Latest News

മതം മാറിയിട്ടില്ല, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു'; ക്രിസ്ത്യാനിക്ക് പൊങ്കാലയിടാന്‍ പാടില്ലേ'; ബിജെപിയിലേക്ക് പോകുന്നുവെന്നത് വെറും തള്ള്; പൊങ്കാലയിട്ടതിന് പിന്നാലെ സൈബര്‍ ആക്രമണം; മറുപടിയുമായി ബീന ആന്റണി

Malayalilife
 മതം മാറിയിട്ടില്ല, എല്ലാ മതങ്ങളെയും ബഹുമാനിക്കുന്നു'; ക്രിസ്ത്യാനിക്ക് പൊങ്കാലയിടാന്‍ പാടില്ലേ'; ബിജെപിയിലേക്ക് പോകുന്നുവെന്നത് വെറും തള്ള്; പൊങ്കാലയിട്ടതിന് പിന്നാലെ സൈബര്‍ ആക്രമണം; മറുപടിയുമായി ബീന ആന്റണി

റ്റുകാല്‍ പൊങ്കാലയിട്ടതിന്റെ പേരില്‍ തനിക്കെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങളില്‍ പ്രതികരണവുമായി നടി ബീന ആന്റണി. പൊങ്കാലയിട്ടതോടെ താന്‍ മതം മാറിയെന്നും സ്വന്തം മതത്തെ അപമാനിച്ചുവെന്നുമുള്ള പ്രചാരണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് താരം വ്യക്തമാക്കി. പൊങ്കാലയിട്ടതില്‍ തെറ്റൊന്നുമില്ലെന്നും ബീന പറഞ്ഞു. 

വിവാഹം കഴിച്ചിരിക്കുന്നത് ഹിന്ദുവിനെയാണെങ്കിലും താന്‍ ഇന്നും ക്രിസ്ത്യാനിയായിത്തന്നെയാണ് ജീവിക്കുന്നതെന്ന് ബീന ആന്റണി പറഞ്ഞു. 'എല്ലാ മതങ്ങളെയും ഒരുപോലെ ബഹുമാനിക്കുന്ന കുടുംബ പശ്ചാത്തലമാണ് എന്റേത്. അപ്പച്ചന്‍ കെട്ടുനിറച്ച് മലയ്ക്ക് പോയിട്ടുണ്ട്. ക്രിസ്ത്യാനിയായതു കൊണ്ട് പൊങ്കാലയിടാന്‍ പാടില്ല എന്നില്ല,' ബീന പറഞ്ഞു. തനിക്കെതിരെ വരുന്ന മോശം കമന്റുകള്‍ കാണുമ്പോള്‍ വലിയ വിഷമം തോന്നുന്നുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

താന്‍ ബിജെപിയില്‍ ചേരുന്നുവെന്ന തരത്തില്‍ പ്രചരിക്കുന്ന വാര്‍ത്തകളെയും ബീന ആന്റണി തള്ളിക്കളഞ്ഞു. ലൈക്കിനും ഷെയറിനും വേണ്ടി ചിലര്‍ പടച്ചുവിടുന്ന വാര്‍ത്തകളാണിതെന്ന് താരം ആരോപിച്ചു. 'സ്വപ്നത്തില്‍ പോലും രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് ചിന്തിച്ചിട്ടില്ല. കലാലയ കാലത്ത് കോണ്‍ഗ്രസ് അനുഭാവിയായിരുന്നു. ഇപ്പോള്‍ ഒരു കലാകാരിയെന്ന നിലയില്‍ രാഷ്ട്രീയത്തിന് അതീതമായി നില്‍ക്കാനാണ് ആഗ്രഹം. തെറ്റിദ്ധരിപ്പിക്കുന്ന വീഡിയോകള്‍ പ്രചരിപ്പിക്കരുത്,' താരം അഭ്യര്‍ത്ഥിച്ചു. 

 തങ്ങളെ തങ്ങളുടേതായ വഴിക്ക് വിടണമെന്നും മതം പറഞ്ഞ് വിദ്വേഷം പ്രചരിപ്പിക്കുന്നവരോട് സഹതാപം മാത്രമാണുള്ളതെന്നും ബീന ആന്റണി വ്യക്തമാക്കി. നടി റെനീഷ റഹ്മാന് പിന്നാലെയാണ് ഇപ്പോള്‍ ബീന ആന്റണിയും സമാനമായ രീതിയില്‍ സൈബര്‍ ആക്രമണത്തിന് ഇരയായിരിക്കുന്നത്.

 

Read more topics: # ബീന ആന്റണി.
beena antony about attukal pongala

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES