അര്‍ജ്ജുന്‍ അശോകന്റെ വിവാഹത്തിന് എത്താത്തിന് കാരണം വെളിപ്പെടുത്തി റിമി ടോമി; രജീഷയോടൊപ്പം നൃത്തം ചെയ്ത് സര്‍ജാനോ; ഒന്നും ഒന്നും മൂന്ന് വേദിയില്‍ ജൂണ്‍ ടീം എത്തിയപ്പോള്‍

Malayalilife
 അര്‍ജ്ജുന്‍ അശോകന്റെ വിവാഹത്തിന് എത്താത്തിന് കാരണം വെളിപ്പെടുത്തി റിമി ടോമി; രജീഷയോടൊപ്പം നൃത്തം ചെയ്ത് സര്‍ജാനോ; ഒന്നും ഒന്നും മൂന്ന് വേദിയില്‍ ജൂണ്‍ ടീം എത്തിയപ്പോള്‍

റിമിടോമി അവതാരകയായ ഒന്നും ഒന്നും മൂന്ന് ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട ചാറ്റ് ഷോയാണ്. സീരിയല്‍ സിനിമാ രംഗത്തെ നിരവധി പ്രമുഖര്‍ ഷോയില്‍ പങ്കെടുക്കാറുണ്ട്. റിലീസിനൊരുങ്ങുന്ന ജൂണ്‍ എന്ന ചിത്രത്തിന്റെ വിശേങ്ങളുമായി ചിത്രത്തിലെ നായകനും നായികയും മറ്റു പ്രവര്‍ത്തകമാരുമാണ് അതിഥികളായി എത്തിയത്. എപ്പിസോഡ് ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. അതേസമയം ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്റെ ആദ്യരാത്രി താന്‍ കുളമാക്കിയേനെ എന്നു തുറന്നുപറഞ്ഞിരിക്കയാണ് റിമിടോമി.

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടപരിപാടിയാണ് ചാറ്റ് ഷോകള്‍. രസകരമായ അവതരണത്തിലൂടെയും ഗെയിമുകളിലൂടെയും പ്രസിദ്ധമാണ് മഴവില്‍മനോരമയിലെ ചാറ്റ് ഷോ ഒന്നും ഒന്നും മൂന്ന്. ഗായിക റിമി ടോമി അവതാരകയായി എത്തുന്ന പരിപാടിക്ക് ഏറെ ആരാധകരുണ്ട്. ഞായറായ്ചകളില്‍ സംപ്രേഷണം ചെയ്യുന്ന പരിപാടിയില്‍ ആരാകും അതിഥിയെന്നത് പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് ഉറ്റുനോക്കുന്നത്. കഴിഞ്ഞ ആഴ്ചത്തെ എപ്പിസോഡില്‍ സര്‍ജാനോ ഖാലിദ്, അര്‍ജുന്‍ അശോകന്‍, രജിഷ വിജയന്‍, അഹമ്മദ് കബീര്‍ ഇവരായിരുന്നു  ഒന്നും ഒന്നും മൂന്നില്‍ അതിഥികളായെത്തിയത്. റിലീസിനൊരുങ്ങുന്ന ജൂണ്‍ എന്ന ചിത്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവയാക്കാനാണ് ഇവര്‍ എത്തിയത്.

പറവയിലൂടെ തുടക്കം കുറിച്ച താരപുത്രനാണ് അര്‍ജുന്‍ അശോകന്‍. ഏത് തരത്തിലുള്ള കഥാപാത്രവും തന്നില്‍ ഭദ്രമാണെന്ന് ഇതിനോടകം തന്നെ തെളിയിച്ചിട്ടുണ്ട്. ബിടെക്, വരത്തന്‍ തുടങ്ങി ഇപ്പോ ജൂണിലെത്തി നില്‍ക്കുകയാണ് ഈ താരപുത്രന്റെ സിനിമ. രജിഷ വിജയന്‍ നായികയായെത്തുന്ന സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെയാണ് അര്‍ജുനും അവതരിപ്പിച്ചത്. അര്‍ജുന്‍ അശോകന്‍ മുന്നിലേക്കെത്തിയപ്പോള്‍ ക്ഷമാപണവുമായാണ് റിമി ടോമി അദ്ദേഹത്തെ വരവേറ്റത്. കല്യാണത്തിനായി അച്ഛന്‍ തന്നെ ക്ഷണിച്ചിരുന്നുവെങ്കിലും വരാന്‍ കഴിഞ്ഞില്ലെന്നും അന്ന് താന്‍ പനി പിടിച്ച് കിടക്കുകയായിരുന്നുവെന്നുമായിരുന്നു റിമി പറഞ്ഞത്. താന്‍ കല്യാണത്തിന് വന്ന് നിങ്ങള്‍ക്ക് പനി വരാതിരിക്കാനായാണ് അങ്ങനെ ചെയ്തത്. പനി പിടിച്ച് ആദ്യരാത്രി കുളമാക്കിയില്ലല്ലോ താനെന്നും റിമി പറഞ്ഞു. ഒന്നും ഒന്നും മൂന്നിന്റെ പ്രമോയ്ക്കിടയില്‍ത്തന്നെ പനിയെക്കുറിച്ചും ആദ്യരാത്രിയെക്കുറിച്ചും പറഞ്ഞിരുന്നുവെങ്കിലും കാര്യമെന്താണെന്ന് ഇപ്പോഴാണ് ആരാധകര്‍ക്ക് വ്യക്തമായത്. 

പ്രണയിച്ച് വിവാഹിതനായതാണ് അര്‍ജുന്‍. ഇന്‍ഫോപാര്‍ക്കിലാണ് നിഖിത ജോലി ചെയ്യുന്നത്.ഭാര്യയെക്കുറിച്ച് ചോദിച്ചപ്പോള്‍ സുഖമായിരിക്കുന്നുവെന്നും ഇപ്പോള്‍ വീട്ടിലുണ്ടെന്നുമായിരുന്നു അദ്ദേഹത്തിന്റെ മറുപടി. 8 വര്‍ഷം മുന്‍പായിരുന്നു നിഖിതയുമായി പ്രണയത്തിലായത്.  ഈ ബന്ധം വിവാഹത്തിലേക്ക് എത്തിക്കുമെന്ന് അന്ന് മനസ്സിലുറപ്പിച്ചിരുന്നുവെന്നും അര്‍ജുന്‍ പറയുന്നു. നിങ്ങളെല്ലാവരും ഉറച്ച തീരുമാനത്തിന്റെ ആള്‍ക്കാരാണല്ലോയെന്നായിരുന്നു റിമി ടോമിയുടെ ചോദ്യം. ജൂണ്‍ പുറത്തിറക്കിയേ അടങ്ങൂയെന്ന വാശിയിലായിരുന്നു താനെന്ന് രജീഷയും പറഞ്ഞിരുന്നു. നീണ്ട മുടി മുറിച്ച് കഠിനമായ വര്‍ക്കൗട്ടുകളിലൂടെ മേക്കോവറിലൂടെ  ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് രജീഷ വിജയന്‍.

അനുരാഗ കരിക്കിന്‍ വെള്ളം സിനിമ കണ്ടപ്പോള്‍ത്തന്നെ തന്റെ ചിത്രത്തിലേക്ക് നായികയായി രജിഷ വിജയന്‍ ഉറപ്പിച്ചിരുന്നു. എന്നാല്‍ അതിന് ശേഷമാണ് രജിഷയ്ക്ക് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്. ഇതോടെയാണ് ഇനി താരത്തെ കിട്ടുമോയെന്ന ആശങ്ക അലട്ടിയത്. കോ റൈറ്റേഴ്‌സുമായി ഇക്കാര്യം സംസാരിച്ചിരുന്നു. തിരക്കഥ പൂര്‍ത്തിയാക്കി കഥ പറഞ്ഞപ്പോള്‍ രജിഷയും സമ്മതിക്കുകയായിരുന്നുവെന്നും അഹമ്മദ് കബീര്‍ പറഞ്ഞു.  ജൂണിലൂടെ മലയാള സിനിമയിലെക്ക് മറ്റൊരു യുവതാരം കൂടി അരങ്ങേറ്റം കുറിക്കുകയാണ. സര്‍ജാനോ ഖാലിദെന്നാണ് ജൂണിലെ നായകന്റെ പേര്. പേരിന് പിന്നിലെ കാരണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്‍രെ പിതാവാണ് ഈ പേരിട്ടതെന്നും ക്രിയേറ്റീവ് എന്നര്‍ത്ഥമുള്ള പേരിട്ടത് അദ്ദേഹമാണെന്നുമായിരുന്നു താരം പറഞ്ഞത്. രജീഷയുടെയും സര്‍ജാനോയുടെയും റൊമാന്റിക് ഡാന്‍സും കൊണ്ട് രസകരമായ എപ്പിസോഡായിരുന്നു. ജൂണ്‍ റിലീസിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. 

 

Rimitomy Onnum Onnum Moonu June movie Episode

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES