കടമ്പാറയിലെ ശാന്തമായ ഗ്രാമജീവിതത്തെ ഞെട്ടിച്ച ദാരുണ സംഭവമാണിത്. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ജീവിതത്തെ തളര്‍ത്തിയെങ്കിലും ആത്മഹത്യ എന്ന തീരുമാനത്തിലേക്ക് കടമ്പാറയിലെ അജിത്ത്കുമാറും ഭാര്യ ശ്വേതയും എത്തുമെന്ന് ആരും കരുതിയില്ല. നാലുവയസ്സുകാരനായ മകനെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ച്, ഇരുവരും ജീവിതത്തിന് വിടപറഞ്ഞത് ഗ്രാമമൊട്ടുക്കും വേദനയായി. പുറമെ എല്ലാം സാധാരണമായിരുന്നെങ്കിലും അകത്തെ സംഘര്‍ഷം ആരും തിരിച്ചറിഞ്ഞില്ല. അധ്യാപികയായ ശ്വേതയും പെയിന്റിങ് തൊഴിലാളിയായ അജിത്തും അവരുടെ ജീവിതത്തിലെ പോരാട്ടങ്ങള്‍ക്കിടയില്‍ നിശ്ശബ്ദമായി തളര്‍ന്നു വീണതിന്റെ കഥയാണ് മഞ്ചേശ്വരത്തില്‍ ഇന്ന് എല്ലാവരും പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്.
നാലുവയസ്സുകാരനായ മകനെ സുരക്ഷിതമായ കൈകളില്‍ ഏല്‍പ്പിച്ച് അജിത്ത്കുമാറും ഭാര്യ ശ്വേതയും ജീവനൊടുക്കിയെന്ന വാര്‍ത്ത അറിഞ്ഞപ്പോള്‍ നാട്ടുകാരും ബന്ധുക്കളും എല്ലാം അത്ഭുതത്തോടും ദുഃഖത്തോടുമാണ് പ്രതികരിച്ചത്. എന്താണ് ഇവരെ ഇങ്ങനെ ഒരു തീരുമാനത്തിലേക്ക് നയിച്ചത് എന്ന് ആര്‍ക്കും മനസിലാക്കാനാവുന്നില്ല. സാമ്പത്തിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നതായാണ് ചിലര്‍ പറയുന്നത്, പക്ഷേ അത്രയും വലിയ പ്രതിസന്ധിയിലായിരുന്നു ഇവര്‍ എന്നത് ആരും വിശ്വസിക്കുന്നില്ല. ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ ഇരുവരും അദ്ധ്വാനിച്ചവരാണ് അജിത്ത് പെയിന്റിങ് ജോലികളും ശ്വേത സ്‌കൂളിലെ അധ്യാപികയായും.
പ്രശ്‌നങ്ങളെ നേരിടുന്ന ആളുകളായിരുന്നു രണ്ട് പേരും. ഈ പറയുന്ന രീതിയില്‍ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ അവര്‍ക്ക് ഉള്ളതായി വീട്ടുകാര്‍ക്കും ബദ്ധുക്കള്‍ക്കും അറിയില്ലായിരുന്നു. ഈ പറയുന്ന സാമ്പത്തിക ബാധ്യതകള്‍ അവര്‍ക്ക് ഇല്ലായിരുന്നു എന്ന് ബന്ധുക്കള്‍ പൊട്ടിക്കരഞ്ഞുകൊണ്ട് പറയുന്നത്. ചിലര്‍ ആരോപിക്കുന്നത് ഇവര്‍ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍ നിന്ന് പണം കടമെടുത്തതായും, തിരിച്ചടവ് വൈകിയതിനെ തുടര്‍ന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയതായുമാണ് ചിലര്‍ വ്യക്തമാക്കുന്നത്. നാട്ടുകാര്‍ ആവശ്യപ്പെടുന്നത് ഇതിലെ സത്യാവസ്ഥ പൂര്‍ണമായി പുറത്തുവരണമെന്നാണ് എന്താണ് യഥാര്‍ഥത്തില്‍ ഈ ദമ്പതികളെ ഇത്തരമൊരു വഴിയിലേക്ക് നയിച്ചതെന്ന് എല്ലാവരും അറിയാന്‍ ആഗ്രഹിക്കുന്നു. ഇവരുടെ മരണത്തിന്റെ ഞെട്ടിലിലാണ് ബന്ധുക്കളും സഹപ്രവര്‍ത്തകരും.
കടമ്പാറയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ അധ്യാപികയായിരുന്നതാണ് ശ്വേത. കുട്ടികളോട് സ്‌നേഹത്തോടെ പെരുമാറുന്ന, ഉത്സാഹവും ചിരിയുമാണ് അവളെ വേറിട്ടിരുത്തിയിരുന്നത് എന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. സ്‌കൂളിലെ എല്ലാ പരിപാടികളിലും സജീവമായിരുന്നതും, അധ്യാപികയായി മാത്രമല്ല, വിദ്യാര്‍ത്ഥികള്‍ക്ക് ഒരു നല്ല സുഹൃത്തായും അവളെ എല്ലാവരും കാണാറുണ്ടായിരുന്നു. വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകളോ വ്യക്തിപരമായ പ്രശ്നങ്ങളോ അവള്‍ ഒരിക്കലും ആരോടും പങ്കുവച്ചിരുന്നില്ല. എല്ലായ്‌പ്പോഴും സന്തോഷത്തോടെ, ചിരിച്ച മുഖത്തോടെയായിരുന്നു ശ്വേതയുടെ പെരുമാറ്റം, അതുകൊണ്ടാണ് അവളുടെ മരണം എല്ലാവരെയും ഇങ്ങനെ ഞെട്ടിച്ചത്.
തിങ്കളാഴ്ച ശ്വേത പതിവുപോലെ ജോലി കഴിഞ്ഞ് കുറച്ച് നേരത്തെ വീട്ടിലെത്തി. അന്ന് വൈകിട്ട് ഭര്‍ത്താവ് അജിത്തിനോടൊപ്പം മൂന്നു വയസ്സുള്ള മകനെ കൂട്ടി ബന്തിയോട്ടുള്ള സഹോദരിയുടെ വീട്ടിലേക്കാണ് പോയത്. മകനെ അവിടെ വച്ച്, മോനെ നോക്കികോണേ ഒരു ചെറിയ സ്ഥലത്ത് പോകാനുണ്ട്, ഉടനെ തിരികെ വരാം എന്നായിരുന്നു ശ്വേതയുടെ വാക്കുകള്‍. സഹോദരിയും അതിന് കൂടുതലൊന്നും ചോദിച്ചില്ല. പതിവ് സന്ദര്‍ശനമായിരിക്കുമെന്ന് വിചാരിച്ചു. എന്നാല്‍, അത് അവരുടെ അവസാന കൂടിക്കാഴ്ചയായിരുന്നു വെന്നും ഇനി അവരെ കാണാന്‍ സാധിക്കില്ല എന്നും സഹോദരി വിചാരിച്ചിരുന്നില്ല. കുട്ടിയെ സഹോദരിയില്‍ ഏല്‍പ്പിച്ച് ഇവര്‍ വീട്ടിലേക്ക് തന്നെയാണ് മടങ്ങിയത്. വീട്ടില്‍ തിരിച്ചെത്തിയ ഇരുവരും വിഷം കഴിക്കുകയായിരുന്നു. വൈകുന്നേരം ഏറെ കഴിഞ്ഞിട്ടാണ് അയല്‍വാസികള്‍ വീട്ടുമുറ്റത്ത് ഇവരെ വീണുകിടക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഓടി എത്തി അവരെ ഹൊസങ്കടിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പക്ഷേ അവരുടെ അവസ്ഥ ഗുരുതരമായതിനാല്‍ പിന്നീട് ദേര്‍ളക്കട്ടയിലെ വലിയ ആശുപത്രിയിലേക്ക് മാറ്റേണ്ടി വന്നു. ആ സമയം വരെ ആരും മനസിലാക്കിയിരുന്നില്ല സന്തോഷത്തോടെ ജീവിച്ചിരുന്ന ആ യുവദമ്പതികള്‍ ഇനി മടങ്ങിവരില്ലെന്ന വേദനാജനക സത്യം.
പുലര്‍ച്ചെ പന്ത്രണ്ടരയോടെയായിരുന്നു അജിത്തിന്റെ മരണം. ജീവിതത്തിനായി എത്ര കഷ്ടപ്പെട്ടവനാണെന്ന് അറിയാവുന്നവര്‍ക്ക് ആ വാര്‍ത്ത കേട്ടപ്പോള്‍ വിശ്വസിക്കാനായില്ല. ഭാര്യ ശ്വേതയും ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയിലായിരുന്നു. ഡോക്ടര്‍മാര്‍ പല മണിക്കൂറുകളും പരിശ്രമിച്ചെങ്കിലും അവളെ രക്ഷിക്കാനായില്ല. ഏതാനും മണിക്കൂറുകള്‍ക്കുശേഷം അവളും അജിത്തിനൊപ്പം യാത്രയായി. ഒരേ ദിവസം, മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രണ്ട് ജീവനുകള്‍ പോയതോടെ നാട്ടുകാര്‍ ഞെട്ടലിലും ദുഃഖത്തിലുമായി. പൊലീസിന്റെ പ്രാഥമിക അന്വേഷണപ്രകാരം സാമ്പത്തിക ബുദ്ധിമുട്ടുകളാണ് ഈ ദാരുണ സംഭവത്തിന് പിന്നില്‍. കഴിഞ്ഞ ചില മാസങ്ങളായി ചില കടബാധ്യതകള്‍ ഇവരെ ഏറെ അലട്ടിയിരുന്നുവെന്നാണു വിവരം. അതിനാലാണ് ഇരുവരും ജീവിതത്തിന്റെ ഭാരം സഹിക്കാനാകാതെ ഇത്തരമൊരു ദുഃഖകരമായ തീരുമാനം എടുത്തതെന്നാണ് സംശയം. മഞ്ചേശ്വരം പൊലീസ് ഇപ്പോള്‍ സംഭവത്തിന്റെ പൂര്‍ണ വിശദാംശങ്ങള്‍ അന്വേഷിച്ചു വരികയാണ് എന്താണ് യഥാര്‍ഥത്തില്‍ ഇവരെ ഈ വഴിയിലേക്കു നയിച്ചതെന്നറിയാന്‍.