Latest News

പേളിക്കും ശ്രീനിക്കും പിന്നാലെ ഷിയാസിന്റെ വീട്ടിലേക്ക് രഞ്ജിനിയും അര്‍ച്ചനയും ദിയയുമെത്തി..; സാബു എത്തിയില്ലെയെന്ന് ആരാധകര്‍

Malayalilife
പേളിക്കും ശ്രീനിക്കും പിന്നാലെ ഷിയാസിന്റെ വീട്ടിലേക്ക് രഞ്ജിനിയും അര്‍ച്ചനയും ദിയയുമെത്തി..; സാബു എത്തിയില്ലെയെന്ന് ആരാധകര്‍

ബിഗ്ബോസ് ഷോയിലൂടെ മലയാളികള്‍ക്ക് മുന്നില്‍ എത്തിയ മോഡലിങ്ങ് താരമാണ് ഷിയാസ് കരീം എന്ന പെരുമ്പാവൂര്‍കാരന്‍. ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു ഷിയാസിന്റെ സ്വപ്നസാക്ഷാത്കാരം എന്ന് പറയാവുന്ന വീടിന്റെ പാലുകാച്ചല്‍. ബിഗ്ബോസ് താരങ്ങളില്‍ പലരും അന്ന് ചടങ്ങിനെത്തിയ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. പുറത്ത് വന്ന ചിത്രങ്ങളില്‍ രഞ്ജിനിയും അര്‍ച്ചനയും ദിയ സനയും ഷിയാസിന്റെ വീട്ടിലേക്ക് എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്.

ബിഗ്ബോസ് മത്സരാര്‍ഥികളില്‍ ആരാധകര്‍ ഏറെയുള്ള മത്സരാര്‍ഥിയായിരുന്നു ഷിയാസ് കരീം. ഇടയ്ക്ക് വച്ചാണ് ബിഗ്ബോസില്‍ ഷിയാസ് എത്തിയതെങ്കിലും കുറച്ചു ദിവസങ്ങള്‍ക്കകം തന്നെ ഷിയാസ് പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറി.  പല അവസരങ്ങളിലും താന്‍ കടന്നു വന്ന വഴികളെക്കുറിച്ചും അനുഭവിച്ച അപമാനത്തെക്കുറിച്ചും ബുദ്ധിമുട്ടിനെക്കുറിച്ചുമൊക്കെ ഷിയാസ് പറഞ്ഞിരുന്നു. കണ്ടാല്‍ വലിയ വീട്ടിലെ പയ്യനെന്ന് ആളുകള്‍ കരുതുമെങ്കിലും സാമ്പത്തികമായി മെച്ചപ്പെട്ട സാഹചര്യമല്ല ഷിയാസിനുണ്ടായിരുന്നത്. വാടകവീട്ടില്‍ താമസിക്കുന്ന ഷിയാസിന്റെ വലിയ ആഗ്രഹമായിരുന്നു സ്വന്തമായി ഒരു വീട്. കേരളം പ്രളയത്തില്‍ മുങ്ങിയപ്പോള്‍ ഷിയാസിന്റെ കുടുംബവും ക്യാപിലേക്ക് മാറിയിരുന്നു. താരം ആ സമയം ബിഗ്ബോസ് ഹൗസിനുള്ളിലായിരുന്നു. അപ്പോഴൊക്കെ തന്നെ സ്വന്തമായി ഒരു വീട് എന്ന ആഗ്രഹം ഷിയാസ് പങ്കുവച്ചിരുന്നു. ഇപ്പോള്‍ താരം ആ ആഗ്രഹവും സഫലമാക്കി..

ബിഗ്ബോസ് താരങ്ങളായ ഹിമ, പേളി, ശ്രീനിഷ്, ബഷീര്‍ ബഷി എന്നിവര്‍ വീടിന്റെ പാലുകാച്ചല്‍ ചടങ്ങിലും റിസെപ്ഷനും പങ്കെടുത്ത ചിത്രങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോള്‍ രഞ്ജിനി ഹരിദാസും അര്‍ച്ചനയും ഷിയാസിന്റെ വീടു കാണാന്‍ എത്തിയ ചിത്രങ്ങളാണ് വൈറലാകുന്നത്. ബിഗ് ബോസ് അംഗങ്ങള്‍ക്കിടയിലെ പിണക്കം ഇപ്പോള്‍ പരസ്യമായികഴിഞ്ഞു. അതേസമയം ഷിയാസ് എല്ലാവരുമായും നല്ല സൗഹൃദത്തില്‍തന്നെയാണെന്നാണ് ചിത്രങ്ങളില്‍ നിന്നും വ്യക്തമാകുന്നത്. ഷിയാസിനൊപ്പവും ഷിയാസിന്റെ ബന്ധുക്കള്‍ക്കൊപ്പവുമുള്ള ചിത്രങ്ങള്‍ ഇവര്‍ പങ്കുവച്ചിട്ടുണ്ട്. ദിയ സനയും ഷിയാസിന്റെ വീട്ടിലേക്ക് എത്തിയ ചിത്രങ്ങള്‍ നേരത്തെ പങ്കുവച്ചിരുന്നു. ഉണ്ടായിരുന്ന കിടപ്പാടം പ്രളയത്തില്‍ നശിച്ചിട്ടും ഷിയാസിന്റെ സ്വപ്നം ഒരു വീട് എന്നതായിരുന്നു.. അവന്റെ കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ഒരു വീട് സ്വന്തമായി. ഷിയാസിന്റെ ഉമ്മയുടെയും സഹോദരന്റെയും മറ്റുള്ളവരുടെയും മുഖത്ത് സന്തോഷം മാത്രം. ഷിയാസിനൊപ്പം ഇപ്പോള്‍ എല്ലാവരും ഉണ്ട്. ഇനിയും നിന്റെ ആഗ്രഹങ്ങള്‍ പൂവണിയട്ടെ കൂടെപിറപ്പേ എന്നായിരുന്നു ദിയ സന ഷിയാസിനൊപ്പമുള്ള ചിത്രം പങ്കുവച്ച് കുറിച്ചത്. അതേസമയം സാബു എത്തിയില്ലേ എന്ന് ചില ഗ്രൂപ്പുകളില്‍ ചര്‍ച്ച നടക്കുന്നുണ്ട്. ബിഗ്ബോസ് ഹൗസില്‍ ഷിയാസിനെ ഏറ്റവും കൂടുതല്‍ വേദനിപ്പിച്ചിരുന്നത് സാബുവായിരുന്നു. മറ്റുള്ളവരെ വിളിച്ച സ്ഥിതിക്ക് സാബുവിനെയും വിളിച്ച് കാണുമെന്നും എത്താന്‍ സാധിച്ചുകാണില്ലെന്നും മറുപടിയും എത്തുന്നുണ്ട്.

shiyas kareem's new home

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES