ദത്തുമകളുടെ പിറന്നാള്‍ അടിപൊളിയായി ആഘോഷിച്ച് സണ്ണി ലിയോണ്‍; ജന്മദിനത്തില്‍ മകള്‍ പറഞ്ഞ ആഗ്രഹം എന്ത് വിലകൊടുത്തും സാധിച്ച് നല്‍കാന്‍ ഒരുങ്ങി താരം

Malayalilife
ദത്തുമകളുടെ പിറന്നാള്‍ അടിപൊളിയായി ആഘോഷിച്ച് സണ്ണി ലിയോണ്‍; ജന്മദിനത്തില്‍ മകള്‍ പറഞ്ഞ ആഗ്രഹം എന്ത് വിലകൊടുത്തും സാധിച്ച് നല്‍കാന്‍ ഒരുങ്ങി താരം

ബോളിവുഡില്‍ ഏറ്റവും കൂടുതല്‍ ആരാധകരുള്ള നടിയാണ് സണ്ണി ലിയോണ്‍. സോഷ്യല്‍ മീഡിയയിലൂടെ തന്റെ വിശേഷങ്ങളും വിഡിയോകളും ചിത്രങ്ങളും എല്ലാം താരം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. നടി എന്നതിലുപരി നല്ലൊരു മനുഷ്യസ്‌നേഹിയായിട്ടാണ് സണ്ണി അറിയപ്പെടുന്നത്. മക്കളെ ദത്തെടുത്ത് വളര്‍ത്തുന്നത് തന്നെയാണ് ഏറ്റവും വലിയ ഉദാഹരണം. സണ്ണി ലിയോണ്‍ ആരാധകര്‍ക്ക് പ്രിയങ്കരിയാവുന്നത് അവര്‍ ജീവിതത്തില്‍ എടുത്ത ചില നിലപാടുകള്‍ കൊണ്ടു കൂടെയാണ്. വെറും പോണ്‍ താരമെന്ന് പറഞ്ഞ് പരിസഹിച്ചവര്‍ പോലും സണ്ണി ലിയോണിന്റെ ഉറച്ച നിലപാടുകളും ശക്തമായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളും കണ്ട് അത്ഭുതപെട്ടിട്ടുള്ളവരാണ്. പ്രളയത്തില്‍പെട്ട കേരളത്തിനും സണ്ണി ലക്ഷങ്ങളുടെ സഹായമാണ് ചെയ്തത്.

2017 ലാണ് സണ്ണി ലിയോണും ഭര്‍ത്താവ് ഡാനിയല്‍ വെബ്ബറും നിഷയെന്ന 21 മാസം പ്രായമുള്ള പെണ്‍കുഞ്ഞിനെ ദത്തെടുക്കുന്നത്. മുന്‍പ് ഒരു അനാഥാലയത്തില്‍ സന്ദര്‍ശനം നടത്തിയപ്പോഴാണ് ഇവര്‍ കുഞ്ഞിനെ ദത്തെടുക്കാന്‍ അപേക്ഷ നല്‍കിയത്. സണ്ണിയുടെ തീരുമാനത്തെ അഭിനന്ദിച്ച് നിരവധി ആളുകള്‍ രംഗത്തെത്തിയിരുന്നു. നിഷയെക്കൂടാതെ വാടക ഗര്‍ഭപാത്രത്തിലൂടെ സ്വന്തമാക്കിയ രണ്ട് ആണ്‍കുട്ടികളും സണ്ണി, ഡാനിയല്‍ ദമ്പതികള്‍ക്കുണ്ട്. അഷര്‍ സിങ് വെബ്ബര്‍, നോഹ സിങ് വെബ്ബര്‍ എന്നിങ്ങനെയാണ് കുഞ്ഞോമനകളുടെ പേര്.

ഇന്നാണ് നിഷയുടെ അഞ്ചാം പിറന്നാള്‍. ഇപ്പോള്‍ ജന്മദിനത്തില്‍് മകള്‍ പറഞ്ഞ ആഗ്രഹം സാക്ഷാത്കരിക്കാനുള്ള പ്രയത്‌നത്തിലാണ് നടി സണ്ണി ലിയോണി. തന്റെ പിറന്നാളിന്, ലോകത്തിലെ എല്ലാ കുട്ടികളും തിന്മയ്‌ക്കെതിരെ നിലകൊള്ളണമെന്ന ആഗ്രഹമാണ് നിഷ പങ്കുവച്ചത്. മകള്‍ ഈ ആഗ്രഹം പറയുന്നതിന്റെ ഓഡിയോയ്‌ക്കൊപ്പമാണ് ഇത് സാധിച്ചുനല്കുമെന്ന് വാക്ക് നല്കിയതായി സണ്ണി കുറിച്ചത്.

എന്റെ മാലാഖയ്ക്ക് പിറന്നാള് ആശംസകള്‍. നീ ഞങ്ങളുടെ സ്വന്തമാകുന്നുവെന്ന് അറിഞ്ഞ ആ നിമിഷം നീ ഞങ്ങളുടെ ജീവിതത്തിലെ പ്രകാശമായിരുന്നു. നിനക്ക് അഞ്ച് വയസ്സാകുന്നു എന്നെനിക്ക് വിശ്വസിക്കാനുകുന്നില്ല. നീ വളരെ സമര്‍ത്ഥയാണ്, വീണ്ടുവിചാരമുള്ള, സനേഹമുള്ള, കരുതലുള്ള, സഹോദരങ്ങളെ സംരക്ഷിക്കുന്ന കുട്ടിയാണ്. എല്ലാത്തിലും ഉപരിയായി ദൈവം ഞങ്ങള്‍ക്ക് തന്ന സമ്മാനമാണ് നീ നിഷയുടെ പിറന്നാളിന് സണ്ണി കുറിച്ചു.

ഈ കുറിപ്പിനൊപ്പമാണ് മകളുടെ സന്ദേശം പ്രചരിപ്പിക്കുമെന്ന ഉറപ്പ് സണ്ണി നല്കിയിരിക്കുന്നത്. സ്‌നേഹം കൊണ്ട് ഒരു സമയം ഒരാളെയെങ്കിലും നല്ല മനുഷ്യനാക്കാന് കഴിയുമായിരിക്കും എന്ന പ്രത്യാശയാണ് സണ്ണി പങ്കുവച്ചത്.

 
 
 
 
 
 
 
 
 
 
 
 
 

Happy Birthday to my sweet angel Nisha Kaur Weber. You were the light in our lives the second we found out you were going to be our baby girl. I can’t believe you are going to be 5! You are smart, thoughtful, loving, caring, always take of your brothers, and most of all our gift from God. I hope with your love maybe we can change one person at a time to be a better human being. We’ve reached a point in our lives where a lot of people have become more evil then kind. I hope we can come to a point of balance and peace again where love outshines hate, kindness weighs more the hate and where being a good human being is a standard we all expect our children to be. You and all the children out there are the future of the world. For your birthday I pledge to you to try my best to spread your message and restore the kindness we all so desperately need back in our lives. I love you Nisha Kaur and Happy Birthday! #childrenunited #girlpower #nishasbday

A post shared by Sunny Leone (@sunnyleone) on

 

Read more topics: # sunny leone,# celebrate,# daughter,# Nisha,# birthday
sunny leone celebrates her daughter Nishas birthday

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES