റിയാലിറ്റിഷോകളിലൂടെ കഴിവുകള്‍ തെളിയിച്ചു ഉയരങ്ങളില്‍ എത്തുന്ന ഒരുപാട് പേരെ കേരളം കണ്ടിട്ടുണ്ട്. അത്‌പോലെയാണ്
ബിഗ്ബോസ് ഹൗസില്‍ എത്തിയ ഷിയാസ് കരീം എന്ന യുവാവും. അറിയപ്പെടുന്ന ഒരു നടനാകണം എന്നാതായിരുന്നു ആഗ്രഹം. എന്നാല്‍ വീട്ടിലെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം എത്രദൂരം സഞ്ചരിക്കേണ്ടിവരും തന്റെ സ്വപ്‌നത്തിലേക്ക് എത്താന്‍ എന്ന് അറിയില്ലായിരുന്നു. എത്ര വലിയ ജോലി നേടിയാലും തന്റെ സ്വപ്‌നങ്ങള്‍ എപ്പോഴും വേട്ടയാടും എന്നുറപ്പുള്ളത്‌കൊണ്ട് തന്നെ ആ ചെറുപ്പകാരന്‍ മനസ്സിലുറപ്പിച്ചു തന്റെ ആഗ്രഹത്തിനു അനുസരിച്ചു ജീവിക്കുക.ആ ഉറച്ച തീരുമാനം തന്നെയാണ് ഷിയാസിനെ ഇത്രയും ഉയരത്തില്‍ എത്താന്‍ സാധിച്ചതിന്റെ പ്രധാനകാരണം.
മോഡലിങ് ചെയ്തായിരുന്നു തുടക്കം. പിന്നീട് പരസ്യ ചിത്രങ്ങളിലൂടെ ചെറിയ വേഷങ്ങള്‍ചെയ്തു അഭിനയത്തില്‍ തുടക്കംക്കുറിച്ചു. ശേഷം ബിഗ്‌ബോസിലേക്ക് എത്തി. അവിടെ നിന്നാണ് ഷിയാസിന്റെ ജാതകം തന്നെ മാറിയത് എന്നു പറയാം. സ്വപ്‌നത്തിലേക്കുള്ള ദുരം അടുത്തെത്തി എന്ന് ഷിയാസിനുമനസ്സിലായത് 100ദിവസങ്ങള്‍ക്ക് ശേഷം കൊച്ചിയില്‍ പറന്നിറങ്ങിപ്പോഴാണ്. സാധാരണകാരന്‍ ആയ ഒരു നാട്ടിന്‍ പുറത്തുകാരന്‍ തന്റെ കഴിവും ഇച്ഛാശക്തിയുകൊണ്ട് മാത്രം ഉയരങ്ങളില്‍ എത്തിയത് ചെറിയ കാര്യമല്ല.
ഷിയാസിനെക്കുറിച്ച് കൂടുതലൊന്നും അറിയാതെ ഹൗസിലെ കാഴ്ചകള്‍ കണ്ടാണ് ഞങ്ങള്‍ സംസാരിക്കാന്‍ വീട്ടിലെത്തിയത്.സാധരണ ഇടത്തരം കുടുംബം.സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി ഷിയാസ് എന്താണോ അത് തന്നെയായിരുന്നു ഹൗസിലും. വലിയ റോക്കറ്റ് സയന്‍സിനെക്കുറിച്ചെന്നും അല്ല ഞങ്ങളോട് സംസാരിച്ചത് തന്റെ സ്വപ്‌നങ്ങളും താന്‍ സഞ്ചരിച്ച വഴികളും തനിക്ക് നേരിടേണ്ടി വന്ന കൈപ്പേറിയ ജീവിത അനുഭങ്ങളും എല്ലാം വിവരിച്ചു. സംസാരിക്കുമ്പോള്‍ ഒരോ വാക്കുകളും മൂര്‍ച്ചയുള്ളതായിരുന്നു. പോരാടി വിജയിച്ചവന്റെ ആത്മവിശ്വസം. ഞങ്ങള്‍ ഇറങ്ങുന്നത് വരെയും നിര്‍ത്താതെ ഫോണ്‍ ബെല്ലടിക്കുന്നുണ്ടായിരുന്നു. ആ ഒരോ വിളിയും ഉയരങ്ങളിലേക്കുള്ള ചവിട്ടുപടികളാകട്ടെ എന്നു ആശംസിക്കുന്നു.