംബൈയില്‍ വച്ച് അമ്മായി ഹിന്ദുസ്ഥാനി ക്ലാസ്സില്‍ ചേര്‍ത്തെങ്കിലും രണ്ടുമാസം കൊണ്ടുതന്നെ അതു നിര്‍ത്തി. കൊച്ചിയില്‍ എത്തിയപ്പോഴും ഇവിടെ പാട്ടു ക്ലാസ്സിനു ചേര്‍ന്നെങ്കിലും അതും നിര്‍ത്തി. പക്ഷെ, സ്മ്യൂളുകള്‍ ഹിറ്റായി. അതോടെ എല്ലാ ദിവസവും പുതിയ പാട്ടുകള്‍ പഠിച്ചു പാടുന്നതു ഹരമാക്കിയപ്പോള്‍ വെറൈറ്റിയ്ക്ക് വേണ്ടി കയ്യിലുള്ള മിമിക്രി കൂടി ചേര്‍ത്തു കോമഡി മ്യൂസിക് കണ്ടന്റുകളുണ്ടാക്കി. അങ്ങനെയൊരു വിഡിയോ കണ്ടാണ് ഗായകന്‍ ജി. വേണുഗോപാലിന്റെ മെസേജ് വന്നത്, തുടര്‍ന്ന് അദ്ദേഹത്തിനൊപ്പം വിഡിയോയും ചെയ്തു. പാട്ടിനോടുള്ള ഈ ഇഷ്ടമാണ് ശ്യാമിന്റെ ജീവിതത്തില്‍ മറ്റൊരു ട്വിസ്റ്റും ഉണ്ടാക്കിയത്.

സ്മ്യൂളിലൂടെയാണ് ഗോപികയെ പരിചയപ്പെട്ടത്. പാതിരാമഴ ഏതോ.. എന്ന പാട്ട് സ്മ്യൂളില്‍ കൊളാബറേഷന്‍ ചെയ്താണ് പരിചയപ്പെടുന്നത്. നന്നായി പാടുന്ന കുട്ടി എന്ന സ്നേഹം കൊണ്ടാണു ഗോപികയെ ഗ്രൂപ്പില്‍ ചേര്‍ത്തത്. പിന്നെ ഇവര്‍ തുടങ്ങിയ ബാന്‍ഡിലും ഗോപികയുണ്ടായിരുന്നു. ഗോപികയുടെ അച്ഛന്‍ നേരത്തെ മരിച്ചിരുന്നു. 2020ല്‍ അമ്മയും മരിച്ചു. ആകെ വിഷമിച്ചിരുന്ന ഘട്ടത്തിലാണ് 'പോരുന്നോ എന്റെ കൂടെ...' എന്ന് ശ്യാം ചോദിച്ചത്. ഒരുമിച്ചു ജീവിക്കാമെന്നു തീരുമാനിച്ച ശേഷം പാട്ടും അഭിനയവുമായി മുന്നോട്ടു പോകാന്‍ ധൈര്യം പകര്‍ന്ന് ഗോപിക ശ്യാമിനൊപ്പം നില്‍ക്കുകയായിരുന്നു. 2023ലായിരുന്നു ഇവരുടെ വിവാഹം.

അഭിനയത്തില്‍ സീരിസുകളിലൂടെയായിരുന്നു തുടക്കം. പൊന്മുട്ട എന്ന സീരിസ് ഹിറ്റായ ശേഷം അഭിനേതാവായും എഴുത്തുകാരനുമായുമെല്ലാം തിളങ്ങി നില്‍ക്കവേയാണ് പ്രേമലുവിലേക്കും അവസരം ലഭിക്കുന്നത്. ഒരു ആറേഴു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ സുവര്‍ണവാസരമായിരുന്നു ശ്യാമിനെ തേടിയെത്തിയതും.


 

shyam mohan and his wife

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES