പൃഥിരാജ് നായകനായ റൊമാന്റി്ക് ചിത്രം അനാര്‍ക്കലിയിലെ നായികയുടെ സഹോദരനായ നസീബ് ഇമാമ് എന്ന യുവാവിനെ പ്രേക്ഷകര്‍ മറന്നിട്ടുണ്ടാവില്ല. ചിത്രത്തില്‍ പൃഥ്വിരാജിനൊപ്പം പ്രേക്ഷകര്‍ ശ്രദ്ധിച്ച് കഥാപാത്രമാണ് സുദേവിന്റേത്. നേവി ഓഫീസറായി എത്തിയ താരത്തിന്റെ അഭിനയം പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. മൈ ലൈഫ് പാര്‍ട്ടനര്‍ എന്ന സ്വവര്‍ഗ്ഗരതി ഇതിവൃത്തമാക്കിയ ചിത്രത്തിലൂടെ വെളളിത്തിരയിലെത്തിയ സുദേവ് ശ്രദ്ധിക്കപ്പെട്ടത് അനാര്‍ക്കലിയിലൂടെയാണ്. പിന്നീട് എസ്ര, അമ്പ്രഹാമിന്റെ സന്തതികള്‍, കായം കുളം കൊച്ചുണ്ണി മിഖായേല്‍ തുടങ്ങിയ ചിത്രങ്ങളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. അഭിനയിച്ച ചിത്രങ്ങളിലെല്ലാം ഈ യുവതാരത്തെ പ്രേക്ഷകര്‍ പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മമ്മൂട്ടിയുടെ മാമാങ്കത്തിലും ഒരു പ്രധാനപ്പെട്ട കഥാപാത്രമായി താരം എത്തുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ സുദേവിന്റെ പുതിയ ചില ചിത്രങ്ങളാണ് സമൂഹ മാധ്യങ്ങളില്‍ സജീവമാകുന്നത്. ശരീരം മുഴുവന്‍ ചുവന്ന പാടുകളുമായുളള താരത്തിന്റെ ചിത്രങ്ങള്‍ കണ്ട് ആരാധകര്‍ ഞെട്ടിയിരിക്കയാണ്. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ചിത്രങ്ങള്‍ പങ്കുവച്ചത്. കപ്പിംങ് തെറാപ്പി എന്ന ചികിത്സയ്ക്ക് വിധേയനായി എന്ന് താരം ചിത്രം പങ്കുവച്ചു കൊണ്ട് പറയുന്നുണ്ട്. ശരീരത്തില്‍ നിന്ന് രക്തം പ്രത്യേകരീതിയില്‍ ഒഴിവാക്കുന്ന അതിപുരാതന ചികിത്സാരീതിയാണ് ഹിജാമ എന്ന കപ്പിങ്ങ് തെറാപ്പി. അക്യുപങ്ങ്ച്ചറില്‍ മാത്രമല്ല യൂനാനിയിലും ഈ തൊറാപ്പി ഉപയോഗിക്കാറുണ്ട്. താരം തെറാപ്പി നടത്തിയതിന്റെ ചിത്രങ്ങള്‍ കണ്ട് അമ്പരന്നിരിക്കയാണ് ആരാധകര്‍. പുതിയ ചിത്രത്തിനു വേണ്ടിയുളള മുന്നൊരുക്കമായാണോ അതെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സിനിമയില്‍ ശ്രദ്ധേയനമായ താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ വര്‍ക്കൗട്ട് ചിത്രങ്ങളും മറ്റും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഫിറ്റ്‌നസ്സിനു വേണ്ടിയുളള താരത്തിന്റെ കഷ്ടപ്പാടിന് വലിയ പിന്തുണയാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്.
ചൈനയില്‍ നിന്നുമാണ് ഈ ചികിത്സാരീതി ലോകത്തിന് കിട്ടിയത്. (ഗ്രീസില്‍ നിന്നുമാണ് ഇത് വന്നതെന്നും അഭിപ്രായമുണ്ട് ) പിന്നീടത് മറ്റിടങ്ങളില്‍ വ്യാപിക്കുകയായിരുന്നു. പാര്‍ശ്വഫലങ്ങളില്ലാതെ രക്തത്തില്‍ നിന്നും ആവശ്യമില്ലാത്തതും അപകടകവുമായ കൊഴുപ്പുകള്‍, മാലിന്യങ്ങള്‍, വിശാംഷങ്ങള്‍, നീരുകള്‍, നിര്‍ജീവകോശങ്ങള്‍, രോഗാണുക്കള്‍, തുടങ്ങി ആരോഗ്യ പ്രശനങ്ങള്‍ ഉണ്ടാക്കുന്ന പതാര്‍ത്ഥങ്ങളെ പുറത്ത് കളയാനും എല്‍ഡിഎല്‍ കൊളസ്‌ട്രോളിന്റെ അളവ് കുറക്കുകയു, രകത സമ്മര്‍ദ്ദം, ഹൃദയാഘാതം, എന്നിവയെ തടുക്കുകയും ചെയ്യാന്‍ ഹിജാമ ചികിത്സകൊണ്ട് സാധിക്കും.