ബിഗ് ബോസ് സീസണ്‍ വണ്‍ ലെ സെക്കന്റ് റണ്ണറപ്പായ ഷിയാസ് കരീം ഏകദേശം തൊണ്ണൂറോളം ദിവസത്തോളം ഷോയില്‍ ഭാഗമാകുകയും പ്രേക്ഷകപ്രീതി നേടുകയും ചെയ്ത വ്യക്തി കൂടിയാണ് . ഷോയില്‍ നിന്ന് പുറത്ത് വന്ന താരത്തെ തേടി നിരവധി സിനിമകളും എത്തിയിരുന്നു. മോഹന്‍ലാല്‍ നായകനായെത്തുന്ന കുഞ്ഞാലിമരയ്ക്കാര്‍ അറബിക്കടലിന്റെ സിംഹത്തിലും താരത്തിന് ശ്രദ്ധേയമായ വേഷങ്ങള്‍ ലഭിക്കുകയും ചെയ്തു. ബിഗ്‌ബോസ് രണ്ടാം സീസണില്‍ വൈല്‍ഡ് കാര്‍ഡിലൂടെ എത്തിയ പവനെ പിന്തുണച്ച് ഷിയാസ് എ്ത്തിയിരുന്നു ഇപ്പോള്‍ ബിഗ്‌ബോസ് രണ്ടാം സീസണിനെക്കുറിച്ച് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തുറന്ന് പറഞ്ഞിരിക്കയാണ്.
എന്നാല്‍ ബിഗ് ബോസ് സീസണ്‍ 2വില്‍ തന്റെ പ്രിയപ്പെട്ട മത്സരാര്‍ത്ഥി രജിത് സാര്‍ ആയിരുന്നുവെന്ന് ഷിയാസ്് പറയുന്നു. 'രജിത്ത് സര്‍ വേറെ ലെവലാണ് അതോടൊപ്പം നല്ല മനസ്സിന് ഉടമയുമാണ്. സാറിന്റെ ഓരോ വര്‍ത്തമാനം കേള്‍ക്കുമ്പോള്‍ രോമാഞ്ചം ഉണ്ടാകും അത്രത്തോളം അറിവാണ് അദ്ദേഹത്തിന് ഉളളത്. അറിവ് കൂടുതലായാല്‍ ചില ആളുകള്‍ക്ക് അഹങ്കാരം ഉണ്ടാകാം ആളുകളെ അംഗീകരിക്കാന്‍ ബുദ്ധിമുട്ട്് ഉണ്ടാകുകയും ചെയ്യും എന്നാല്‍ രജിത്തേട്ടന്‍ അങ്ങനെ ഉളള ഒരാളല്ല. ഷോയില്‍ പവനെ ചേര്‍ത്ത് പിടിച്ചായിരുന്നു നിര്‍ത്തിയിരുന്നത്. പവന്‍ വളരെ ചെറുപ്പമായ ആളാണ് . 23 വയസ്സ് മാത്രമേ പ്രായമുളള പവന്‍ 26 വയസ്സുളള പെണ്‍കുട്ടിയെ വിവാഹം ചെയ്ത വ്യക്തികൂടിയാണ്. ബാധ്യതകള്‍ ഏറെ ഉളള വ്യക്തിയാണ്. എന്നാല്‍ സ്വന്തം ഒരു അനിയനെ പോലെ ചേര്‍ത്ത് പിടിച്ച് നിര്‍ത്തുകയായിരുന്നു. അതില്‍ നിന്ന് തന്നെ മനസ്സിലാക്കാം രജിത്തേട്ടനെക്കുറിച്ച്.
പവന്‍ ഡിഗ്രി പൂര്‍ത്തിയാക്കിയിട്ടില്ല. എന്നാല്‍ രജിത്തേട്ടന്‍ പവനെ പേലെ ഉളള സ്റ്റുഡന്‍സിനെ പഠിപ്പിക്കുന്ന ആളുകൂടിയാണ്. ഇതില്‍ നിന്നു തന്നെ രജിത്തേട്ടന്റെ മനസ്സ്് അത്രത്തോളം വലുതാണ്. എന്നാല്‍ ഇതൊന്നും കണ്ട് നില്‍ക്കാന്‍ പറ്റാത്ത ആളുകളും ഉണ്ട്. ഇതിന് കാരണമെന്തെന്നാല്‍ അവിടെ ഉളള ആളുകളില്‍ പതിനാറ് പേര് ഉണ്ട് എങ്കില്‍ അതില്‍ അവര്‍ 16 മേഘലകളില്‍ പുലികളാണ്. എന്നാല്‍ രജിത്തേട്ടന്‍ പഠിച്ച് നല്ല വിദ്യാഭ്യസവും നല്ല കഴിവും ഉളള അദ്ദേഹത്തിന്റെ സംഭാഷണം എന്ന് പറയുന്നത് ഒരു അദ്ധ്യാപകന്റെ രീതിയിലായിരിക്കും. എന്നാല്‍ സ്വാഭാവികമായി ഇത് അംഗീകരിക്കാന്‍ വലിയ ബുദ്ധിമുട്ടുകള്‍ ഉണ്ടാകുകയും ചെയ്യുന്നു. എന്നാല്‍ ആ ഷോയില്‍ നിന്ന് വിട്ട് പോകാന്‍ നേരം ഓരോരുത്തരും പറയുന്നത് രജിത്തേട്ടനെയാണ് കൂടുതല്‍ മിസ് ചെയ്യുന്നത് എ്ന്നാണ്. എന്നാല്‍ പുറത്ത് നിന്ന് വരുന്ന ആളുകള്‍ രജിത്തേട്ടന്റെ കൂടെയാണ് നി്ല്‍ക്കുന്നത്. ഈ ഷോ കണ്ട് കൊണ്ട് നില്‍ക്കുന്ന ആളുകള്‍ക്ക് വ്യക്തമായി മനസ്സിലാകും രജിത്തേട്ടന്‍ എങ്ങനെ ഉളള ഒരാളാണ് എന്ന്്. ചില സമയങ്ങളില്‍ ഷോയുടെ ഉളളില്‍ നിന്ന് ഒറ്റക്ക് ഇരുന്ന് സംസാരിക്കുന്നുണ്ടാകും അതായിരിക്കും പുറത്ത്് നിന്ന്് ആളുകള്‍ കാണുന്നുണ്ടാകുക. ദയയോടും താഴ്മയോടുമാണ് അദ്ദേഹം സംസാരിക്കുന്നത്. അത് കാണുന്ന ഒരു നോര്‍മല്‍ ഓഡിയന്‍സിന് അദ്ദേഹത്തോട് ഒരു ഇഷ്ടം തോന്നുമെന്നും ഷിയാസ് പറയുന്നു. ബിഗ്‌ബോസില്‍ നിന്നും പുറത്താക്കപ്പെട്ട രജിത്തിനെ കൂട്ടിക്കൊണ്ടുപോകാന്‍ എയര്‍പ്പൊര്‍ട്ടിലെത്തിയ ഷിയാസിനെതിരെയും പോലീസ് കേസെടുത്തിരുന്നു.