Latest News

ആഗ്രഹിച്ച ബൈക്ക് സ്വന്തമാക്കി അര്‍ജ്ജുനും സൗഭാഗ്യയും

Malayalilife
ആഗ്രഹിച്ച ബൈക്ക് സ്വന്തമാക്കി അര്‍ജ്ജുനും സൗഭാഗ്യയും

പ്രശസ്ത നടിയും നർത്തകിയുമായ താര കല്യാണിന്റെ മകളായ സൗഭാഗ്യവും നല്ലൊരു നർത്തകിയാണ്. നിരവധി ഷോകളിലും നിറ സാന്നിധ്യം ആയിരുന്നു സൗഭാഗ്യ. ടിക്ടോക്കിലൂടെയും എല്ലാവരുടെയും മനസ്‌കീഴടക്കിയ താരമാണ് സൗഭാഗ്യ. നർത്തകി മാത്രമല്ല നല്ലൊരു അഭിനേത്രി കൂടിയാണ്. അതുപോലെ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്ന താരം കൂടിയാണ് സൗഭാഗ്യ. സൗഭാഗ്യയുടെയും അര്ജുന്റെയും വിവാഹം നടന്നിട്ട് കുറച്ച് നാളുകളായി എന്ന് എല്ലാവർക്കുമറിയാം. ഇരുവരും പ്രണയിച്ചാണ് വിവാഹം ചെയ്തത്. ഇരുവരുടെയും പ്രണയവും കല്യണവും എല്ലാം സൊസിലെ മീഡിയ ഏറ്റെടുത്ത ഒരു വാർത്ത തന്നെയിരുന്നു. ഗുരുവായൂർ നടയിൽ വച്ച് താലി കെട്ടിയ ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയ ആഘോഷിച്ചതാണ്. അങ്ങനെ തന്നെ സൗഭാഗ്യയുടെ ഭർത്താവ് അർജുനെയും എല്ലാര്ക്കും പരിചയമാണ്.


 സൗഭാഗ്യ അർജുനെ പറ്റി പറയുന്നത് ഇങ്ങനെയാണ്, അദ്ദേഹത്തിന്റെ പേര് എന്താണ് സൂചിപ്പിക്കുന്നത് അതാണ് അദ്ദേഹം. ബോൾഡായ ബ്രേവ് ആയ, ബുദ്ധിയുള്ള, പ്രശംസ അർഹിക്കുന്ന ആളാണ് അദ്ദേഹം. അത് തന്നെയാണ് താൻ അദ്ദേഹത്തെ സ്നേഹിക്കാൻ കാരണവുമെന്നും പറഞ്ഞു. ഇങ്ങനെയാണ് സൗഭാഗ്യ സ്വന്തം ഭർത്താവിനെ പറ്റി പറയുന്നത്. 5 ആം ക്ലാസ് മുതലുള്ള പരിചയമാണ് അർജുനുമായെന്നും, അന്നൊന്നും ഒന്നും തോനീരുന്നില്ല എന്നും നടി പറയുന്നു. ഞാൻ ആണ് ആദ്യം പ്രൊപ്പോസ് ചെയ്തത് എന്നും സൗഭാഗ്യ പറയുന്നു. ഇപ്പോഴിതാ സോഷ്യൽ വൈറലാകുന്നത് ഇവർ 14 ലക്ഷത്തിന്റെ ബൈക്ക് സ്വന്തമാക്കി എന്നുള്ളതാണ്. സോഷ്യൽ മീഡിയയിലൂടെ ഇവർ പോസ്റ്റ്‌ ചെയ്തിട്ടുമുണ്ട്.വിഡിയോയും ഫോട്ടോസുമെല്ലാം സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ഇപ്പോൾ. കവാസ്ക്കി നിഞ്ജ 1000 എസ് എക്സ് മോഡൽ ആണ് ഇവർ സ്വന്തമാക്കിയത്. ഇതിന്റെ ഓൺ റോഡ് വില 1,43,000 രൂപയാണ്.ഇതിന്റെ പവർ വരുന്നത് 104.5KW / 10, 000 rpm ആണ്.എഞ്ചിൻ കപ്പാസിറ്റി 1043 സി സി ആണ്. ബൈക്ക് പ്രേമികൾ ഈ ചിത്രം വൈറൽ ആക്കി കഴിഞ്ഞു. ഒരുപാട് ആരാധകർ ഉള്ള ബൈക്ക് ആണ് ഇതെന്നും, ഒരുപാട് പേര് സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന ബൈക്ക് ആണെന്നൊക്കെ ആരാധകർ പറയുന്നു. എന്നാൽ ഒരു സ്വപ്നം സാധിച്ച സന്തോഷത്തിലാണ് താരങ്ങൾ.


ഉപ്പും മുളകും എന്ന പ്രേക്ഷക പ്രീതി നേടിയ മിനിസ്ക്രീൻ പരമ്പരക്ക് ശേഷം ആര്‍ ഉണ്ണിക്കൃഷ്ണന്‍ സംവിധാനം ചെയ്യുന്ന മറ്റൊരു പരമ്പരയാണ് ചക്കപ്പഴം. എസ് പി  ശ്രീകുമാര്‍, അശ്വതി ശ്രീകാന്ത്, ശ്രുതി രജനികാന്ത്, അര്‍ജുന്‍ സോമശേഖരന്‍, അമല്‍ രാജീവ്, മുഹമ്മദ് റാഫി, സബീറ്റ ജോര്‍ജ് തുടങ്ങി നിരവധി പേരാണ് അഭിനയിക്കുന്നത്. 2020 ഓഗസ്റ്റ് മുതൽ ഫ്ലവേർസ് ടീവിയിൽ സംപ്രേക്ഷണം ആരംഭിച്ച ചക്കപ്പഴം, വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളികളുടെ പ്രിയപ്പെട്ട ഹാസ്യ പരമ്പരയായി മാറുകയായിരുന്നു. ഉപ്പും മുളകും പോലെ തന്നെ ഒരു സാധാരണ കുടുംബത്തിൽ നടക്കുന്ന സംഭവങ്ങൾ കോർത്തിണക്കിയാണ് ചക്കപ്പഴവും പ്രേക്ഷകരുയുടെ കാഴ്ചമുറിയിൽ എത്തുന്നത്. 100 എപ്പിസോഡുകൾ പൂർത്തിയായ സമയം പുതിയൊരു കഥാപാത്രമായി കെപിഎസി ലളിതയും എത്തിയിരുന്നു. ഇതിലെ പ്രധന കഥാപാത്രമായ ശിവൻ എന്ന പൈങ്കിളിയുടെ ഭർത്താവായ ഹാസ്യ കഥാപാത്രമാണ് അർജുൻ ചെയ്യുന്നത്. മടിയും ഓരോ കുറ്റത്തരവും കാരണം പോലീസിൽ നിന്ന് ഇടയ്ക് സസ്പെന്ഷന് കിട്ടുന്ന കഥാപാത്രമാണ് ശിവന്റേത്. അത് രസകരമായി തന്നെ അർജുൻ ചെയ്ത് പ്രേക്ഷക പ്രീതി നേടി. ചക്കപ്പഴം എന്ന പുതിയ പരമ്പരയിലൂടെയാണ് മിനി സ്‌ക്രീൻ അരങ്ങേറ്റത്തിന് അർജുൻ തുടക്കം കുറിക്കുന്നത്. മികച്ച അഭിനയത്തോടെയാണ് പരമ്പരയിൽ മുന്നോട്ട് പോയിരുന്നത്. എന്നാൽ ഇപ്പോൾ താരം സീരിയലിൽ നിന്ന് പിന്മാറി.

Read more topics: # soubhagya ,# arjun ,# bike ,# new post
soubhagya arjun bike new post

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES