Latest News

മിത്രയായി ഇനി സായ്ലക്ഷ്മി വരില്ല; സാന്ത്വനത്തില്‍ നിന്നും നടി പുറത്ത്; ക്യാമറമാന്‍ അരുണുമായുള്ള പ്രണയവാര്‍ത്തകള്‍ക്ക് പിന്നാലെ നടിയെ പുറത്താക്കി സീരിയല്‍ അധികൃതര്‍; മിത്രയായി ഇനിയെത്തുക പാര്‍വതി പി നായര്‍ 

Malayalilife
 മിത്രയായി ഇനി സായ്ലക്ഷ്മി വരില്ല; സാന്ത്വനത്തില്‍ നിന്നും നടി പുറത്ത്; ക്യാമറമാന്‍ അരുണുമായുള്ള പ്രണയവാര്‍ത്തകള്‍ക്ക് പിന്നാലെ നടിയെ പുറത്താക്കി സീരിയല്‍ അധികൃതര്‍; മിത്രയായി ഇനിയെത്തുക പാര്‍വതി പി നായര്‍ 

സാന്ത്വനം 2വിലെ മിത്ര ആര്യന്‍ കോമ്പിനേഷന്‍ സീനുകള്‍ ഇഷ്ടപ്പെട്ടവര്‍ ഏറെയാണ്. അതുകണ്ട് പരമ്പരയിലേക്ക് എത്തിയവര്‍ ഏറെയാണ്. ആദ്യം പരമ്പര ഇഷ്ടമാകാതിരുന്നവര്‍ വരെ ഇപ്പോള്‍ സീരിയലിന്റെ ആരാധകരായി മാറിയതിനു പിന്നില്‍ മിത്ര ആര്യന്‍ കോമ്പോയ്ക്കും വളരെയധികം പങ്കുണ്ട്. എന്നാല്‍ ഇന്നലെ പുറത്തു വന്ന എപ്പിസോഡ് കണ്ട് ആരാധകര്‍ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടി. കാരണം, അതില്‍ മിത്രയായി പുതിയ നടിയാണ് എത്തിയത്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വാര്‍ത്ത സത്യമാണെന്ന് നൂറു ശതമാനം ഉറപ്പിക്കുന്നതാണ് പരമ്പരയില്‍ നിന്നുള്ള സീരിയല്‍ നടി സായ് ലക്ഷ്മിയുടെ ഒഴിഞ്ഞുപോക്ക്. സാന്ത്വനം 2വിന്‍െ ക്യാമറാമാനായിരുന്ന അരുണ്‍ രാവണും മിത്രയായി അഭിനയിക്കുന്ന സായ് ലക്ഷ്മിയും പ്രണയത്തിലാണെന്ന വാര്‍ത്തയാണത്.

പ്രണയ വാര്‍ത്ത പുറത്തു വന്നത് ദിവസങ്ങള്‍ക്കു മുമ്പ് മാത്രമാണെങ്കിലും കഴിഞ്ഞ ഒരാഴ്ചയായി വളരെയേറെ മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് സായ് ലക്ഷ്മിയും അരുണും കടന്നു പോയത്. പ്രണയം വീട്ടുകാരും മറ്റും അറിഞ്ഞതോടെ പ്രശ്നം രൂക്ഷമാകുകയും സീരിയല്‍ സെറ്റിലേക്ക് എത്താന്‍ സാധിക്കാതെ വരികയും ചെയ്തതോടെയാണ് സായ് ലക്ഷ്മിയെ പരമ്പരയില്‍ നിന്നും മാറ്റിയത്. മാത്രമല്ല, ഇവര്‍ തമ്മിലുള്ള ബന്ധം പുറംലോകത്തേക്ക് എത്തിയതോടെ സായ് ലക്ഷ്മിയ്ക്കെതിരെ വന്‍തോതില്‍ നെഗറ്റീവ് കമന്റുകളുമാണ് പുറത്തുവന്നത്. സീരിയലിനേയും സീരിയലിന്റെ വിശ്വാസ്യതയേയും അന്തസിനേയും ബാധിക്കുന്ന പ്രശ്നമായതിനാല്‍ തന്നെ സായ് ലക്ഷ്മിയെ വേണ്ടെന്നു വെക്കുകയായിരുന്നു അണിയറ പ്രവര്‍ത്തകര്‍. തുടര്‍ന്നാണ് വര്‍ഷങ്ങളായി മിനിസ്‌ക്രീന്‍ രംഗത്ത് തുടരുന്ന സീരിയല്‍ നടി പാര്‍വതി പി നായരെ മിത്രയായി എത്തിച്ചത്.

അതേസമയം, സീ കേരളത്തിലെ അകലെ എന്ന സീരിയലിന്റെ ഷൂട്ടിംഗിലാണ് അരുണ്‍ ഇപ്പോഴുള്ളത്. അതോടൊപ്പം സാന്ത്വനം 2വിന്റെയും ക്യാമാറാമാനായി അരുണ്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കഴിഞ്ഞ വര്‍ഷം ജൂണിലാണ് സാന്ത്വനം 2 പരമ്പര സംപ്രേക്ഷണം ആരംഭിച്ചത്. അതിനും രണ്ടു മാസം മുന്നേയാണ് പരമ്പരയുടെ ഷൂട്ടിംഗ് ആരംഭിച്ചത്. അതിനും മുന്നേ തന്നെ പാര്‍വതിയും അരുണും പരസ്പരം അകല്‍ച്ചയിലേക്ക് മാറിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ കഴിഞ്ഞ പത്തു പതിനൊന്ന് മാസമായി ഇരുവരും വേര്‍പിരിഞ്ഞു കഴിയുകയായിരുന്നു. അധികം വൈകാതെ തന്നെ ഡിവോഴ്‌സിലേക്കും നീങ്ങിയിരിക്കവേയാണ് അരുണ്‍ സാന്ത്വനം 2വിലെ മിത്രയായി എത്തിയ സായ് ലക്ഷ്മിയുമായി അടുത്തത്. ആദ്യം സുഹൃത്തുക്കളായി തുടങ്ങിയ ബന്ധം പതുക്കെ പ്രണയത്തിലേക്ക് നീങ്ങുകയായിരുന്നു. ജൂലായില്‍ പാര്‍വതിയും അരുണും വേര്‍പിരിയാനുള്ള തീരുമാനത്തിലേക്ക് എത്തിയപ്പോഴാണ് സായ് ലക്ഷ്മിയും അരുണിനെ ഇഷ്ടപ്പെട്ടു തുടങ്ങിയത്.

വിവാദങ്ങള്‍ക്കിടെ കഴിഞ്ഞ ശിവരാത്രി ദിവസം അരുണും സായ്ലക്ഷ്മിയും പങ്കുവെച്ച ചിത്രവും ശ്രദ്ധ നേടുകയാണ്. നെറ്റിയില്‍ ചുവന്ന സിന്ദൂരമണിഞ്ഞ് ഒരു വിവാഹിതയെ പോലുള്ള സായ് ലക്ഷ്മിയുടെ ചിത്രം കണ്ട് ഏറ്റവും അധികം പേര്‍ ചര്‍ച്ചയാക്കിയത് അരുണും സായ് ലക്ഷ്മിയും വിവാഹിതരായോ എന്നതാണ്. മാത്രമല്ല, ഇരുവരും ലിവിംഗ് ടുഗെദറിലാണെന്ന വാര്‍ത്ത പുറത്തു വന്നിട്ടുള്ളതിനാല്‍ വിവാഹിതരായെന്ന വാര്‍ത്തയ്ക്കും അതിവേഗമാണ് പ്രചാരണം ലഭിക്കുന്നത്. 

anthwanam 2 Promo NEW actress

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES