Latest News

ഭൂമിയിലെ ഏറ്റവും നല്ല അച്ഛന്; എന്റെ അമ്മയുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്; ജീവിതത്തെ ഗൗരവത്തോടെ കാണാനും അതേസമയം ലളിതമായി സമീപിക്കാനും എന്നെ പഠിപ്പിച്ച മനുഷ്യന്;എന്റെ വഴികാട്ടിക്ക്; മനോജ് കെ ജയന്റെ പിറന്നാള്‍ ദിനത്തില്‍ അച്ചനോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് കുഞ്ഞാറ്റ;മറുപടിയുമായി നടനും

Malayalilife
 ഭൂമിയിലെ ഏറ്റവും നല്ല അച്ഛന്; എന്റെ അമ്മയുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്; ജീവിതത്തെ ഗൗരവത്തോടെ കാണാനും അതേസമയം ലളിതമായി സമീപിക്കാനും എന്നെ പഠിപ്പിച്ച മനുഷ്യന്;എന്റെ വഴികാട്ടിക്ക്; മനോജ് കെ ജയന്റെ പിറന്നാള്‍ ദിനത്തില്‍ അച്ചനോടുള്ള സ്‌നേഹം പ്രകടിപ്പിച്ച് കുഞ്ഞാറ്റ;മറുപടിയുമായി നടനും

നടന്‍ മനോജ് കെ. ജയന് പിറന്നാള്‍ ആശംസകളുമായി മകള്‍ തേജലക്ഷ്മി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച ഹൃദയസ്പര്‍ശിയായ കുറിപ്പാണ് ശ്രദ്ധേയമാകുന്ന്ത്.

എന്റെ ലോകത്തിന് പിറന്നാള്‍ ആശംസകള്‍ എന്നു പറഞ്ഞാണ് കുറിപ്പ് ആരംഭിക്കുന്നത്.ഭൂമിയിലെ ഏറ്റവും മികച്ച അച്ഛനും തന്റെ അമ്മയുടെ ക്യൂട്ടസ്റ്റ് ഭര്‍ത്താവുമാണ് മനോജ് കെ.ജയന്‍ എന്നാണ് കുഞ്ഞാറ്റ പറയുന്നത്. ജീവിതത്തെ ഗൗരവത്തോടെ കാണാന്‍ പഠിപ്പിച്ചതിനൊപ്പം ജീവിതം ആസ്വദിക്കാനും അച്ഛന്‍ പഠിപ്പിച്ചു. 

തനിക്ക് അച്ഛനോടുള്ള സ്‌നേഹം പറയാന്‍ വാക്കുകളില്ലെന്നും കുഞ്ഞാറ്റ കുറിച്ചു. കുട്ടിക്കാലം മുതലുള്ള അച്ഛനൊപ്പമുള്ള മനോഹര ചിത്രങ്ങളും കുഞ്ഞാറ്റ പങ്കുവെച്ചിട്ടുണ്ട്. കൂടാതെ മനോജ് കെ.ജയന്റെ രണ്ടാം ഭാര്യ ആശയ്ക്കും മക്കള്‍ക്കുമൊപ്പമുള്ള കുടുംബ ചിത്രങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. കുഞ്ഞാറ്റയ്ക്ക് മറുരടിയുമായി മനോജ് കെ. ജയന്‍ എത്തി. മകളുടെ വാക്കുകള്‍ തന്റെ ഹൃദയത്തെയാണ് തൊട്ടത് എന്നാണ് കുഞ്ഞാറ്റ കുറിച്ചത്.

'എന്റെ സര്‍വ്വസ്വത്തിന് ജന്മദിനാശംസകള്‍. 

ഈ ഭൂമിയിലെ ഏറ്റവും നല്ല അച്ഛന്, എന്റെ അമ്മയുടെ പ്രിയപ്പെട്ട ഭര്‍ത്താവിന്, ജീവിതത്തെ ഗൗരവത്തോടെ കാണാനും അതേസമയം ലളിതമായി സമീപിക്കാനും എന്നെ പഠിപ്പിച്ച മനുഷ്യന്...

കാര്യങ്ങള്‍ കൃത്യമായി ചെയ്യാനും, കരുണയും സഹാനുഭൂതിയുമുള്ളവളാകാനും, ശാന്തതയോടൊപ്പം തന്നെ ആഘോഷിക്കാനും, പോകുന്നിടത്തെല്ലാം വെളിച്ചവും പോസിറ്റിവിറ്റിയും പടര്‍ത്താനും എന്നെ പഠിപ്പിച്ചത് അച്ഛനാണ്. എന്നാല്‍ എല്ലാറ്റിനുമുപരിയായി, ഭയമില്ലാത്തവളും കരുത്തുള്ളവളുമായിരിക്കാന്‍ അച്ഛന്‍ എന്നെ പഠിപ്പിച്ചു.

അച്ഛാ, എന്റെ ഈ ജീവിതം തന്നെ അച്ഛന് കടപ്പെട്ടതാണ്.  എനിക്കുവേണ്ടി എപ്പോഴും കൂടെ നില്‍ക്കുന്നതിന് നന്ദി പറഞ്ഞു തീര്‍ക്കാന്‍ എനിക്കാവില്ല. അച്ഛന്‍ എന്നെ വളര്‍ത്തിയ രീതിയെ ഞാന്‍ എപ്പോഴും മതിപ്പോടെയാണ് കാണുന്നത്. ഞാന്‍ വളര്‍ന്നപ്പോള്‍ അമിയെയും ചിന്നുവിനെയും അച്ഛന്‍ സ്‌നേഹം വാരിക്കോരി നല്‍കി വളര്‍ത്തുന്നത് കാണാന്‍ എനിക്ക് ഭാഗ്യം ലഭിച്ചു. അത് കാണുന്നത് തന്നെ എപ്പോഴും ഏറ്റവും മനോഹരമായ കാഴ്ചയാണ്.

അച്ഛാ, എനിക്ക് അച്ഛനോട് എത്രമാത്രം സ്‌നേഹമുണ്ടെന്ന് വിവരിക്കാന്‍ എനിക്കറിയില്ല. വാക്കുകള്‍ക്ക് അതിനെ ഉള്‍ക്കൊള്ളാനാവില്ല. ജന്മദിനാശംസകള്‍ അച്ഛാ,' എന്നാണ് തേജാലക്ഷ്മി കുറിച്ചത്. 


അച്ഛനും കുടുംബത്തിനുമൊപ്പമുള്ള മനോഹരമായ ചിത്രങ്ങളും തേജാലക്ഷ്മി കുറിപ്പിനൊപ്പം പങ്കുവച്ചിട്ടുണ്ട്. 

''മോളേ... ഞാന്‍ നിന്നെ കൂടുതല്‍ കൂടുതല്‍ സ്‌നേഹിക്കുന്നു. ഈ വാക്കുകള്‍ എന്റെ ഹൃദയത്തെ തൊട്ടു,'' എന്നാണ് കുഞ്ഞാറ്റയുടെ പോസ്റ്റിന് മനോജ് കെ ജയന്‍ കമന്റ് ചെയ്തിരിക്കുന്നത്.

tejalakshmi NOTE about manojk jayan

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES