Latest News

പോയസ് ഗാര്‍ഡനില്‍ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കി നയന്‍താരയും വിഘ്‌നേഷും; ചെന്നൈയിലെ പുതിയ ആഡംബര ഫ്‌ളാറ്റിന്റെ വില 31.5 കോടി; അയല്‍ക്കാരായി രജനീകാന്തും ധനുഷും

Malayalilife
പോയസ് ഗാര്‍ഡനില്‍ പുതിയ ഫ്‌ളാറ്റ് സ്വന്തമാക്കി നയന്‍താരയും വിഘ്‌നേഷും; ചെന്നൈയിലെ പുതിയ ആഡംബര ഫ്‌ളാറ്റിന്റെ വില 31.5 കോടി; അയല്‍ക്കാരായി രജനീകാന്തും ധനുഷും

ചെന്നൈയില്‍ ഏറ്റവും പ്രശസ്തവും ആഡംബരവുമായിട്ടുള്ള സ്ഥലമാണ് പോയസ് ഗാര്‍ഡന്‍. മുന്‍നിര രാഷ്ട്രീയക്കാരും സിനിമാക്കാരും ഇവിടെയാണ് താമസമാക്കിയിട്ടുള്ളത്. ഇപ്പോളിതാ ഇവിടെ സ്വന്തമായി ഫ്‌ളാറ്റ് വാങ്ങിയിരിക്കുകയാണ് നയന്‍താരയും വിഘ്‌നേശും.

ചെന്നൈയിലെ എലൈറ്റ് പോയസ് ഗാര്‍ഡനില്‍ 31.5 കോടി രൂപയുടെ ഡ്യൂപ്ലെക്‌സ് ആണ് ഇരുവരും ചേര്‍ന്ന് വാങ്ങിയതി.'ലെഗസി'യുടെ 4 മുതല്‍ 5 വരെ നിലകളിലായി 14,369 ചതുരശ്ര അടി വിസ്തൃതിയുള്ള ഈ പ്രോപ്പര്‍ട്ടിയുടെ 90% ഓഹരിയും നയന്‍താരയുടേതാണ്. 2025 ഡിസംബറിലാണ് കരാര്‍ രജിസ്റ്റര്‍ ചെയ്തതെന്നും പറയപ്പെടുന്നു.

രേഖകള്‍ പ്രകാരം നയന്‍താരയ്ക്ക് 90 ശതമാനം ഓഹരിയും വിഘ്നേഷ് ശിവന് 10 ശതമാനം ഓഹരിയുമാണ് ഉള്ളത്. 16,500 ചതുരശ്രഅടിയാണ് ഇതിന്റെ വിസ്തീര്‍ണം. ഒന്നിലധികം കിടപ്പുമുറികള്‍, വിശാലമായ ലിവിങ് ഏരിയകള്‍, പ്രീമിയം ഇന്റീരിയറുകള്‍, സ്വകാര്യ ടെറസുകള്‍ എന്നിവയും മറ്റ് ആധുനിക സൗകര്യങ്ങളും ഈ അപ്പാര്‍ട്ട്മെന്റില്‍ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.നിലവില്‍ അല്‍വാര്‍പേട്ടിലെ വീനസ് കോളനിയിലുള്ള 7000 സ്‌ക്വയര്‍ ഫീറ്റ് വീട്ടിലാണ് നയന്‍താരയും വിഘ്നേഷും കുഞ്ഞുങ്ങളോടൊപ്പം താമസിക്കുന്നത്.

ചെന്നൈയില്‍ മാത്രമല്ല ഹെദരാബാദിലും കേരളത്തിലും നയന്‍താരയ്ക്ക് സ്വന്തമായി ആഡംബര വസതികളുണ്ട്.ഹൈദരാബാദിലെ ബഞ്ചാര ഹില്‍സില്‍ മാത്രം 15 കോടി വീതം വിലമതിക്കുന്ന രണ്ട് വീടുകള്‍ താരത്തിനുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.കൂടാതെ കേരളത്തിലെ താരത്തിന്റെ തറവാടും ഏറെ പ്രശസ്തമാണ്

Nayanthara And Husband Vignesh Shivan Buy home

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES