Latest News

പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പേരിനൊരു ഭര്‍ത്താവ് മതിയായിരുന്നു; വിവാഹത്തിന് എട്ട് ദിവസം മുമ്പാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്; എല്ലാം ഏര്‍പ്പാട് ചെയ്തിരുന്നു; ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ

Malayalilife
 പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പേരിനൊരു ഭര്‍ത്താവ് മതിയായിരുന്നു; വിവാഹത്തിന് എട്ട് ദിവസം മുമ്പാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്; എല്ലാം ഏര്‍പ്പാട് ചെയ്തിരുന്നു; ലക്ഷങ്ങളുടെ നഷ്ടമാണ് ഉണ്ടായത്; വെളിപ്പെടുത്തി ബിഗ് ബോസ് താരം ജിന്റോ

ബിഗ് ബോസ് ഷോ കഴിഞ്ഞതിന് പിന്നാലെ നടക്കാനിരുന്ന തന്റെ വിവാഹം മുടങ്ങിയെന്ന് വെളിപ്പെടുത്തി സീസണ്‍ ആറിന്റെ വിജയിയായ ജിന്റോ. അമേരിക്കയില്‍ ജോലി ചെയ്യുന്ന ഒരു പെണ്‍കുട്ടിയുമായി താന്‍ പ്രണയത്തില്‍ ആണെന്നും ബിഗ് ബോസിന് ശേഷം ഉടനെ വിവാഹം ഉണ്ടാവുമെന്നും ജിന്റോ പറഞ്ഞിരുന്നു. വിവാഹം നടക്കാന്‍ എട്ട് ദിവസം മാത്രം ബാക്കിയുള്ളപ്പോള്‍ വേണ്ടെന്ന് വയ്ക്കുകയായിരുന്നു എന്നാണ് ജിന്റോ പറയുന്നത്.

പ്രണയിച്ചിരുന്ന പെണ്‍കുട്ടിക്ക് പേരിനൊരു ഭര്‍ത്താവ് മതിയെന്ന് മനസിലാക്കിയതോടെയാണ് വിവാഹം വേണ്ടെന്ന് വച്ചത് എന്നാണ് ജിന്റോ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്. കല്യാണത്തിന്റെ പത്ത് ദിവസം മുമ്പ് നാട്ടിലേക്ക് വരിക, അതുകഴിഞ്ഞ് അവരുടെ ഒരു ക്യാരക്ടര്‍ എന്താണെന്ന് മറ്റുള്ളവര്‍ നമ്മക്ക് മനസിലാക്കി തരികയാണ്. അപ്പോള്‍ ആ ജീവിതം ഏറ്റെടുക്കാന്‍ നമ്മുക്ക് പറ്റില്ല. കാരണം പേരിന് മാത്രം അവര്‍ക്കൊരു ഭര്‍ത്താവ് മതി. വിവാഹത്തിന് എട്ട് ദിവസം മുമ്പാണ് വിവാഹം വേണ്ടെന്ന് വയ്ക്കുന്നത്. എനിക്ക് ലക്ഷങ്ങളുടെ നഷ്ടമാണ്, ഞാന്‍ എല്ലാം ഏല്‍പ്പിച്ചിരുന്നു. കല്ല്യാണം ത്രീഡിയില്‍ കാണാന്‍ അടക്കമുള്ള കാര്യങ്ങള്‍ സെറ്റ് ചെയ്തിരുന്നു. ആല്‍ബം വരെ ത്രീഡി കണ്ണട വെച്ച് കാണാന്‍ പറ്റുന്ന തരത്തിലായിരുന്നു സെറ്റ് ചെയ്തത്. 

സദ്യ, വാഹനങ്ങള്‍ അങ്ങനെ എല്ലാം സെറ്റ് ചെയ്തു. അവര്‍ ദുബായില്‍ എത്തിക്കഴിഞ്ഞപ്പോഴാണ് ഭക്ഷണമൊക്കെ ഏല്‍പ്പിച്ചത്. ഇത് കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞപ്പോഴാണ് മറ്റുള്ളവരൊക്കെ എനിക്ക് പലതും മനസിലാക്കി തരുന്നത്. പലതും അയച്ച് തന്നത് അവളോട് ചോദിച്ചപ്പോള്‍ തിരിച്ച് ചോദിക്കുന്നത് ഇത് വിവാഹത്തിന് മുമ്പത്തെ കാര്യമല്ലേ എന്നാണ്. ശരിയല്ലേ എന്നാണ് ഞാനും ആലോചിച്ചത്. എന്നോട് പറഞ്ഞയാളോടും ഞാന്‍ ഇത് തന്നെ പറഞ്ഞു. അദ്ദേഹം പറഞ്ഞത് ജിന്റോയോടുള്ള ഇഷ്ടം കൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്ന്. അവളെ കുറിച്ചുള്ള വേറെ കാര്യങ്ങളും പറഞ്ഞ് തന്നു. പിന്നെ അവര്‍ എനിക്കൊരു വോയിസ് മെസേജ് അയച്ചു. അതില്‍ പറയുന്നത് എനിക്ക് പേരിനൊരു ഭര്‍ത്താവ് മതി എന്നാണ്. എങ്ങനെ എനിക്ക് വിവാഹവുമായി മുന്നോട്ട് പോകാന്‍ സാധിക്കും എന്നാണ് ജിന്റോ പറയുന്നത്.

bigg boss winner jinto marriage

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES