ഏഷ്യാനെറ്റിലെ ജനശ്രദ്ധ നേടിയ ബിഗ്ബോസ് ഷോ അവസാനിച്ചിട്ടും വിവാദങ്ങള്‍ അവസാനിക്കുന്നില്ല. തനിക്കെതിരെ ഷിയാസ് വധ ഭീഷണി ഉയര്‍ത്തി എന്ന പരാതിയുമായി ബിഗ്ബോസ് മത്സരാര്‍ത്ഥി ആയിരുന്ന ഡേവിഡ് ആണ് ഇപ്പോള്‍ രംഗത്ത് എത്തിയിരിക്കുന്നത്. എന്നാല്‍ ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് ഈ പരാതിക്ക് പിന്നിലെന്നാണ് ഷിയാസിന്റെ പ്രതികരണം. ഇതോടെ ബിഗ് ബോസ് ഷോ സംബന്ധിച്ച ചര്‍ച്ചകള്‍ വീണ്ടും സജീവമാവുകയാണ്.
ഏഷ്യാനെറ്റില്‍ മോഹന്‍ലാല്‍ അവതാരകനായി എത്തിയ ബിഗ്ബോസ് ഷോ ഏറെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ബിഗ്ബോസ് അവസാനിച്ച ശേഷവും മത്സരാര്‍ത്ഥികളെ പറ്റിയുളള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ സ്ജീവമായിരുന്നു. ബിഗ്ബോസിനുളളില്‍ പലരും വിവാദങ്ങളില്‍പ്പെട്ടിരുന്നുവെങ്കിലും ഹൗസിനുളളിലെ വാക്കേറ്റവും വെല്ലുവിളികളുമെല്ലാം അഭിനയമാണെന്നായിരുന്നു പ്രേക്ഷകരുടെ ധാരണ. എന്നാല്‍ പ്രേക്ഷകരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു വിവാദം തലപൊക്കിയിരിക്കയാണ്.
ബിഗ് ബോസ് താരം ഷിയാസിനെതിരെ ഇപ്പോള്‍ മറ്റൊരു സഹതാരമായ ഡേവിഡ്് ആണ് പരാതി നല്‍കിയിരിക്കുന്നത്. തനിക്കെതിരെ ഷിയാസിന്റെ ഭാഗത്ത് നിന്ന് വധഭീഷണിയുണ്ടെന്നാന്ന് ഡിജിപിക്ക് നല്‍കിയ പരാതിയിലുള്ളത്. പരാതി ഡിജിപി അന്വേഷണത്തിനായി തൃക്കാക്കര എ സി പി ക്ക് കൈമാറി. അതേ സമയം ഈ വിഷയത്തില്‍ പ്രതികരണവുമായി ഷിയാസ് രംഗത്തെത്തി. മുന്‍പ് ചില ചാനലുകളില്‍ തരികിട പരിപാടികള്‍ അവതരിപ്പിച്ച ആളാണ് ഈ പരാതിക്ക് പിന്നിലെന്നു ഷിയാസ് പ്രതികരിച്ചു.തനിക്കെതിരായ പരാതിയില്‍ മാനനഷ്ടക്കേസ് നല്‍കുമെന്നും ഷിയാസ് അറിയിച്ചു. അന്വേഷണത്തിന് തുടക്കമിട്ട് തൃക്കാക്കര എ സി പി ഷിയാസിനെയും പരാതിക്കാരനെയും വിളിച്ച് വരുത്തി ചോദ്യം ചെയ്തിരുന്നു.
ബിഗ് ബോസ് ഷോ നിരന്തരം വാര്‍ത്തകളില്‍ ഇടം പിടിച്ചിരുന്നു. കുറേയൊക്കെ ചാനലിന്റെ റേറ്റിംഗിനായുള്ള തന്ത്രമായിരുന്നു. എന്നാലിപ്പോള്‍ പ്രോഗ്രാം അവസാനിച്ച് വിജയിയെ പ്രഖ്യാപിച്ചിട്ടും പൊലീസ് കേസടക്കമുണ്ടാകുന്നത് ഏറെ ചര്‍ച്ചയാകുന്നുണ്ട്. ബിഗ് ബോസ് ഹൗസിലെ തര്‍ക്കങ്ങള്‍ പരാതിക്ക് പിന്നിലുണ്ടോ എന്ന കാര്യം പൊലീസ് വിശദമായി തന്നെ അന്വേഷിക്കും.