ബിഗ്‌ബോസ് താരം ഷിയാസ് കരീമിന്റെ ഏറ്റവും വലിയ സ്വപ്‌നം സഫലമായി; താരത്തിന്റെ ഫിറ്റസ് സെന്റര്‍ ഉദ്ഘാടന വീഡിയോ ഇതാ

Malayalilife
topbanner
ബിഗ്‌ബോസ് താരം ഷിയാസ് കരീമിന്റെ ഏറ്റവും വലിയ സ്വപ്‌നം സഫലമായി; താരത്തിന്റെ ഫിറ്റസ് സെന്റര്‍  ഉദ്ഘാടന വീഡിയോ ഇതാ

ബിഗ്ബോസ് താരങ്ങളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.  പല അവസരങ്ങളിലും താന്‍ കടന്നു വന്ന വഴികളെക്കുറിച്ചും അനുഭവിച്ച അപമാനത്തെക്കുറിച്ചും ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഷിയാസ് പറഞ്ഞിരുന്നു. ഉപ്പയുടെ സ്നേഹം അറിയാതെ വളര്‍ന്ന ആളാണ് താനെന്നും ഉമ്മയാണ് തന്നെ വളര്‍ത്തിയതും ഈ നിലയില്‍ എത്തിച്ചതെന്നും താരം പറഞ്ഞിരുന്നു. 

ബിഗ്ബോസില്‍ നിന്നും പുറത്തുവന്ന ശേഷം തന്റെ സ്വപ്നമായ വീട് ഷിയാസ് യാഥാര്‍ഥ്യമാക്കിയിരുന്നു. ഇപ്പോള്‍ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്ന് സാധിച്ചിരിക്കയാണ് ഷിയാസ്. സ്വന്തമായി ഒരു ഫിറ്റ്നസ് സെന്റര്‍ ആരംഭിച്ചിരിക്കയാണ് ഷിയാസ് ഇപ്പോള്‍. നിരവധി താരങ്ങളാണ് ഷിയാസ് തന്റെ സ്വപ്നം സഫലമാക്കുന്നതില്‍ ആശംസ അറിയിച്ചിരിക്കുന്നത്. ഒരു കുറിപ്പും ഷിയാസ് പങ്കുവച്ചിട്ടുണ്ട്.

ജീവിതത്തില്‍ നേടി എടുക്കണം എന്ന് ആഗ്രഹിച്ച ഒരു സ്വപ്നം യാഥാര്‍ഥ്യമായി...ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു സ്വന്തമായി ഒരു ഫിറ്റ്നെസ് സെന്റര്‍ തുടങ്ങുക എന്നത്. അതിന്റെ ഉത്ഘാടനം എന്റെ ഉമ്മാന്റെ കയ് കൊണ്ട് തന്നെ ആവുമ്പോള്‍ ആ സന്തോഷത്തിന്റെ മധുരം ഇരട്ടി ആയി. എന്റെ ഈ ഒരു സ്വപ്നത്തിനെ സാക്ഷാത്കരിക്കാന്‍ ഒരുപാട് പേര് ഒരുപാട് രീതിയില്‍ എന്നെ സഹായിച്ചു...അവര്‍ ഓരോരുത്തരോടും ഈ അവസരത്തില്‍ നന്ദി പറയുന്നു. ഉത്ഘാടന വേളയില്‍ അവിടെ എത്തിച്ചേര്‍ന്ന എല്ലാരോടും എല്ലാത്തിനും കൂടെ നിന്നവരോടും എന്നും കടപ്പെട്ടിരിക്കും. തുടര്‍ന്നും ഈ സ്നേഹവും സഹകരണവും പ്രതീക്ഷിക്കുന്നുവെന്നാണ് ഷിയാസ് കുറിച്ചത്. ഉദ്ഘാടന വീഡിയോ കാണാം.


 

Read more topics: # bigboss fame,# shiyas kareem,# fitness centre
bigboss fame shiyas kareem fitness centre

RECOMMENDED FOR YOU:

topbanner

EXPLORE MORE

LATEST HEADLINES