പ്രതിഫലത്തില്‍ രജനിയെയും മറികടന്ന് അജിത്ത്; മാര്‍ക്ക് ആന്റണി സംവിധായകന്റെ ചിത്രം അണിയറയില്‍; ചിത്രത്തിനായി നടന്‍ വാങ്ങുന്നത് 175 കോടിയെന്ന് റിപ്പോര്‍ട്ട്

Malayalilife
topbanner
 പ്രതിഫലത്തില്‍ രജനിയെയും മറികടന്ന് അജിത്ത്; മാര്‍ക്ക് ആന്റണി സംവിധായകന്റെ ചിത്രം അണിയറയില്‍; ചിത്രത്തിനായി നടന്‍ വാങ്ങുന്നത് 175 കോടിയെന്ന് റിപ്പോര്‍ട്ട്

മിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് അജിത്. തല എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന അജിത് വര്‍ഷത്തില്‍ ഒരുപാട് സിനിമകള്‍ ചെയ്യുന്ന നടന്‍ അല്ല.തുനിവ് ആണ് അജിത്തിന്റെതായി അവസാനം തിയേറ്ററില്‍ എത്തിയ  ചിത്രം.തുനിവിന് ശേഷം അജിത്ത് കുമാര്‍ നായകനാവുന്ന ചിത്രം സംവിധാനം ചെയ്യുന്നത് മഗിഴ് തിരുമേനിയാണ്. വിടാ മുയര്‍ച്ചി എന്നാണ് ചിത്രത്തിന്റെ പേര്.

ഈ സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കവെ അജിത്ത് കുമാര്‍ നായകനാവുന്ന അടുത്ത ചിത്രം സംബന്ധിച്ചും സോഷ്യല്‍ മീഡിയ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. കോളിവുഡിലെ സമീപകാല ഹിറ്റ് മാര്‍ക്ക് ആന്റണിയുടെ സംവിധായകന്‍ ആദിക് രവിചന്ദ്രനാണ് അജിത്തിന്റെ പുതിയ ചിത്രത്തിന്റെ സംവിധായകന്‍. 63-ാം ചിത്രത്തിന്'എകെ 63 എന്നാണ് താത്കാലികമായി പേര് നല്കിയിരിക്കുന്നത്

ഈ ചിത്രത്തില്‍ അജിത്ത് വാങ്ങുന്നത് റെക്കോര്‍ഡ് പ്രതിഫലമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.രജനികാന്തിനെക്കാളും വിജയിയെക്കാളും ഉയര്‍ന്ന പ്രതിഫലമാണ് അജിത് ഈ ചിത്രത്തിനായി വാങ്ങുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.175 കോടിയാണ് പ്രതിഫലമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇത് ശരിയെങ്കില്‍ തമിഴകത്ത് ഒരു താരം വാങ്ങുന്ന ഏറ്റവുമുയര്‍ന്ന പ്രതിഫലമായിരിക്കും ഇത്.

സമീപകാലത്ത് കോളിവുഡിലെ വലിയ ഹിറ്റ് ആയി മാറിയ ജയിലറില്‍ രജനികാന്ത് വാങ്ങിയ പ്രതിഫലം 110 കോടി ആണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ പറഞ്ഞത്.

അജിത്തിന്റെ കടുത്ത ആരാധകന്‍ കൂടിയായ ആദിക് രവിചന്ദ്രന്റെ ഒടുവിലായി സംവിധാനം ചെയ്ത 'മാര്‍ക്ക് ആന്റണി' ഗംഭീര വിജയം നേടിയിരുന്നു.
എസ്.ജെ. സൂര്യയും വിശാലും പ്രധാന വേഷത്തിലെത്തിയ ഒരു ടൈം ട്രാവല്‍ ആക്ഷന്‍ ചിത്രമായിരുന്നു. വിശാലിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിലെത്തിയ ചിത്രത്തില്‍ റിതു വര്‍മ്മ, സുനില്‍, സെല്‍വരാഘവന്‍, അഭിനയ, കിംഗ്സ്ലി, വൈ ജി മഹേന്ദ്രന്‍ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങള്‍....

Read more topics: # അജിത്
AK63 Ajith Kumar To Charge Rs 175 Crore

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES