Latest News

എല്ലാവരും കാത്തിരുന്ന ആ വിവാഹമായി; കല്യാണമൊക്കെ സെറ്റായ സന്തോഷവാര്‍ത്ത പങ്കുവച്ച് ഷിയാസ് കരീം; മൊഞ്ചത്തിയെ പരിചയപ്പെടുത്തൂ എന്ന് ആരാധകര്‍

Malayalilife
എല്ലാവരും കാത്തിരുന്ന ആ വിവാഹമായി; കല്യാണമൊക്കെ സെറ്റായ സന്തോഷവാര്‍ത്ത പങ്കുവച്ച് ഷിയാസ് കരീം; മൊഞ്ചത്തിയെ പരിചയപ്പെടുത്തൂ എന്ന് ആരാധകര്‍

ബിഗ്‌ബോസിലൂടെ മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് ഷിയാസ് കരീം. മോഡലിങ്ങില്‍ സജീവമായ താരം നിരവധി പരസ്യ ചിത്രങ്ങളിലൂം അഭിനയിച്ചിട്ടുണ്ട്. ബിഗ്‌ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്‌ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.

 പല അവസരങ്ങളിലും താന്‍ കടന്നു വന്ന വഴികളെക്കുറിച്ചും അനുഭവിച്ച അപമാനത്തെക്കുറിച്ചും ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഷിയാസ് പറഞ്ഞിരുന്നു. ഉപ്പയുടെ സ്‌നേഹം അറിയാതെ വളര്‍ന്ന ആളാണ് താനെന്നും ഉമ്മയാണ് തന്നെ വളര്‍ത്തിയതും ഈ നിലയില്‍ എത്തിച്ചതെന്നും താരം പറഞ്ഞിരുന്നു. ബിഗ്‌ബോസില്‍ നിന്നും പുറത്തുവന്ന ശേഷം തന്റെ സ്വപ്നമായ വീട് ഷിയാസ് യാഥാര്‍ഥ്യമാക്കിയിരുന്നു. ഇപ്പോള്‍ മോഡലിങ്ങിന് പുറമേ സിനിമയിലും ഷിയാസ് സജീവമാകാനുള്ള തയ്യാറെടുപ്പിലാണ്. മോഹന്‍ലാലിനൊപ്പം മരയ്ക്കാര്‍ അറബികടലിന്റെ സിംഹം എന്ന ചിത്രത്തില്‍ നല്ലൊരു റോളില്‍ ഷിയാസ് എത്തുന്നുണ്ട്. സ്വന്തമായി വീടും വരുമാനവുമൊക്കെയായ ഷിയാസ് എന്നാണ് വിവാഹം ചെയ്യുകയെന്ന് ആരാധകര്‍ ചോദിച്ചിരുന്നു. ഇപ്പോള്‍ ഇതിനുള്ള മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ് ഷിയാസ്.

സ്റ്റാര്‍ മാജിക്കില്‍ അതിഥിയായെത്തിയപ്പോഴായിരുന്നു ഷിയാസ് തന്റെ വിവാഹക്കാര്യം പറഞ്ഞത്. ഏകദേശം സെറ്റായെന്നായിരുന്നു താരം പറഞ്ഞത്. വിവാഹവുമായി ബന്ധപ്പെട്ട് കൂടുതലൊന്നും താരം വെളിപ്പെടുത്തിയിരുന്നില്ല. ഇതോടെ ഷിയാസിന്റെ മനസ് കവര്‍ന്ന സുന്ദരി ആരെന്നറിയാനുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ പ്രേക്ഷകര്‍. നിരവധി പേര്‍ താരത്തിന് ആശംസ അര്‍പ്പിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Read more topics: # shiyas kareem,# wedding
shiyas kareem wedding

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക