Latest News

എനിക്ക് 21 ഉം ഇവന് 17 ഉം; ശരിക്കും കല്യാണം കഴിച്ചോ എന്ന് ചോദിച്ചവരുണ്ട്; നല്ല ചേര്‍ച്ച ഉണ്ടെന്നും പറഞ്ഞു; ഉപ്പും മുളകും സീരിയലില്‍ കേശുവിന്റെ വിവാഹം കഴിഞ്ഞതോടെ ഉണ്ടായ അനുഭവം പങ്കിട്ട് പ്രിയതാരം കേശുവും അനീനയും 

Malayalilife
എനിക്ക് 21 ഉം ഇവന് 17 ഉം; ശരിക്കും കല്യാണം കഴിച്ചോ എന്ന് ചോദിച്ചവരുണ്ട്; നല്ല ചേര്‍ച്ച ഉണ്ടെന്നും പറഞ്ഞു; ഉപ്പും മുളകും സീരിയലില്‍ കേശുവിന്റെ വിവാഹം കഴിഞ്ഞതോടെ ഉണ്ടായ അനുഭവം പങ്കിട്ട് പ്രിയതാരം കേശുവും അനീനയും 

മലയാളം ടെലിവിഷന്‍ പ്രേക്ഷകരുടെ ഇടയില്‍ ഏറെ ജനപ്രീതി ഉള്ള പരമ്പരകളിലൊന്നാണ് ഉപ്പും മുളകും എന്ന പരിപാടി. പരമ്പരയില്‍ 'കേശു' എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് അല്‍സാബിത്ത് ആണ്. പരമ്പരയില്‍ ഇപ്പോള്‍ സ്‌കൂള്‍ കാലഘട്ടമൊക്കെ കഴിഞ്ഞ് കേശു എന്ന കഥാപാത്രം വളര്‍ന്നു വലുതായി. ഇപ്പോള്‍ കേശു വിവാഹം കഴിച്ചിരിക്കുന്നതാണ് ഏറ്റവും പുതിയ ട്വിസ്റ്റ്. കേശുവിന്റെ സഹോദരിയായ പാറു സ്വപ്നം കാണുന്നതായാണ് ഈ വിവാഹസീന്‍ അവതരിപ്പിച്ചിരിക്കുന്നത്. 

 'അനീന' എന്ന കഥാപാത്രത്തെയാണ് കേശു വിവാഹം ചെയ്തത്. വലന്റൈന്‍സ് ദിനത്തോട് അനുബന്ധിച്ചായിരുന്നു കേശുവിന്റെ വിവാഹ എപ്പിസോഡ്. മെര്‍ലിന്‍ എന്ന നടിയാണ് സീരിയലില്‍ അനീനയായി എത്തിയത്. ഇപ്പോഴിതാ, ഈ എപ്പിസോഡ് പുറത്തു വന്നതിനു പിന്നാലെ, തങ്ങള്‍ യഥാര്‍ത്ഥത്തില്‍ വിവാഹം കഴിച്ചോ എന്ന് പലരും ചോദിച്ചു എന്ന് മെര്‍ലിനും അല്‍സാബിത്തും മനസ് തുറന്നുപറയുകയാണ്. എപ്പിസോഡ് കണ്ട് ചില അമ്മാമമാര്‍ കല്യാണം കഴിഞ്ഞോ മോളേ എന്നൊക്കെ ചോദിച്ചിട്ടുണ്ടെന്ന് മെര്‍ലിന്‍ പറയുന്നു. ''ഇവന്‍ കുഞ്ഞാണ്. ഇവന് 17 വയസേയുള്ളൂ. എനിക്ക് 21 വയസുണ്ട്. എനിക്കിവന്‍ കുഞ്ഞ് വാവയാണ്'', മെര്‍ലിന്‍ വ്യക്തമാക്കി. 

സമാനമായ അനുഭവമാണ് അല്‍സാബിത്തും പങ്കുവെച്ചത്. ''ഞാന്‍ വീടിന്റെ മുന്നില്‍ നില്‍ക്കുകയായിരുന്നു. അപ്പോള്‍ ഒരു അപ്പച്ചന്‍ മുന്നിലൂടെ പോയ ശേഷം വേഗത്തില്‍ തിരികെ വന്നിട്ട് ഡേയ് നിന്റെ കല്യാണം കഴിഞ്ഞോ? നിനക്ക് അതിന് 18 ആയോ? എന്ന് ചോദിച്ചു. കല്യാണം കഴിഞ്ഞിട്ടില്ല. 17 ആയതേയുള്ളൂവെന്ന് ഞാന്‍ പറഞ്ഞു. എന്റെ കല്യാണം കഴിഞ്ഞോ എന്നു ചോദിച്ച് ഉമ്മക്കും ധാരാളം കോളുകള്‍ വന്നിരുന്നു. എന്നെ വിളിക്കുന്നവരോട്, കല്യാണം കഴിഞ്ഞു. അടുത്തതിന് വിളിക്കാമെന്ന് പറയും'', താരം കൂട്ടിച്ചേര്‍ത്തു. ഇവരുടെ കല്യാണ എപ്പിസോഡ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം വൈറലായിരിക്കുകയാണ്.

uppum mulakum keshu wedding

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES