Latest News

വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം ചേച്ചിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍; ആ വിവാഹം കൊണ്ട് ചേച്ചിയ്ക്ക് മാത്രമല്ല, എനിക്കും ട്രോമകള്‍; കരിയറിലും ആ വ്യക്തി കാരണം പ്രശ്നങ്ങള്‍;അഭിനയം അടക്കം നിര്‍ത്തിയതിന് അയാളുമായി ബന്ധമുണ്ട്;കല്യാണം കഴിക്കുകയാണെങ്കില്‍ ഡിവോഴ്‌സിനും കൂടി  പൈസ കണ്ടെത്തണം; അഭിരാമി സുരേഷിന്റെ വാക്കുകള്‍

Malayalilife
വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം ചേച്ചിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍; ആ വിവാഹം കൊണ്ട് ചേച്ചിയ്ക്ക് മാത്രമല്ല, എനിക്കും ട്രോമകള്‍; കരിയറിലും ആ വ്യക്തി കാരണം പ്രശ്നങ്ങള്‍;അഭിനയം അടക്കം നിര്‍ത്തിയതിന് അയാളുമായി ബന്ധമുണ്ട്;കല്യാണം കഴിക്കുകയാണെങ്കില്‍ ഡിവോഴ്‌സിനും കൂടി  പൈസ കണ്ടെത്തണം; അഭിരാമി സുരേഷിന്റെ വാക്കുകള്‍

അമൃത സുരേഷിന്റെ സഹോദരി അഭിരാമി സുരേഷ് ഗായിക, അഭിനേത്രി എന്നീ ടാഗുകള്‍ മാത്രമല്ല സംരംഭക എന്ന ടാഗും കരസ്ഥമാക്കിയ ആളാണ്. കൊ്ച്ചി പനങ്ങാട് സ്വന്തമായി റസ്റ്റോറന്റ് നടത്തുന്ന താരംതന്റെ വിവാഹ സങ്കല്‍പ്പങ്ങളെക്കുറിച്ചും വ്യക്തിജീവിതത്തിലുണ്ടായ അനുഭവങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞതാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്.

സഹോദരിയുടെ വിവാഹജീവിതത്തിലെ പ്രശ്‌നങ്ങള്‍ തനിക്ക് മാനസികാഘാതവും വിശ്വാസക്കുറവും ഉണ്ടാക്കിയെന്നും, വിവാഹം കഴിക്കുകയാണെങ്കില്‍ വിവാഹമോചനം ചെയ്യാനുള്ള സാമ്പത്തിക ഭദ്രത ഉണ്ടായിരിക്കണമെന്നും അവര്‍ വെളിപ്പെടുത്തി.  അഭിനയം ഉള്‍പ്പെടെയുള്ള തന്റെ പല കരിയര്‍ തീരുമാനങ്ങള്‍ക്കും ആ വ്യക്തിയുമായി ബന്ധമുണ്ടെന്നും അവര്‍ വെളിപ്പെടുത്തി. 

 പന്ത്രണ്ടാം വയസ്സില്‍ തനിക്കുണ്ടായ ചില ആഘാതങ്ങളാണ് വിശ്വാസക്കുറവിന്റെ പ്രധാന കാരണമെന്ന് അഭിരാമി വിശദീകരിച്ചു. 'എത്ര നല്ല മനുഷ്യരെ കണ്ടാലും എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല,' അവര്‍ പറഞ്ഞു. താന്‍ വിവാഹത്തിന് എതിരല്ലെന്നും, എന്നെങ്കിലും വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കിലും ഇപ്പോള്‍ അതൊരു ഭയത്തെക്കാളുപരി 'ഫോബിയ' ആയി മാറിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വിവാഹബന്ധത്തില്‍ എന്തെങ്കിലും പോരായ്മകള്‍ തോന്നിയാല്‍, വിട്ടുവീഴ്ചകള്‍ക്ക് തയ്യാറാകാതെ ആ ബന്ധത്തില്‍ നിന്ന് പുറത്തുവരാന്‍ സാമ്പത്തികമായി ശേഷി വേണമെന്നതാണ് തന്റെ നിലപാടെന്ന് അഭിരാമി വ്യക്തമാക്കി. 'കല്യാണം കഴിക്കുകയാണെങ്കില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയതിന് ശേഷം മാത്രമായിരിക്കും, കാരണം എനിക്ക് ആ ബന്ധത്തില്‍ എന്തെങ്കിലും പോരായ്മകള്‍ തോന്നിയാല്‍ ഡിവോഴ്‌സ് ചെയ്യാനുള്ള സാമ്പത്തികം വേണം,' അവര്‍ പറഞ്ഞു. മുന്‍പ് തനിക്ക് പ്രണയബന്ധങ്ങളുണ്ടായിട്ടുണ്ടെങ്കിലും, വിശ്വാസക്കുറവ് കാരണം അവ തകര്‍ന്നതായും അവര്‍ വെളിപ്പെടുത്തി. 

''ഞാന്‍ വിവാഹം കഴിക്കാത്തതിന്റെ ഒരു കാരണം ചേച്ചിയുടെ ജീവിതത്തിലുണ്ടായ പ്രശ്നങ്ങള്‍ തന്നെയാണ്. ആ വിവാഹം കൊണ്ട് ചേച്ചിയ്ക്ക് മാത്രമല്ല, എനിക്കും ട്രോമകളുണ്ട്. ഫാമിലി പാക്കേജ് പോലെയായിരുന്നു. എന്റെ കരിയറിലും ആ വ്യക്തി കാരണം പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. അഭിനയം അടക്കം എല്ലാം ഞാന്‍ നിര്‍ത്തിയതിന് അയാളുമായി നല്ല ബന്ധമുണ്ട്. എനിക്ക് ട്രസ്റ്റ് ഇഷ്യൂസുണ്ട്. എത്ര നല്ല ആളെ കണ്ടാലും എനിക്ക് വിശ്വസിക്കാന്‍ പറ്റില്ല'' എന്നാണ് അഭിരാമി പറയുന്നത്.

''അതിന് കാരണം പന്ത്രണ്ട് വയസില്‍ ഞാന്‍ അനുഭവിച്ച ട്രോമകളാണ്. വിവാഹത്തോട് എതിര്‍പ്പില്ല. എന്നെങ്കിലും ഒരിക്കല്‍ ഒരാളെ വിവാഹം കഴിക്കണമെന്നുമില്ല. പക്ഷെ അതിന് അടുത്ത് പോലും ഞാന്‍ എത്തിയിട്ടില്ല. കല്യാണത്തോട് ഭയം മാറി ഫോബിയ ആണ് ഇപ്പോള്‍. ഡിവോഴ്സിലേക്ക് പോകുന്നതിന് എനിക്ക് താല്‍പര്യമില്ല. കല്യാണം കഴിക്കുകയാണെങ്കില്‍ സാമ്പത്തിക ഭദ്രത ഉണ്ടാക്കിയതിന് ശേഷം മാത്രമായിരിക്കും''.

''കാരണം എനിക്ക് ആ ബന്ധത്തില്‍ എന്തെങ്കിലും പോരായ്മകള്‍ തോന്നിയാല്‍ ഡിവോഴ്സ് ചെയ്യാനുള്ള സാമ്പത്തിക വേണം. പ്രേമം ഉണ്ടായിട്ടുണ്ട്, തകര്‍ന്നിട്ടുണ്ട്. കാരണം ട്രസ്റ്റ് ഇഷ്യൂസാണ്. ഞാന്‍ കല്യാണത്തിലേക്ക് എത്തിക്കഴിഞ്ഞാല്‍ ചിലപ്പോള്‍ അഡ്ജസ്റ്റ് ചെയ്യും. എനിക്ക് അത് വേണ്ട'' എന്നും അഭിരാമി സുരേഷ് പറയുന്നു.

abhirami suresh about wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES