Latest News

എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട്; എനിക്കെന്നും എപ്പോഴും താങ്ങായ്, തണലായ്,ഊര്‍ജ്ജമായ്;പേപ്പട്ടികള്‍ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും; ഉമ്മയെ അടിച്ചു പുറത്താക്കി എന്ന അഖില്‍ മാരാരുടെ ആരോപണത്തിനെതിരെ ഷിയാസ് കരീം

Malayalilife
എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട്; എനിക്കെന്നും എപ്പോഴും താങ്ങായ്, തണലായ്,ഊര്‍ജ്ജമായ്;പേപ്പട്ടികള്‍ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും; ഉമ്മയെ അടിച്ചു പുറത്താക്കി എന്ന അഖില്‍ മാരാരുടെ ആരോപണത്തിനെതിരെ ഷിയാസ് കരീം

അഖില്‍ മാരാരും ഷിയാസ് കരീമും തമ്മിലുള്ള വാക്‌പോര് പലപ്പോഴും സോഷ്യല്‍മീഡിയയില്‍ നിറയാറുണ്ട്.ഇപ്പോളിതാ അത്തരത്തിലൊരു വിവാദമാണ് പുതിയതായി ഉയരുന്നത്. ഷിയാസ് ഉമ്മയെ വീട്ടില്‍ നിന്നും അടിച്ചിറക്കിയ ആളാണെന്നും അങ്ങനെയൊരാളുടെ വാക്ക് ആര് വിശ്വസിക്കുമെന്നൊക്കെയായിരുന്നു ഒരു അഭിമുഖത്തില്‍ അഖില്‍ ആരോപിച്ചത്. ഇക്കാര്യം പെരുമ്പാവൂരിലുള്ള ചിലരാണ് തന്നെ വിളിച്ച് പറഞ്ഞതെന്നും അഖില്‍ പറഞ്ഞിരുന്നു.

ഇപ്പോളിതാ ഇതിനെതിരെ രൂക്ഷപ്രതികരണവുമായി ഷിയാസ് കരീം എത്തിയിരിക്കുകയാണ്ഏതൊരു മകനും ഉമ്മയുമായുള്ള ബന്ധം ആഴിയേക്കാള്‍ ആഴമേറിയതാണ്. അതാണ് എന്റെ പൊന്നുമ്മയോട് ജനിച്ചിന്നോളം എന്റെ ഹൃദയത്തില്‍ അടയാളപ്പെടുത്തിയിട്ടുള്ളതും. എന്റെ ഇടനെഞ്ചില്‍ പച്ചക്കുത്തിയ ആ സ്നേഹത്തെ എന്നെ കണ്ടും കേട്ടും അനുഭവിച്ചും വന്ന എന്റെ നാട്ടുകാര്‍ ചാണകം ചവിട്ടി കോട്ടത്തലയോട് പറഞ്ഞെത്രെ ഞാന്‍ തള്ളി പറഞ്ഞെന്ന്. ഞാന്‍ വീട്ടില്‍ നിന്ന് ചവിട്ടി പുറത്താക്കി എന്ന് .കുടുംബ ബന്ധത്തിന്റെ വിലയറിയുന്ന അമ്മമാരോട് സ്നേഹമുള്ള ഏതേലും ഒരാള്‍ക്ക് പറയാന്‍ കഴിയുന്ന കാര്യമാണോ കോട്ടതല്ല ഒരു ഓണ്‍ലൈന്‍ ചാനലിന് കൊടുത്ത അഭിമുഖത്തില്‍ പറഞ്ഞത്? 

എന്റെ ഉമ്മ അന്നും ഇന്നും എന്നും എന്റെ കൂടെയുണ്ട് . എനിക്കെന്നും എപ്പോഴും താങ്ങായ്,തണലായ്,ഊര്‍ജ്ജമായ്. പേപ്പട്ടികള്‍ കുരയ്ക്കും കെട്ടിയിട്ടിടത്തു നിന്ന് കുരയ്ക്കും . ആ പേപ്പട്ടിയുടെ കുരയ്ക്കുള്ള മറുപടിയാണിത്  നീ കൊണ്ട് പോയി തിന്ന് കോട്ടത്തലേ എന്നും ഷിയാസ് വീഡിയോയ്ക്കൊപ്പം കുറിക്കുന്നുണ്ട്. 

ഇതാണ് എന്റെ ഉമ്മ , കുടെയുളളത് എന്റെ വലിയുമ്മ പറയൂ എന്താണ് സംഭവം എന്ന്,ഷിയാസ് വീഡിയോയില്‍ ചോദിക്കുന്നുണ്ട്. താന്‍ വീട്ടില്‍ തന്നെയുണ്ടെന്നും തന്നെ ആരും പുറത്താക്കിയിട്ടില്ലെന്നും ഉമ്മ വീഡിയോയിലൂടെ വ്യക്തമാക്കി. എന്നും രാവിലെ ഞാന്‍ പുറത്തുപോകും വൈകിട്ട് തിരിച്ചു കയറും. ഇതായിരിക്കും ഞാന്‍ പുറത്തായി എന്ന് പറഞ്ഞത്. എന്നെ പുറത്താക്കി എന്നൊക്കെ പറഞ്ഞാല്‍ എന്താണ് മറുപടി പറയുന്നത്? ആരും എന്നെ പുറത്താക്കിയിട്ടില്ല, ആരാണ് ഇതൊക്കെ പറയുന്നത്? ചിരിച്ചുകൊണ്ടാണ് ഷിയാസിന്റെ ഉമ്മ മറുപടി പറഞ്ഞത്.

shiyas kareem reply to akhil marar

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES