Latest News

ആ ഭാര്യയുടെ ദുഃഖം ആരും കാണാതെ പോകരുത്; ഇത് ഒരിക്കലും ശരിയായ രീതിയല്ല; ഒരാള്‍ ഇതൊക്കെ എങ്ങനെ സഹിക്കും; വിജയ് യെ കണക്കിന് വിമര്‍ശിച്ച് നടി സനം ഷെട്ടി 

Malayalilife
 ആ ഭാര്യയുടെ ദുഃഖം ആരും കാണാതെ പോകരുത്; ഇത് ഒരിക്കലും ശരിയായ രീതിയല്ല; ഒരാള്‍ ഇതൊക്കെ എങ്ങനെ സഹിക്കും; വിജയ് യെ കണക്കിന് വിമര്‍ശിച്ച് നടി സനം ഷെട്ടി 

തമിഴ് സൂപ്പര്‍താരം വിജയ്‌യും ഭാര്യ സംഗീതയും വിവാഹമോചനത്തിലേക്ക് നീങ്ങുന്നു എന്ന വാര്‍ത്തകള്‍ക്കിടെ, നടി തൃഷയ്ക്കൊപ്പം വിജയ് ഒരു വിവാഹച്ചടങ്ങില്‍ പങ്കെടുത്തത് സിനിമാ ലോകത്ത് പുതിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തി യിരിക്കുകയാണ്. നിര്‍മ്മാതാവ് കല്‍പ്പാത്തി എസ്. സുരേഷിന്റെ മകന്റെ വിവാഹ സല്‍ക്കാരത്തിനാണ് ഇരുവരും ഒരേ കാറില്‍ ഒന്നിച്ചെത്തിയത്. 

ഒരേ നിറത്തിലുള്ള വസ്ത്രങ്ങള്‍ ധരിച്ചാണ് വിജയ്‌യും തൃഷയും ചടങ്ങില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിന്റെ വീഡിയോകള്‍ പ്രചരിച്ചതോടെ, ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ ആരാധകര്‍ക്കിടയില്‍ ശക്തമായി. അടുത്ത സുഹൃത്തുക്കള്‍ ഒന്നിച്ചെത്തുന്നതില്‍ തെറ്റില്ലെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍, ഭാര്യയുമായി കോടതിയില്‍ കേസ് നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇത് ഒഴിവാക്കാമായിരുന്നു എന്നാണ് മറുവിഭാഗത്തിന്റെ പക്ഷം. ക

നടി സനം ഷെട്ടി ഈ വിഷയത്തില്‍ വിജയ്‌യെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തി. തൃഷയുടെയും വിജയ്‌യുടെയും വീഡിയോ പങ്കുവെച്ചുകൊണ്ട് സനം കുറിച്ചത് ഇങ്ങനെ:  'ഇതൊരു ശരിയായ രീതിയല്ല. ഭാര്യയുടെ ദുഃഖം ഇങ്ങനെ അവഗണിക്കാന്‍ കഴിയില്ല. ഒരു ആരാധിക എന്ന നിലയില്‍ ഈ കാഴ്ച കാണുന്നത് വളരെ നിരാശാജനകമാണ്.' മറ്റൊരു പ്രമുഖ നടിയുമായുള്ള ബന്ധമാണ് വിവാഹമോചനത്തിന് കാരണമായി സംഗീത ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ ഹര്‍ജി പരിഗണിച്ച് ഏപ്രില്‍ 20-ന് ചെങ്കല്‍പേട്ട് കുടുംബ കോടതിയില്‍ നേരിട്ട് ഹാജരാകാന്‍ വിജയ്‌യോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. 

വിജയ് സജീവ രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച ഈ നിര്‍ണ്ണായക ഘട്ടത്തില്‍ ഇത്തരം വ്യക്തിപരമായ വിവാദങ്ങള്‍ തിരിച്ചടിയാകുമെന്ന് അദ്ദേഹത്തിന്റെ അനുയായികള്‍ ഭയപ്പെടുന്നു. രാഷ്ട്രീയ എതിരാളികള്‍ ഈ വിഷയം ആയുധമാക്കാന്‍ സാധ്യതയുണ്ടെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഈ വിവാദങ്ങളോടൊന്നും വിജയ് ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

Sanam Shetty criticises Vijay

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES