ബിഗ്‌ബോസില്‍ കോഡ് ഭാഷ ഉപയോഗിച്ചത് ഇതിന് വേണ്ടിയെന്ന് അമൃത സുരേഷ്; രജിത്തിനൊപ്പം നിന്നത് പ്ലാന്‍ഡായിട്ടല്ല; രജിത്തിനോട് ചേട്ടന്‍ ഫീലിങ്ങായിരുന്നു ഉണ്ടായിരുന്നതെന്നും താരം..!

Malayalilife
ബിഗ്‌ബോസില്‍ കോഡ് ഭാഷ ഉപയോഗിച്ചത് ഇതിന് വേണ്ടിയെന്ന് അമൃത സുരേഷ്; രജിത്തിനൊപ്പം നിന്നത് പ്ലാന്‍ഡായിട്ടല്ല; രജിത്തിനോട് ചേട്ടന്‍ ഫീലിങ്ങായിരുന്നു ഉണ്ടായിരുന്നതെന്നും താരം..!


ബിഗ് ബോസില്‍ ഏറ്റവും ഒടുവില്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ എത്തിയവരാണ് അമൃതയും അഭിരാമിയും. ഇവരുടെ വരവോടെ ഷോ മറ്റൊരു ലെവലില്‍ പോവുകയായിരുന്നു. ബിഗ് ബോസില്‍ എത്തും മുന്‍പ് തന്നെ ഇരുവരും പ്രേക്ഷക പ്രീതി എടുത്ത താരങ്ങള്‍ കൂടിയാണ്. എന്നാല്‍ ഷോയില്‍ എത്തിതോടെ ഇവര്‍ക്കെതിരെ നെഗറ്റീവ് കമന്റുകള്‍ വന്നു തുടങ്ങി. ഇപ്പോള്‍ ഷോയില്‍ നിന്ന് പുറത്തെത്തിയ ഇവരില്‍ അമൃത ചില വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുകയാണ്..

അതേസമയം ബിഗ്‌ബോസ് ഷോയില്‍ കൂടുതല്‍ ആരാധകര്‍ ഉറ്റുനോക്കിയ വ്യക്തിത്വങ്ങള്‍ ആയിരുന്നു അമൃതയും അഭിരാമിയും.  ബിഗ് ബോസില്‍ എത്തിയപ്പോള്‍ പരിചയക്കാര്‍ ഏറെ ഉണ്ടായിരുന്നുവെങ്കിലും , ഒറ്റയ്ക്ക് നിന്നും രജിത് ടീമിനൊപ്പം നിന്നുമായിരുന്നു അമൃതയും അഭിരാമിയും കളിച്ചത്. ഇപ്പോള്‍ ബിഗ് ബോസില്‍ നിന്നും ഇറങ്ങിയ ശേഷവും അതിലെ ഓളം കെട്ടടങ്ങിയിട്ടില്ല എന്ന് പറയുകയാണ് അമൃത സുരേഷ്. സുനിത ദേവദാസിന് നല്‍കിയ അഭിമുഖത്തിലാണ് താരം തന്റെ മനസ്സ്തുറന്നത് .

ആദ്യത്തെ മൂന്ന് ദിവസം ഞങ്ങള്‍ ആര്യയുടെയും വീണയുടെയും കൂടെയായിരുന്നുവെന്നും. പിന്നെ അവിടെ നീതിപൂര്‍വ്വമല്ലാത്ത ഒരു ഗെയിം എനിക്ക് ഫീല്‍ ചെയ്തത് കൊണ്ടാണ് രജിത്തിനൊപ്പം കൂടിയതെന്നും അമൃത പറയുന്നു. പിന്നെ രജിത്തിനൊപ്പം നിന്നത് പ്ലാന്‍ഡ് ആയിട്ടല്ല. ഞങ്ങള്‍ അദ്ദേഹത്തിനൊപ്പം ഭയങ്കര കംഫര്‍ട്ടായിരുന്നു ഒരു ചേട്ടന്‍ ഫീലിംഗ് ആയിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ പിന്തുണ കണ്ട്, ഒപ്പം നിന്നതല്ലെന്നും അമൃത പറഞ്ഞു.

അതേസമയം സഹോദകരികൂടെയായ അഭിരാമിയെക്കുറിച്ച് ചോദിച്ചപ്പോള്‍ വിശ്വസിക്കാവുന്ന ഒരാള്‍ കൂടെയുണ്ട് എന്ന ആശ്വാസമായിരുന്നെന്നും. അതേസമയം എന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും തെറ്റ് പറ്റിയാല്‍ അത് അവളെയും ബാധിക്കുമെന്ന പേടിയും ഉണ്ടായിരുന്നു. ചില ടാസ്‌കുകളില്‍ ബുദ്ധിമുട്ട് അനുഭവപ്പെട്ടെങ്കിലും ഒരുമിച്ച് നില്‍ക്കാന്‍ പറ്റി എന്നത് പോസിറ്റീവ് ആയി കാണുന്നുവെന്നും അമൃത പറയുന്നുണ്ട്.

എന്നാല്‍ ആദ്യം ഞങ്ങള്‍ക്ക് അവിടെ ഒരു സ്പേസ് ഉണ്ടായിരുന്നില്ലെന്നും. ഞങ്ങളെ അന്യഗ്രഹ ജീവികളെപ്പോലെയായിരുന്നു അവര്‍ കണ്ടിരുന്നത്. പക്ഷെ അതില്‍ നിന്നും പുറത്തിറങ്ങിയ ശേഷം ആരുമായും തനിക്ക് പ്രശ്‌നങ്ങള്‍ ഇല്ലെന്നും ആര്യയുമായി ഇപ്പോള്‍ ചാറ്റിംഗ് ഒക്കെ ഉണ്ടെന്നും അമൃത അഭിമുഖത്തിനിടയില്‍ പറഞ്ഞു.

ഇതിനിടയില്‍ ഹൗസില്‍ കോഡ് ഭാഷ ഉപയോഗിക്കേണ്ടി വന്ന സാഹചര്യത്തെക്കുറിച്ചും അമൃത പറയുന്നുണ്ട്. ഒറ്റത്തവണ ഞാനും അഭിയും തമ്മില്‍ അടിയുണ്ടായിരുന്നു അത് ഒരു പ്രാവശ്യം മാത്രമാണ് നടന്നത്. ആദ്യമായിട്ടാണ് ബിഗ് ബോസില്‍ എത്തിയ ശേഷം അടി കൂടുന്നത്. വീട്ടിലൊക്കെ അടി പതിവാണ്. പക്ഷെ റിലേഷന്‍ഷിപ്പ് കൂടുതല്‍ സ്‌ട്രോംഗ് ആയി. പിന്നെ ബിഗ് ബോസ് വീട്ടില്‍ ഞങ്ങള്‍ കോഡ് ഭാഷ ഉപയോഗിച്ചിരുന്നു. ചുറ്റും മറ്റാരെങ്കിലുമൊക്കെയുള്ളപ്പോള്‍ പരസ്പരം അടിയുണ്ടാക്കുന്നതൊക്കെ ആ ഭാഷ ഉപയോഗിച്ചായിരുന്നു എന്നാണ് അമൃത പറയുന്നത്.


 

Read more topics: # amritha suresh,# abhirami suresh
amritha suresh talks about biggboss house

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES