Latest News

വിവാഹ റിസ്പ്ഷന് രണ്ട് പേരും ക്ഷണിച്ചു; രണ്ട് പേരുടെയും സിനിമയില്‍ സംഗീതം ചെയ്തിരുന്നു; വിജയ് രശ്മിക ദമ്പതികളെ  കേരളത്തിലെക്ക് ക്ഷണിച്ച് മടക്കം; വിവാഹ വിരുന്നിലെ ചിത്രത്തിനൊപ്പം സര്‍പ്രൈസ് പുറത്തുവിട്ട് ഹിഷാം

Malayalilife
വിവാഹ റിസ്പ്ഷന് രണ്ട് പേരും ക്ഷണിച്ചു; രണ്ട് പേരുടെയും സിനിമയില്‍ സംഗീതം ചെയ്തിരുന്നു; വിജയ് രശ്മിക ദമ്പതികളെ  കേരളത്തിലെക്ക് ക്ഷണിച്ച് മടക്കം; വിവാഹ വിരുന്നിലെ ചിത്രത്തിനൊപ്പം സര്‍പ്രൈസ് പുറത്തുവിട്ട് ഹിഷാം

കഴിഞ്ഞ ദിവസം ആയിരുന്നു നടന്‍ വിജയ് ദേവരക്കൊണ്ടയും നടി രശ്മിക മന്ദാനയും വിവാഹിതരായത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് വിവാഹ ചടങ്ങില്‍ പങ്കെടുത്തത്. പരമ്പരാഗത ആചാരപ്രകാരം ഉള്ള വിവാഹം ആയിരുന്നു. ഇതിനു ശേഷം സിനിമാ ലോകത്തുള്ളവര്‍ക്കും രാഷ്ട്രീയ രംഗത്തുള്ളവര്‍ക്കും വേണ്ടി പ്രൗഢ ഗംഭീരമായ റിസപ്ഷനും താരങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 

വിവാഹത്തില്‍ നടി കല്യാണി പ്രിയദര്‍ശന്‍ പങ്കെടുത്തിരുന്നു. ഇപ്പോളിതാ 
മ്യൂസിക് ഡയറക്ടര്‍ ഹിഷാം അബ്ദുല്‍ വഹാബ് പങ്കുവച്ച ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുന്നത്. ഹിഷാമും ഭാര്യ ആയിഷത്ത് സഫയും വിജയ് ദേവരക്കൊണ്ടയുടേയും രശ്മിക മന്ദാനയുടെയും വിവാഹ റീസെപ്ഷനില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ ആണ് താരം പങ്കുവച്ചത്.

'പ്രിയപ്പെട്ട വിജയ് ദേവരകൊണ്ടയ്ക്കും രശ്മിക മന്ദാനയ്ക്കും സന്തോഷകരവും അനുഗ്രഹീതവുമായ ദാമ്പത്യ ജീവിതം ആശംസിക്കുന്നു. വളരെ വേഗം നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും കേരളത്തില്‍ ആതിഥേയത്വം വഹിക്കാന്‍ ആഗ്രഹിക്കുന്നു.' - ചിത്രത്തിനൊപ്പം ഹിഷാം കുറിച്ചു. ഹിഷാമിന്റെ പോസ്റ്റ് കണ്ടതോടെ വിരോഷ് ഉടന്‍ കേരളത്തിലെത്തും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. നിരവധിപ്പേരാണ് പോസ്റ്റില്‍ ലൈക്കും കമന്റും ചെയ്തിരിക്കുന്നത്.

വിവാഹ റിസംപ്ഷനില്‍ പങ്കെടുത്ത് മടങ്ങിയെത്തിയ ഹിഷാമിന്റെയും ഭാര്യയുടെ വീഡീയോയും പുറത്ത് വന്നിട്ടുണ്ട്. താരങ്ങള്‍ ഇരുവരും ചടങ്ങിന് ക്ഷണിച്ചിരുന്നുവെന്നും രണ്ട് പേര്‍ക്കൊപ്പവും വര്‍ക്ക് ചെയ്തിട്ടുണ്ടെന്നും ഹിഷാം പങ്ക് വച്ചു.


 

hesham abdul wahab with vijay and reshmika

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES