ബിഗ് ബോസിലെ ശ്രദ്ധേയ മല്‍സരാര്‍ത്ഥികളില്‍ ഒരാളാണ് ഷിയാസ്. കഴിഞ്ഞ ദിവസം ബിഗ് ബോസ് ഹൗസില്‍ വെച്ച് ശ്രീനിയോടും പേളിയോടുമായി ഷിയാസ് പറഞ്ഞൊരു കാര്യം ശ്രദ്ധേയമായിരുന്നു. ബിഗ് ബോസിലെത്തിയ ആദ്യ നാളുകളില്‍ എല്ലാവരുമായി സൗഹൃദം ഉണ്ടാക്കിയിരുന്ന ഷിയാസ് സമീപകാലങ്ങളില്‍ വിവാദങ്ങളിലും ഇടം പിടിച്ചിരുന്നു. എല്ലാവരുമായി അഭിപ്രായ വ്യത്യാസങ്ങള്‍ ഉണ്ടെങ്കിലും ഓരോ എപ്പിസോഡുകളിലും ഷിയാസ് ശക്തമായ പ്രകടനങ്ങള്‍ നടത്തിയിരുന്നു.
ബിഗ് ബോസ് തീരാന്‍ ഇനി വളരെക്കുറിച്ച് ദിവസങ്ങള്‍ മാത്രമേയുളളുവെന്ന ടെന്‍ഷന്‍ എല്ലാ മല്‍സരാര്‍ത്ഥികളിലും കാണുന്നുമുണ്ട്. ശക്തനായ മല്‍സരാര്‍ത്ഥിയാണ് ബഷീറെങ്കിലും ക്യാപ്റ്റനെന്ന നിലയില്‍ പരാജയമാണെന്നായിരുന്നു മറ്റു മല്‍സരാര്‍ത്ഥികള്‍ ആരോപണമുന്നയിക്കുന്നുണ്ട്. കഴിഞ്ഞ എപ്പിസോഡില്‍ നോമിനേഷന്‍ പ്രക്രിയ നടത്താനായി ബിഗ് ബോസ് എല്ലാവരോടും ആവശ്യപ്പെട്ടിരുന്നു തുടര്‍ന്ന് എല്ലാ മല്‍സരാര്‍ത്ഥികളും രണ്ട് പേരെ വെച്ച് നോമിനേറ്റ് ചെയ്തിരുന്നു
നോമിനേഷന്‍ പ്രക്രിയയുടെ സമയത്തായിരുന്നു ശ്രീനിഷും പേളിയും ഷിയാസും തമ്മിലുളള സംസാരം നടന്നത് നമ്മളൊക്കെ പുറത്തായി കഴിഞ്ഞാല്‍ ബിഗ് ബോസ് പിന്നെ തീര്‍ന്നെന്നായിരുന്നു ഷിയാസ് ശ്രീനിഷിന്റെയും പേളിയുടെയും മുന്‍പില്‍ വെച്ച് പറഞ്ഞത്. ഇനി താന്‍ ആരെയും ബഹുമാനിക്കില്ലെന്നും എല്ലാവര്‍ക്കിട്ടും നന്നായി കൊടുക്കുമെന്നും ഷിയാസ് പേളിയോടും ശ്രീനിഷിനോടും പറഞ്ഞത് ഏവരെയും ഞെട്ടിപ്പിച്ചു. എന്നാല്‍ ഷിയാസ് പറഞ്ഞതുകേട്ട് പൊട്ടിച്ചിരിച്ചുകൊണ്ടാണ് ശ്രീനിഷും പേളിയും ഇരുന്നത്.