Latest News

മാസങ്ങള്‍ക്ക് ശേഷം പുതിയ സാഹസവുമായി നാട്ടിലേക്ക് തിരിച്ചെത്തി സണ്ണി ലിയോൺ; ചിത്രങ്ങൾ വൈറൽ

Malayalilife
മാസങ്ങള്‍ക്ക് ശേഷം പുതിയ സാഹസവുമായി  നാട്ടിലേക്ക് തിരിച്ചെത്തി സണ്ണി ലിയോൺ; ചിത്രങ്ങൾ വൈറൽ

നേഡിയന്‍ പോണ്‍ ഇന്‍ഡസ്ട്രിയില്‍ നിന്ന് ബോളീവുഡിലേക്കെത്തിയ താരമാണ് സണ്ണി ലിയോണ്‍. ജിസം 2 എന്ന ചിത്രത്തിലൂടെയായിരുന്നു സണ്ണി ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. വെറും പോണ്‍ താരമെന്ന് പറഞ്ഞ് പരിസഹിച്ചവര്‍ പോലും സണ്ണി ലിയോണിന്റെ ഉറച്ച നിലപാടുകളും ശക്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണ്ട് അത്ഭുതപെട്ടിട്ടുള്ളവരാണ്. പ്രളയത്തില്‍പെട്ട കേരളത്തിനും സണ്ണി ലക്ഷങ്ങളുടെ സഹായമാണ് ചെയ്തത്. എന്നാൽ ഇപ്പോൾ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യയില്‍ തിരിച്ചെത്തിയിരിക്കുകയാണ് നടി. 

നടി ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം നാട്ടില്‍ കൊവിഡ് പൊട്ടിപുറപ്പെട്ടതോടെ  ലോസ് ഏഞ്ചലസിലേക്ക് പോയിരുന്നു.  വിദേശ വാസം നീണ്ട മാസങ്ങൾക്ക് ശേഷം  അവസാനിപ്പിച്ച് കൊണ്ട് ‌ താരം കഴിഞ്ഞദിവസം  ആയിരുന്നു മുംബയിലേക്ക് മടങ്ങി എത്തിയിരുന്നത്. സണ്ണി ലിയോണ്‍  നാട്ടിലേക്ക് മടങ്ങുന്ന വിവരം ഇന്‍സ്റ്റഗ്രാം പോസ്റ്റിലൂടെയാണ് ആരാധകരെ അറിയിച്ചിരിക്കുന്നത്. 'പുതിയ സാഹസം' എന്ന അടിക്കുറിപ്പോടെയാണ് ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിരിക്കുന്നത്.

 സണ്ണി മറ്റൊരു പോസ്റ്റിലൂടെ ദിവസങ്ങള്‍ക്കു മുന്‍പ് മുംബയിലേക്ക് തിരിച്ചുപോകുകയാണെന്ന വിവരം ആരാധകരെ അറിയിച്ചിരുന്നു. നടി അന്ന് പോസ്റ്റ് ചെയ്തിരുന്നത് ലോസ് ഏഞ്ചലസിലെ റോസാപ്പൂ തോട്ടത്തിലെ പൂക്കളുടെ പശ്ചാത്തലത്തില്‍ നില്‍ക്കുന്ന ചിത്രമാണ്. 

Sunny leone come back to homeland

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക