Latest News

അദ്ദേഹം ആര്‍ടിസ്റ്റാണ്; അതുകൊണ്ട് തന്നെ അദ്ദേഹം അവതരിപ്പിക്കുന്നത് കഥാപാത്രമാണ്; ആ കഥ ഡിമാന്‍ഡ് ചെയ്യുന്നതുകൊണ്ടാണ് അത് ചെയ്തത്; 'ബെഡ്‌റൂം തുറക്കുമ്പോള്‍ അല്ലല്ലോ അത് കണ്ടത്';  ഭര്‍ത്താവിന്റെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള വിമര്‍ശകര്‍ക്ക് മറുപടിയുമായി രശ്മി ബോബന്‍ 

Malayalilife
അദ്ദേഹം ആര്‍ടിസ്റ്റാണ്; അതുകൊണ്ട് തന്നെ അദ്ദേഹം അവതരിപ്പിക്കുന്നത് കഥാപാത്രമാണ്; ആ കഥ ഡിമാന്‍ഡ് ചെയ്യുന്നതുകൊണ്ടാണ് അത് ചെയ്തത്; 'ബെഡ്‌റൂം തുറക്കുമ്പോള്‍ അല്ലല്ലോ അത് കണ്ടത്';  ഭര്‍ത്താവിന്റെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള വിമര്‍ശകര്‍ക്ക് മറുപടിയുമായി രശ്മി ബോബന്‍ 

ഭര്‍ത്താവും സംവിധായകനുമായ ബോബന്‍ സാമുവല്‍ അഭിനയിച്ച സിനിമകളിലെ ഇന്റിമേറ്റ് രംഗങ്ങളെക്കുറിച്ചുള്ള ചര്‍ച്ചകളില്‍ തന്റെ നിലപാട് വ്യക്തമാക്കി നടി രശ്മി ബോബന്‍. ഒരു കലാകാരനെന്ന നിലയില്‍ അത് അദ്ദേഹത്തിന്റെ തൊഴിലിന്റെ ഭാഗമാണെന്നും, വ്യക്തിപരമായ ഇടത്തില്‍ നിന്നല്ല താന്‍ അതിനെ കാണുന്നതെന്നും രശ്മി പറഞ്ഞു. മുന്‍പ് ഭര്‍ത്താവ് അത്തരം രംഗങ്ങളില്‍ അഭിനയിക്കുന്നതില്‍ തെറ്റില്ലെന്ന് രശ്മി ബോബന്‍ പറഞ്ഞത് വലിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കിയിരുന്നു. 

'അദ്ദേഹം അങ്ങനെയൊരു രംഗം ചെയ്തപ്പോള്‍ ചിലര്‍ ചോദിച്ചിരുന്നു, രശ്മി എങ്ങനെയാണ് അത് കണ്ടുനില്‍ക്കുന്നത് എന്ന്. ഞാന്‍ എന്റെ വീടിന്റെ ബെഡ്റൂം തുറക്കുമ്പോള്‍ അല്ലല്ലോ അത് കണ്ടത്. അദ്ദേഹം ഒരു ആര്‍ട്ടിസ്റ്റാണ്. അതൊരു കഥാപാത്രമാണ്. ആ കഥ ഡിമാന്‍ഡ് ചെയ്യുന്നതുകൊണ്ടാണ് അത് ചെയ്തത്. അത്രയേയുള്ളൂ,' രശ്മി വ്യക്തമാക്കി. കൂടുതല്‍ കണ്ടെത്തുക ഇന്റിമേറ്റ് അച്ചുവിന്റെ അമ്മ പോക്കിരിരാജ മിനിസ്‌ക്രീനിലെ അവതാരകയായി കരിയര്‍ ആരംഭിച്ച് പിന്നീട് സീരിയലുകളിലും സിനിമകളിലും സജീവമായ താരമാണ് രശ്മി ബോബന്‍. 'മനസിനക്കരെ', 'അച്ചുവിന്റെ അമ്മ', 'പോക്കിരിരാജ', 'ബാബാ കല്ല്യാണി', 'റെഡ് ചില്ലീസ്' തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അവര്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. 
സമൂഹമാധ്യമങ്ങളിലും രശ്മിക്ക് വലിയ ആരാധകവൃന്ദമുണ്ട്. 

രശ്മിയെപ്പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് അവരുടെ ഭര്‍ത്താവും പ്രശസ്ത സംവിധായകനുമായ ബോബന്‍ സാമുവല്‍. ഒരു പരമ്പരയില്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നതിനിടെയാണ് രശ്മിയും ബോബനും പ്രണയത്തിലാവുകയും വിവാഹിതരാവുകയും ചെയ്തത്. തങ്ങളുടേത് പ്രണയവിവാഹമായിരുന്നുവെന്നും, തുടക്കത്തില്‍ ചിലര്‍ ഈ ബന്ധത്തെ എതിര്‍ത്തിരുന്നുവെന്നും രശ്മി പങ്കുവെച്ചു. 'നിനക്ക് പറ്റിയ ആളല്ല എന്ന് എന്നോട് ചിലര്‍ പറഞ്ഞിട്ടുണ്ട്. ഇതേ ആളുകള്‍ തന്നെ, ഞങ്ങളുടെ കല്യാണം കഴിഞ്ഞതിനു ശേഷം, എന്തു ചേര്‍ച്ചയാ മക്കളേ എന്നും പറഞ്ഞിട്ടുണ്ട്,' രശ്മി കൂട്ടിച്ചേര്‍ത്തു.
 

reshmi boban opens up about her husband

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES