Latest News

എലീന പടിക്കല്‍ വിവാഹിതയാവുന്നു; ആറ് വർഷത്തെ പ്രണയത്തിന് സാഫല്യം എന്ന് പറഞ്ഞ് താരം

Malayalilife
 എലീന പടിക്കല്‍ വിവാഹിതയാവുന്നു; ആറ് വർഷത്തെ പ്രണയത്തിന് സാഫല്യം എന്ന് പറഞ്ഞ് താരം

 പ്രേക്ഷകര്‍ക്ക് അഭിനയവും അവതരണവുമൊക്കെയായി പരിചിതയാണ് എലീന പടിക്കല്‍.  എലീനയുടെ വ്യക്തി ജീവിതത്തെക്കുറിച്ചുള്ള വിശേഷങ്ങള്‍  ബിഗ് ബോസ് സീസണ്‍ രണ്ടില്‍ മത്സരിക്കാനെത്തിയപ്പോഴായിരുന്നു പ്രേക്ഷകര്‍ അറിഞ്ഞത്.  അന്ന് താരം താന്‍ പ്രണയത്തിലാണെന്നുള്ള കാര്യത്തെക്കുറിച്ച് വെളിപ്പെടുത്തിയിരുന്നു.  എലീന അന്ന് സിനിമാസ്റ്റൈലിലുള്ള പ്രണയമാണ് തന്റേതെന്നായിരുന്നു  പറഞ്ഞത്. സര്‍പ്രൈസുകള്‍ ഒരുപാട് ഇഷ്ടപ്പെടുന്ന തനിക്ക് എപ്പോഴും സര്‍പ്രൈസ് തരുന്നയാളാണ് കാമുകനെന്ന് താരം പറഞ്ഞിരുന്നു.

തന്നെ കാണാനായി ബാംഗ്ലൂരിലേക്ക് ചെന്നൈയില്‍ നിന്നും  എത്താറുണ്ട് പുള്ളി. ആദ്യമൊന്നും ഇത് മൈന്‍ഡ് ചെയ്തിരുന്നില്ല. പിന്നീട് ഞങ്ങള്‍ ഇരുവരും പ്രണയത്തിലാവുകയായിരുന്നു. പഠനം കഴിഞ്ഞതിന് ശേഷമേ വിവാഹത്തെക്കുറിച്ച് ചിന്തിക്കാവൂയെന്ന് അന്ന് പറഞ്ഞിരുന്നു. എലീനയും രോഹിത്തും  6 വര്‍ഷത്തിന് ശേഷം ഒന്നാവുകയാണ്.  തന്റെ വിവാഹം ജനുവരിയിലായിരിക്കും എലീന പറയുന്നു.  സോഷ്യല്‍ മീഡിയയിലൂടെ ചാനല്‍ പരിപാടിക്കിടയിലെ തുറന്നുപറച്ചില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.

പരമ്പരകളിൽ ഭാര്യയായി അഭിനയിച്ചിട്ടുണ്ടെങ്കിലും  ജീവിതത്തില്‍ ഭാര്യയാവാൻ ഒരുങ്ങുകയാണ് താരം.  ഇരുവരുടെയും പ്രണയസാഫല്യം 6 വര്‍ഷത്തിന് ശേഷമാണ്. സാജന്‍ സൂര്യ 15 വയസ്സില്‍ തുടങ്ങിയ പ്രണയം 21 ആയപ്പോള്‍ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നുവെന്നായിരുന്നു  പറഞ്ഞത്. പരിപാടിയിലേക്ക് അതിഥികളായെത്തിയത് സാജനും എലീനയുമായിരുന്നു.  നേരത്തെ സമൂഹമാധ്യമങ്ങളിൽ ഫുക്രുവുമായി എലീന പ്രണയത്തിലാണോയെന്നുള്ള ഗോസിപ്പുകളായിരുന്നു പ്രചരിച്ചത്.


 

Actress alina padikkal will married soon

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക