സാന്ത്വനത്തില ശിവന്റെ യഥാര്‍ത്ഥ ജീവിതത്തിലെ കാന്താരി; മെറൂണ്‍ അനാര്‍ക്കലിയില്‍ മൊഞ്ചത്തിയായി ഷഫ്ന

Malayalilife
സാന്ത്വനത്തില ശിവന്റെ യഥാര്‍ത്ഥ ജീവിതത്തിലെ കാന്താരി; മെറൂണ്‍ അനാര്‍ക്കലിയില്‍ മൊഞ്ചത്തിയായി ഷഫ്ന

പ്ലസ് ടു എന്ന ചിത്രത്തിലൂടെ മലയാള സിനിമാ പ്രേമികളുടെ പ്രിയങ്കരിയായ താരമാണ് ഷഫ്ന. ബിഗ് സ്‌ക്രീനില്‍ തിളങ്ങിയ ഷഫ്ന കഥ പറയുമ്പോള്‍, ആഗതന്‍, തുടങ്ങി നിരവധി സിനിമകളില്‍ ചെറുതും വലുതമായ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. നടി ഷഫ്‌നയുടെ ഭര്‍ത്താവ് സജിനാണ് സാന്ത്വനം സീരിയലില്‍ ശിവദാസ് ആയി എത്തുന്നത്. ഭാര്യ സക്രീനില്‍ സജീവമാണെങ്കിലും പുതുമുഖമായിട്ടാണ് സജിന്‍ മിനിസ്‌ക്രീനില്‍ എത്തുന്നത്. സിനിമയില്‍ നിന്ന് മാറി മിനിസ്‌ക്രീനില്‍ സജീവമായ ഷഫ്ന ഭര്‍ത്താവിന് പൂര്‍ണപിന്തുണയുമായി രംഗത്തുണ്ട്. സജിനൊപ്പം ഷൂട്ടിങ് സെറ്റുകളിലും ഷഫ്‌ന എത്താറുണ്ട്. സാന്ത്വനത്തിലെ താരങ്ങളുമായും ഷഫ്‌നയ്ക്ക് വലിയ അടുപ്പമാണ് ഉളളത്. ഇവരോടൊപ്പമുളള ചിത്രങ്ങളൊക്കെ പങ്കുവച്ച് ഷഫ്‌ന എത്താറുണ്ട്.

മലയാളത്തില്‍ മാത്രമല്ല അന്യഭാഷയിലും ഷഫ്‌ന തന്റെ സ്ഥാനം ഉറപ്പിച്ചു കഴിഞ്ഞു. സോഷ്യല്‍ മീഡിയ വഴി ഷഫ്‌ന പങ്കിടുന്ന ചിത്രങ്ങള്‍ക്കും വിശേഷങ്ങള്‍ക്കും നിറയെ ആരാധകര്‍ ആണ് ഉള്ളത്. ഷഫ്‌നയുടെ ഫോട്ടോഷൂട്ടില്‍ ഭര്‍ത്താവും നടനും ആയ സജിനും ഭാഗം ആകാറുണ്ട്. എന്നാല്‍ ഇത്തവണ ഷഫ്‌നയുടെ സിംഗിള്‍ ഫോട്ടോഷൂട്ടാണ് വൈറല്‍ ആകുന്നത്. ട്രാന്‍സ്വുമണും മെയ്ക്കപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് ആണ് ഷഫ്‌നയെ സുന്ദരി ആക്കിയത്. മെറൂണ്‍ നിറത്തിലുള്ള അനാര്‍ക്കലി ചുരിദാറില്‍ ആണ് ഷഫ്‌ന ചിത്രങ്ങളില്‍ എത്തിയിരിക്കുന്നത്.ഷഫ്‌നയുടെ മനോഹരമായ ചിത്രങ്ങള്‍ പകര്‍ത്തിയത് അമല്‍ എസ് പിയാണ്.

തിരുവനന്തപുരം പട്ടം സ്വദേശിയാണ് ഷഫ്ന. ബാലതാരമായിട്ടാണ് സിനിമാരംഗത്തേക്ക് ഷഫ്ന എത്തുന്നത്. എന്നാല്‍ മൂന്നു ചിത്രങ്ങളില്‍ ബാലതാരമായ ഷഫ്ന പിന്നീട് കഥപറയുമ്പോള്‍ എന്ന ചിത്രത്തിലെ മികച്ച റോളിലൂടെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് പ്ലസ് ടു എന്ന ചിത്രത്തില്‍ നായികയായും താരം തിളങ്ങി. ആഗതന്‍, ഇന്ത്യന്‍ പ്രണയകഥ, ലോക്പാല്‍ തുടങ്ങിയ ചിത്രങ്ങള്‍ ഉള്‍പെടെ 20തോളം ചിത്രങ്ങളില്‍ ഷഫ്ന അഭിനയിച്ചിട്ടുണ്ട്. 2013ലായിരുന്നു ഷഫ്ന പ്ലസ് ടു എന്ന ചിത്രത്തില്‍ ഒന്നിച്ചഭിനയിച്ച സജിനെ പ്രണയിച്ച് വിവാഹം ചെയ്തത്. വിവാഹശേഷവും അഭിനയം തുടര്‍ന്ന ചുരുക്കം ചില നടിമാരില്‍ ഒരാളായിരുന്നു ഷഫ്ന. മഴവില്‍ മനോരയില്‍ സംപ്രേക്ഷണം ചെയ്ത സുന്ദരി എന്ന സീരിയലിലൂടെയാണ് മിനി സ്‌ക്രീലേക്ക് താരം കാലെടുത്ത് വച്ചത്.

Read more topics: # SHAFNA IN,# MAROON,# ANARKALI
SHAFNA IN MAROON ANARKALI

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES