നടി എന്നതിലുപരി മികച്ച മനുഷ്യ സ്‌നേഹി കൂടിയാണെന്ന് ഓരോ നിമിഷവും തെളിയിച്ചുകൊണ്ടിരിക്കുന്ന താരമാണ് സണ്ണി ലിയോണ്‍. താരത്തിന്റെ പല പ്രവര്‍ത്തികളും പ്രേക്ഷകരുടെ ഇടയില്‍ നിന്ന് കയ്യടി നേടാറുണ്ട്.എന്നാല്‍ ഇപ്പോഴിത താരത്തിന്റെ നല്ല പ്രവര്‍ത്തി വിമര്‍ശനത്തിന് വഴിവെച്ചിരിക്കുകയാണ് .സണ്ണി ഇന്‍സ്റ്റഗ്രാമില്‍ പേസ്റ്റ് ചെയ്ത ഒരു പെയ്‌റ്‌റിങാണ് വിവാദത്തിന് അടിസ്ഥാനം. ഇപ്പോഴിത വിഷയത്തില്‍ പ്രതികരിച്ച് നടി രംഗത്തെത്തിയിട്ടുണ്ട്.
കാന്‍സര്‍ രോഗികളെ സഹായിക്കാനായി ചെയ്ത ഒരു പെയ്ന്റിങ്ങാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. എന്നാല്‍ ഇതിനെതിര ഡയറ്റ് സബിയ എന്ന അക്കൗണ്ടില്‍ നിന്നാണ രൂക് വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്. പെയ്ന്റിങ്ങിന്റെ യാഥാര്‍ഥ ഉടമ താരമല്ലെന്നും. അയാള്‍ക്ക് ഒരു കടപ്പാടും നല്‍കാതെ ചിത്രം സ്വന്തമെന്ന് കാണിച്ച് വില്‍ക്കുന്നത് മോശമാണെന്നും കമന്റില്‍ വ്യക്തമാക്കുന്നുണ്ട്.എന്നാല്‍ സംഭവം ചര്‍ച്ച വിഷയമായപ്പോള്‍ മറുപടിയുമായി സണ്ണി ലിയോണ്‍ രംഗത്തെത്തുകയായിരുന്നു. ഈ കലാസൃഷ്ടിയുടെ ഒരു ചിത്രം തനിയ്ക്ക് ലഭിക്കുകയായിരുന്നുവെന്നും. തുടര്‍ന്ന് അത് പെയ്ന്റ് ചെയ്യാമെന്ന് വിചാരിക്കുകയായിരുന്നു. എനിയ്ക്ക് ഇഷ്ടപ്പെട്ട കലാസൃഷ്ടി താന്‍ പെയ്ന്റ് ചെയ്തുവെന്ന് മാത്രമേയുള്ളൂ. അത് കാന്‍സര്‍ രോഗികള്‍ക്കായുള്ള ചാരിറ്റി പ്രവര്‍ത്തനത്തിനായി നല്‍കിയത് അഭിനന്ദിക്കേണ്ട കാര്യമാണെന്നും സണ്ണി കുറിച്ചു.കുട്ടികളെ സഹായിക്കാന്‍ വേണ്ടി മാത്രമാണ് താന്‍ ഇത് ചെയ്തത്. എന്റെ ഈ പ്രവര്‍ത്തി ഇഷ്ടമായില്ലെങ്കില്‍ എന്നോട് ക്ഷമിക്കുവെന്നും താരം കുറിച്ചു.