Latest News

നടി എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്കയിൽ അതീവസുന്ദരിയായി താരം ; എലീനയുടെ വസ്ത്രത്തിന്റെ പ്രത്യേകത അറിഞ്ഞോ

Malayalilife
 നടി എലീന പടിക്കലിന്റെ വിവാഹനിശ്ചയം കഴിഞ്ഞു; ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്കയിൽ അതീവസുന്ദരിയായി താരം ; എലീനയുടെ വസ്ത്രത്തിന്റെ പ്രത്യേകത അറിഞ്ഞോ

ബിഗ്‌ബോസ് സീസണ്‍ ടൂവില്‍ ഏറെ പ്രേക്ഷക ശ്രദ്ധ നേടിയ താരമായിരുന്നു എലീന പടിക്കല്‍. നടിയും അവതാരകയായും പ്രേക്ഷകര്‍ക്ക് സുപരിചിതയായ താരത്തെ പ്രേക്ഷകര്‍ കൂടുതല്‍ അടുത്തറിഞ്ഞത് ബിഗ്‌ബോസില്‍ വന്നതിന് പിന്നാലെയാണ്. ഫേക്ക് മത്സരാര്‍ത്ഥി എന്നാണ് ആദ്യമെല്ലാം താരത്തെ കുറിച്ച് മറ്റ് മത്സരാര്‍ത്ഥികള്‍ ഉള്‍പ്പെടെ കരുതിയിരുന്നത്. എന്നാല്‍ ഫേക്ക് എന്ന് വിളിപ്പിച്ച ഫുക്രുവിനെ വരെ തന്റെ ആരാധകനാക്കി മാറ്റിയായിരുന്നു താരം ബിഗ്‌ബോസ് വീട്ടില്‍ നിന്നും ഇറങ്ങിയത്. പുറത്തെത്തിയ താരം സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയായിരുന്നു.

എന്നാൽ ഇന്ന് എലീനയുടെ വിവാഹ നിശ്ചയം കഴിഞ്ഞിരിക്കുകയാണ്. 6 വര്‍ഷത്തിന് ശേഷം എലീനയും രോഹിത്തും ഒന്നാവുകയാണ്. പരമ്പരകളില്‍ ഭാര്യയായി അഭിനയിച്ചിട്ടുണ്ടെങ്കിലും ജീവിതത്തില്‍ ഭാര്യയാവാന്‍ ഒരുങ്ങുകയാണ് താരം.  6 വര്‍ഷത്തിന് ശേഷമാണ് ഇരുവരുടെയും പ്രണയസാഫല്യം. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടക്കുന്ന ചടങ്ങില്‍ പങ്കെടുത്തത്. എലീനക്ക് വേണ്ടി വസ്ത്രം ഒരുക്കുന്നത് സ്റ്റൈലിസ്റ്റ് ആയ നിഥിന്‍ സുരേഷും ഡിസൈനറായ സമീറ ഷൈജുവും (താനൂസ് ബുട്ടീക് കൊല്ലം) ചേര്‍ന്നാണ്. വസ്ത്രം കിട്ടിയതിന്റെ സന്തോഷം പങ്കുവച്ച് എലീന എത്തിയിരുന്നു. 

എലീന വിവാഹനിശ്ചയത്തിന് ആന്റിക് ഗോള്‍ഡ് കളര്‍ ലെഹങ്ക ആണ്  ധരിച്ചത്.  500 മണിക്കൂര്‍ സമയം കൊണ്ട് അറുപത് തൊഴിലാളികള്‍ തുന്നി എടുത്തതാണിത്. നെറ്റ് ലെഹങ്കയില്‍ സര്‍വോസ്‌ക്കി സ്റ്റോണുകള്‍ പതിപ്പിച്ചിട്ടുണ്ടെന്നുള്ളതാണ് വസ്ത്രത്തിന്റെ മറ്റൊരു ആകർഷണീയത.  ഈ ഡ്രസ്സിന്റെ പ്രധാന സവിഷേധത്ത പതിനായരകണക്കിനു രൂപ വിലമതിക്കുന്ന സര്‍വോസ്‌ക്കി സ്റ്റോണുകള്‍, സര്‍വോസ്‌ക്കി ബീഡ്സുമാണ്. 
 

Actress alina padikkal engaement today

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക