Latest News

എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് യുകെയില്‍ ജീവിതം; മോഡലിങും റീല്‍സുമായി സോഷ്യല്‍മീഡിയയിലും സജീവം; റിയാസ് നര്‍മ കലയും മഞ്ജു പത്രോസും തിളങ്ങുന്ന ഹാസ്യ പരമ്പര അളിയന്‍സിലൂടെ മിനിസ്‌ക്രിനിലേക്ക്;  മിജി ഗോപിനാഥ് എന്ന കലാകാരിയെ അറിയാം

Malayalilife
 എയര്‍ ഹോസ്റ്റസ് ജോലി ഉപേക്ഷിച്ച് യുകെയില്‍ ജീവിതം; മോഡലിങും റീല്‍സുമായി സോഷ്യല്‍മീഡിയയിലും സജീവം; റിയാസ് നര്‍മ കലയും മഞ്ജു പത്രോസും തിളങ്ങുന്ന ഹാസ്യ പരമ്പര അളിയന്‍സിലൂടെ മിനിസ്‌ക്രിനിലേക്ക്;  മിജി ഗോപിനാഥ് എന്ന കലാകാരിയെ അറിയാം

സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നില്‍ക്കുന്ന, അരലക്ഷം ഫോളോവേഴ്സ് ഉള്ള, വിവാദ പോസ്റ്റുകളോ റീല്‍സുകളോ ചെയ്യാതെ തന്റെ സ്വതസിദ്ധമായ റീല്‍സുകള്‍ വഴി ആരാധകരെ സ്വന്തമാക്കിയ താരമാണ് യുകെ മലയാളിയായ മിജി ഗോപിനാഥ്. കൊല്ലം സ്വദേശിയായ മിജി കഴിഞ്ഞ പത്തുവര്‍ഷത്തിലേറെ ആയി യുകെ മലയാളിയാണ്. 

ബിഗ് സ്‌ക്രീനില്‍ എത്തുക എന്നതാണ് തന്റെ മോഹമായി കൊണ്ട് നടന്ന മിജിയിപ്പോള്‍ കൗമുദി ചാനലിലെ ഹാസ്യപരമ്പര അളിയന്‍സിലൂടെ സ്വപ്‌നം സഫലമാക്കിയിരിക്കുകയാണ്.അളിയന്‍സ് എന്ന ഹാസ്യ പരിപാടിയുടെ സംവിധായകന്‍ രാജേഷ് തലച്ചിറ സോഷ്യല്‍ മീഡിയയില്‍ മിജി പങ്കുവച്ചിരുന്ന റീല്‍സ് ശ്രദ്ധിച്ചാണ് ഒഴിവുണ്ടെങ്കില്‍ അഥിതി താരമായി എത്തുന്നോ എന്ന അന്വേഷണം നടത്തിയത്. ആദ്യം സ്വപ്നം ആണോ എന്ന് കരുതിയ മിജിക്ക് ഓഡിഷന്‍ പോലും ഇല്ലാതെ നേരെ കാമറയ്ക്ക് മുന്നില്‍ എത്താനാണ് വിധി അവസരം ഒരുക്കിയത്.

പട്ടം പോലെ എന്ന് പേരിട്ട അളിയന്‍സിന്റെ 1289 എപ്പിസോഡിലാണ് മിജി പ്രത്യക്ഷപ്പെടുന്നത്. വരും ആഴ്ചകളില്‍ എത്തുന്ന എപ്പിസോഡിലും മിജി പ്രത്യക്ഷപ്പെടുന്നുണ്ട്. ആദ്യമായി കാമറയ്ക്കു മുന്നിലെത്തിയതിന്റെ ഒരു സങ്കോചവും ഇല്ലാതെയാണ് മിജി എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നത്. കടുപ്പക്കാരിയായ ഫെമിനിസ്റ്റിനെ ഓര്‍മ്മിപ്പിക്കുന്ന വിധത്തിലാണ് മിജി എപ്പിസോഡില്‍ പ്രത്യക്ഷപ്പെടുന്നത്. കൂട്ടുകാരിയെ കാണാന്‍ എത്തുന്ന നീതുവായി വേഷമിടുന്ന മിജിയുടെ കഥാപാത്രം പുതുകാലത്തെ സ്ത്രീകള്‍ ഇങ്ങനെയൊക്കെയാണ് എന്ന സന്ദേശമാണ് കാണികള്‍ക്ക് നല്‍കുന്നത്. 

ലോകം മുഴുവന്‍ കറങ്ങി നടക്കുന്ന പുതുകാലത്തിലെ യുവതികളുടെ പ്രതിനിധിയാണ് അളിയന്‍സിലെ പട്ടമായി നിറയുന്ന മിജിയുടെ കഥാപാത്രം.  അളിയന്‍സിലെ പ്രധാന കഥാപാത്രങ്ങളില്‍ ഒരാളായ സൗമ്യ ഭാഗ്യന്‍ പിള്ളയ്‌ക്കൊപ്പമാണ് മിജി തകര്‍ത്തഭിനയിക്കുന്നത്. റിയാസ് നര്‍മ കലയും മണി ഷൊര്‍ണൂരും ഒക്കെ മിജിക്കൊപ്പം നിറഞ്ഞു നില്‍ക്കുകയാണ് പട്ടം പോലെ എന്ന അളിയന്‍സിന്റെ പുത്തന്‍ എപ്പിസോഡില്‍. എപ്പിസോഡ് പുറത്തെത്തി 24 മണിക്കൂര്‍ കഴിഞ്ഞപ്പോഴേക്കും രണ്ടര ലക്ഷം കാണികള്‍ യു ട്യൂബില്‍ മാത്രം കാഴ്ചക്കാരായി എത്തിക്കഴിഞ്ഞു.

കോവിഡിന് ശേഷം മലയാള ചാനലുകളില്‍ ഹാസ്യ പരമ്പരയ്ക്ക് കാഴ്ചക്കാരെ ഏറെ കിട്ടിയത് അളിയന്‍സ് ഉള്‍പ്പെടെയുള്ള പരമ്പരകള്‍ക്ക് ഭാഗ്യ രേഖ തെളിക്കുക ആയിരുന്നു. കഴിഞ്ഞ വര്ഷം ആയിരം എപ്പിസോഡുകള്‍ പിന്നിട്ട അളിയന്‍സ് മറ്റു പല പരമ്പരകളും നേരിട്ടുള്ള പ്രതിസന്ധി ഒന്നും ഇല്ലാതെ ഇന്നും മുന്നേറുകയാണ്. പ്രശസ്ത താരങ്ങളായ റിയാസ് നര്‍മ കലയും മഞ്ജു പത്രോസും ഒക്കെ ചേര്‍ന്ന ജോഡികള്‍ എത്തുന്ന പരമ്പരയില്‍ തന്നെ ആദ്യ വേഷം ചെയ്യാന്‍ കഴിഞ്ഞത് മഹാഭാഗ്യമായാണ് മിജി കരുതുന്നത്. 

വാറിംഗ്ടണില്‍ നേഴ്സ് ആയി ജോലി ചെയുന്ന അങ്കിത് ശശിധരനാണ് ഭര്‍ത്താവ്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ നിവേദ് ആണ് ഏക മകന്‍.

miji gopinath in uk

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES