മലയാളത്തിന്റെ എവര്‍ഗ്രീന്‍ ആക്ഷന്‍ ഹീറോ ബാബു ആന്റണി
ഫാസിലിന്റെ മകനും തെന്നിന്ത്യയുടെ തന്നെ അഭിമാനതാരവുമായ ഫഹദ് ഫാസിലിനെക്കുറിച്ച് പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്.
പുതിയ പൂന്തെന്നല്‍ ചെയ്യുന്നതിനിടയില്‍ എന്റെ മടിയില്‍ ഇരുന്നു കളിച്ചിരുന്ന കൊച്ചുകുട്ടി ഇന്ന് ഒരു പാന്‍ ഇന്ത്യന്‍ താരമായി മാറിയിരിക്കുന്നു. അല്‍ത്താഫ് സലിം സംവിധാനം ചെയ്ത ഓടും കുതിര ചാടും കുതിരയുടെ ലൊക്കേഷനില്‍ ഞങ്ങള്‍'', എന്ന കുറിപ്പോടെയാണ് ബാബു ആന്റണി ചിത്രം പങ്കുവെച്ചത്. പരസ്പരം മുത്തമേകുന്ന ബാബു ആന്റണിയേയും ഫഹദ് ഫാസിലിനെയും ചിത്രങ്ങളില്‍ കാണാം.
ഫഹദ് ഫാസിലിനെ നായകനാക്കി അല്‍ത്താഫ് സലിം തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഓടും കുതിര ചാടും കുതിര. കല്യാണി പ്രിയദര്‍ശന്‍, രേവതി പിളള, ധ്യാന്‍ ശ്രീനിവാസന്‍, വിനയ് ഫോര്‍ട്ട്, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തിലുണ്ട്.
ഫാസില്‍ സംവാിധാനം ചെയ്ത പൂവിനു പുതിയ പൂന്തെന്നല്‍ എന്ന ചിത്രത്തിലെ വില്ലന്‍ വേഷത്തോടെയാണ് ബാബു ആന്റണി ശ്രദ്ധ നേടുന്നത്. അതുവരെ ചെറിയ വേഷങ്ങള്‍ ചെയ്തിരുന്ന ബാബു ആന്റണിയുടെ കരിയറിലെ നാഴികക്കല്ലായി മാറുകയായിരുന്നു ആ ചിത്രം.