മലയാളം ബിഗ്‌ബോസ് സീസണ്‍ വണ്‍ പ്രേക്ഷകര്‍ ഏറ്റെടുത്തത് അതില്‍ പേളിഷ് പ്രണയം എത്തിയതോടെയാണ്. അത്രമേല്‍ ഹിറ്റായിരുന്നു ഇവരുടെ ബിഗ്‌ബോസ് പ്രണയവും ഇണക്കവും പിണക്കങ്ങളുമെല്ലാം. പിന്നാലെ ദമ്പതികള്‍ വിവാഹം ചെയ്യുകയും ചെയ്തു. ബിഗ്‌ബോസ് സീസണ്‍ വണില്‍ അത്തരത്തില്‍ ഒരു പ്രണയം ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. സുജോയും അലക്‌സാണ്ട്രയുമാണ് പ്രേക്ഷകര്‍ക്ക് ഇക്കാര്യത്തില്‍ പ്രതീക്ഷ നല്‍കുന്നത്. പ്രണയം അഭിനയിക്കാമെന്നാണ് ഇവര്‍ പ്ലാന്‍ ചെയ്തതെങ്കിലും പലപ്പോഴും ഇവര്‍ ജീവിക്കുകയാണ് ചെയ്യുന്നത്. ഇപ്പോള്‍ ഇവരുടെ പ്രണയത്തില്‍ വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കയാണ് എലിമിനേറ്റായ ബിഗ്‌ബോസ് മത്സരാര്‍ഥി തെസ്‌നി ഖാന്‍.
ബിഗ്‌ബോസ് സീസണ്‍ 2 പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ തുടങ്ങിയതാണ് ആദ്യ സീസണിലേതുപോലെ ഒരു പ്രണയജോഡി ഇക്കുറി ഉണ്ടാകുമോ എന്ന സംശയം. പേര്‍ളിഷിന് പകരമായി ആരായിരിക്കും ബിഗ് ബോസ് വീട്ടില്‍ പ്രണയം എത്തിക്കുക എന്ന് ആരാധകര്‍ ഉറ്റുനോക്കിയിരുന്നു. സാന്‍ഡ്രയും സുജോയുമാണ് പ്രേക്ഷകര്‍ക്ക് പ്രതീക്ഷ നല്‍കിയത്. ഇവര്‍ തമ്മില്‍ അടുത്ത സൗഹൃദമാണ് ഉള്ളത്. പക്ഷേ അത് പ്രണയമാണൊ അല്ലേ എന്ന് ഉറപ്പിക്കാന്‍ പ്രേക്ഷകര്‍ക്ക് സാധിച്ചിട്ടില്ല. എന്നാലിപ്പോള്‍ തെസ്‌നിഖാന്റെ വെളിപ്പെടുത്തലാണ് എത്തിയിരിക്കുന്നത്. ഏഷ്യാനെറ്റിന് നല്‍കിയ അഭിമുഖത്തിലാണ് താരം ബിഗ് ബോസ് വിശേഷങ്ങള്‍പങ്കുവച്ചത്.
സുജോയുടെയും സാന്‍ഡ്രയുടെയും ട്രാക്ക് എന്ന് പറയുന്നത് വളരെ സത്യസന്ധമായിട്ടാണ് എനിക്ക് തോന്നുന്നത് എന്ന് തെസ്‌നി പറയുന്നു. സുജോ വളരെ നന്മ ഉള്ള പയ്യനാണ്. അവിടെ ഒരു മാസം കഴിഞ്ഞതില്‍ നിന്നും എനിക്ക് അവനെ മനസിലായി. അവനെ പോലെ തന്നെ സാന്‍ഡ്രയെ എനിക്ക് നേരത്തെ അറിയാം. ഒരു പ്രാവശ്യം സാന്‍ഡ്ര എയര്‍ ഹോസ്റ്റസ് ആയ ഫ്‌ലൈറ്റില്‍ ഞാന്‍ കയറിയിരുന്നു.
അബുദാബിയില്‍ അമ്മയുടെ ഷോയില്‍ പങ്കെടുക്കാന്‍ പോകുന്ന വഴി എനിക്ക് നല്ല പനിയായി. ഞാന്‍ ആ കുട്ടിയോട് തണുക്കുന്നു എന്തെങ്കിലും തരാമോ എന്ന്‌ചോദിച്ചു. അപ്പോള്‍ അവള്‍ ധരിച്ചിരുന്ന കോട്ടൊക്കെ ഊരി എനിക്ക് തന്നു. ആ വിവരം സാന്‍ഡ്രയാണ് ബിഗ് ബോസില്‍ വച്ച് എന്നോട് വീണ്ടും പറയുന്നത്. അപ്പോഴാണ് ഞാന്‍ അത് ഓര്‍ത്തതും. അത് നന്മ ഉള്ള, ഹെല്‍പ്പിംഗ് മെന്റാലിറ്റി ഉള്ള വ്യക്തിയാണ്. ആളൊരു പാവമാണ്. അങ്ങിനെയുള്ള രണ്ടാളുകള്‍ ഒരുമിക്കും എന്നാണ് എനിക്ക് തോന്നുന്നതെന്നും തെസ്‌നി വ്യക്തമാക്കി. അതേസമയം ഷോയില്‍ കഴിഞ്ഞ വാരം താന്‍ എലിമിനേറ്റ് ആകുമെന്ന് തോന്നിയിരുന്നെന്നും തെസ്‌നി പറഞ്ഞു. ചിലര്‍ തന്നെ അവോയ്ഡ് ചെയ്യുന്നതെന്നും ഇനിയും ഇവിടെ നിന്നാല്‍ താന്‍ ഡള്‍ ആയി മാറുമായിരുന്നു എന്ന് തോന്നിയെന്നും തെസ്‌നി പറയുന്നു.