Latest News

ഇനി ഞങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ; കുറിപ്പ് പങ്കുവച്ച് നടൻ ജിഷിന് മോഹൻ

Malayalilife
ഇനി ഞങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ; കുറിപ്പ് പങ്കുവച്ച് നടൻ ജിഷിന് മോഹൻ

നെഗറ്റീവ് വേഷങ്ങളിലൂടെ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് ജിഷിന്‍. ടെലിവിഷന്‍ പ്രേക്ഷകരുടെ മറ്റൊരു ഇഷ്ടതാരമായ വരദയെയാണ് ജിഷിന്‍ ജീവിതപങ്കാളിയാക്കിയത്. വില്ലന്‍ നായികയെ സ്വന്തമാക്കി എന്നായിരുന്നു, അമല പരമ്പരയ്ക്കുശേഷമുള്ള ഇരുവരുടേയും വിവാഹത്തെപ്പറ്റി സോഷ്യല്‍മീഡിയയിൽ മുഴുവൻ പറഞ്ഞത്. ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുള്ള ചിത്രങ്ങളും കുറിപ്പുകളും വീഡിയോകളുമെല്ലാം ഏവരും ഏറ്റെടുക്കാറുണ്ട്. രസകരമായ പോസ്റ്റുകളുമായിട്ടാണ് നടന്‍ മിക്കപ്പോഴും എത്താറുളളത്. കുടുംബത്തിനൊപ്പവും ലൊക്കേഷനില്‍ നിന്നുളളതുമായ ചിത്രങ്ങളെല്ലാം നടന്‍ പങ്കുവെക്കാറുണ്ട്. ജിഷിനൊപ്പം ഭാര്യയും നടിയുമായ വരദയും എല്ലാവര്‍ക്കും സുപരിചിതയാണ്. ഇവര്‍ക്കൊപ്പം മകനും വാര്‍ത്തകളില്‍ നിറയാറുണ്ട്‌. എന്നാൽ ഇപ്പോൾ ജിഷിന് പങ്കുവച്ച ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കുറിപ്പിങ്ങനെ

May25. ഞങ്ങളുടെ Wedding Anniversary. സാധാരണ എല്ലാവരും രാവിലെ പോസ്റ്റിടും. എന്തോ.. ഈയിടെയായി ഉറങ്ങി എണീക്കാൻ ലേറ്റ് ആകുന്നത് കൊണ്ട് പോസ്റ്റ്‌ ചെയ്യാൻ പറ്റിയില്ല. പിന്നെ വിചാരിച്ചു, എല്ലാവരുടെ വിഷസും വന്ന ശേഷം നാളെ നന്ദി പറഞ്ഞൊരു പോസ്റ്റിടാമെന്നു. അപ്പൊ അതിലൊരു കുഴപ്പം കിടപ്പുണ്ടല്ലോ. ഇന്നല്ലേ പോസ്റ്റ്‌ ഇടേണ്ടത്. അല്ലെങ്കിൽ ഇനി ഞങ്ങൾ തമ്മിൽ എന്തെങ്കിലും പിണക്കത്തിലായത് കൊണ്ടാ പോസ്റ്റിടാത്തത് എന്ന് വിചാരിക്കില്ലേ .. അതുകൊണ്ട് May 25 തീരാൻ മിനുട്ടുകൾ ബാക്കിയുള്ളപ്പോൾ ഞാൻ ഈ പോസ്റ്റിടുന്നു.എന്റെ വാമഭാഗമായ, (അർത്ഥം എന്താണോ എന്തോ . ഇനിയിപ്പം വല്ല തെറിയും ആണേൽ ക്ഷമിക്കണേ) വരദയ്ക്ക്, എന്നെ സഹിച്ചു കൊണ്ടിരിക്കുന്ന ഏഴാം വിവാഹ വാർഷികാശംസകൾ\

 

Actor jishin mohan new post about wedding anniversary

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക