Latest News

കുറച്ച് ദിവസം വീഡിയോ ഇട്ടില്ലെങ്കില്‍ ഒന്ന് അന്വേഷിക്കുക; ജീവിനോടെ ഉണ്ടോയെന്ന്; പ്രേമിക്കുന്ന സമയത്ത് തന്നെ പുള്ളി വേറെയൊരു ആളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്; ഞാന്‍ തന്നെയാണ് പ്രപ്പോസ് ചെയ്തത്; ബാലയുടെ വീഡിയോക്ക് മറുപടിയുമായി എലിസബത്ത്

Malayalilife
കുറച്ച് ദിവസം വീഡിയോ ഇട്ടില്ലെങ്കില്‍ ഒന്ന് അന്വേഷിക്കുക; ജീവിനോടെ ഉണ്ടോയെന്ന്; പ്രേമിക്കുന്ന സമയത്ത് തന്നെ പുള്ളി വേറെയൊരു ആളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്; ഞാന്‍ തന്നെയാണ് പ്രപ്പോസ് ചെയ്തത്; ബാലയുടെ വീഡിയോക്ക് മറുപടിയുമായി എലിസബത്ത്

എലിസബത്തിന്റെ ആരോപണങ്ങള്‍ നിഷേധിച്ച് കഴിഞ്ഞ ദിവസം ബാല രംഗത്തെത്തിയിരുന്നു. ആരോപണങ്ങളെല്ലാം ഗ്രൂപ്പായി ചേര്‍ന്നുള്ള ആക്രമണമാണെന്നും താന്‍ സന്തോഷമായി ജീവിക്കുന്നതിനുള്ള എതിര്‍പ്പാണ് പിന്നിലിലെന്നും ബാല പ്രതികരിച്ചിരുന്നു.  ഇപ്പോളിതാ ആരോപണങ്ങള്‍ തുടര്‍ന്നിരിക്കുകയാണ് ഡോ. എലിസബത്ത് ഉദയന്‍. തന്റെ ജീവന്‍പോലും അപകടത്തിലാണെന്നും തനിക്ക് എന്തെങ്കിലും സംഭവിച്ചാല്‍, സാമൂഹികമാധ്യമങ്ങളില്‍ താന്‍ പങ്കുവെക്കുന്ന വീഡിയോകള്‍ തനിക്ക് പറയാനുള്ള അവസാനമൊഴികളായി സ്വീകരിക്കണമെന്നും അവര്‍ പറഞ്ഞു. 30 മിനിറ്റിലേറെ ദൈര്‍ഘ്യമുള്ള പുതിയ വീഡിയോയിലാണ് കൂടുതല്‍ ആരോപണങ്ങള്‍ ഉള്ളത്. വിവിധ യൂട്യൂബ് വീഡിയോകള്‍ക്ക് താഴെയള്ള കമന്റുകള്‍ക്ക് മറുപടിയായാണ് എലിസബത്ത് പുതിയ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

നേരത്തെ, സ്ഥിരമായി കസ്തൂരി എന്ന പേരിലെ അക്കൗണ്ടില്‍നിന്നുള്ള കമന്റുകള്‍ക്കാണ് മറുപടി പറഞ്ഞിരുന്നത്. പുതിയ വീഡിയോയില്‍ സമാന കമന്റുകളിടുന്ന മറ്റുള്ള അക്കൗണ്ടുകള്‍ക്കും എലിസബത്ത് മറുപടി പറയുന്നുണ്ട്.

ഞാന്‍ ഏറെ നാണം കെട്ടിട്ടുണ്ട്, പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്, നിറയെ ആളുകളുടെ മുന്നില്‍ അപമാനിക്കപ്പെട്ടിട്ടുണ്ട്. എനിക്കെതിരെ നടക്കുന്ന പ്രചാരണത്തിന്റെ 
പാറ്റേണ്‍ ഞാന്‍ നേരത്തെ കണ്ടിട്ടുണ്ട്. ചിലര്‍ കല്യാണം കഴിച്ചപ്പോള്‍ രാത്രി മുഴുവന്‍ ഉറങ്ങിയില്ല, ഇവരുടെ ന്യൂസ് കണ്ട് ഇരുന്നിട്ട് എന്നേയും ഉറക്കിയില്ല..
നിങ്ങളുടെ എക്സ് കല്യാണം കഴിച്ചാല്‍ നിങ്ങള്‍ക്ക് വിഷമിക്കാം. എന്നേയുംകൂടെ ഉറക്കാതെ വീഡിയോയില്‍ പിടിച്ചിരുത്തി', എലിസബത്ത് പറഞ്ഞു...

ഞാന്‍ ചെയ്യുന്ന വീഡിയോകള്‍, എനിക്ക് എന്തുസംഭവിച്ചാലും എനിക്ക് ലാസ്റ്റ് പറയാനുള്ള കാര്യങ്ങളായിട്ട് എടുക്കണം. എന്റെ എഫ്.ബി. എപ്പോള്‍ വേണമെങ്കിലും അടിച്ചുപോവാം. എഫ്.ബി. മാത്രമല്ല ജീവന്‍പോലും അടിച്ചുപോവാം. എഫ്.ബി. പോയാല്‍ അത്രയേ പോവൂ എന്ന് വിചാരിക്കാം. കുറച്ച് ദിവസം ഞാന്‍ വീഡിയോ ഇട്ടില്ലെങ്കില്‍ ഒന്ന് അന്വേഷിക്കുക, ജീവിനോടെ ഇല്ലേ എന്ന്. മരിച്ചാലേ നീതി കിട്ടുകയുള്ളൂ എന്ന് ചിലര്‍ എന്നോട് പറഞ്ഞു. മരിച്ചാലും നീതി കിട്ടാത്ത കുറേ സംഭവങ്ങള്‍ നമ്മുടെ 
നാട്ടില്‍ നടക്കുന്നുണ്ട്. മരിച്ചിട്ട് നീതികിട്ടും എന്നൊന്നും എനിക്ക് ഉറപ്പില്ല. വലിയ ആളുകളാണ് എതിരെ നില്‍ക്കുന്നതെങ്കില്‍ മരിച്ചാലും നീതി കിട്ടില്ല. .
കൊലപാതകം ചിലപ്പോള്‍ ആത്മഹത്യയാവാം, അങ്ങനെ പലകാര്യങ്ങളും മാറാം. അപകീര്‍ത്തിപ്പെടുത്തിക്കൊണ്ട് പല കേസുകളും വരാം', അവര്‍ കൂട്ടിച്ചേര്‍ത്തു...

'എനിക്ക് അത് ഭീഷണി വീഡിയോ പോലെയാണ് തോന്നിയത്. നീ ഇങ്ങനെയൊക്കെ തുടര്‍ന്നാല്‍ ഞാന്‍ പലതും ഇടും എന്ന് പറയുന്നതായാണ് ഞാന്‍ ആ വീഡിയോയില്‍നിന്ന് മനസിലാക്കിയത്', തുടര്‍ച്ചയായ ആരോപണങ്ങളോട് പ്രതികരിച്ച് ബാല ഫെയ്സ്ബുക്കില്‍ പങ്കുവെച്ച വീഡിയോ പരോക്ഷമായി സൂചിപ്പിച്ച് എലിസബത്ത് പറഞ്ഞു.

എന്നെ ആരെങ്കിലും കൊന്നാലോ, എന്റെ കുടുംബത്തെ മൊത്തം കൊന്നാലോ എനിക് നീതികിട്ടും എന്ന് ഒട്ടും പ്രതീക്ഷയില്ല. പക്ഷേ, ഞാന്‍ ചാവുന്നതിന് മുമ്പ് ഈ കാര്യങ്ങള്‍ എല്ലാവരും അറിയണമെന്ന് ആഗ്രഹമുണ്ട്. 2008- 09-ല്‍ മറ്റൊരു റിലേഷനുണ്ടെന്ന് നിങ്ങള്‍ക്ക് മുമ്പ് അറിയാമായിരുന്നോ? അതൊക്കെ ഇന്റര്‍നെറ്റില്‍ മെന്‍ഷന്‍ ചെയ്തിട്ടുണ്ടോയെന്ന് എനിക്കറിയില്ല. ഒരു ബെക്കാര്‍ഡി കുപ്പിയും കുറച്ചുകാശും കൊടുത്താല്‍ ആളുകള്‍ക്ക് വേണ്ടപോലെ വാര്‍ത്തവരുന്ന കാലമാണ് ഇപ്പോള്‍.

എല്ലാ സാധനവും ഇന്റര്‍നെറ്റില്‍ വരില്ല', എലിസബത്ത് പറഞ്ഞു. ബാലയുമായി ബന്ധപ്പെട്ട എല്ലാകാര്യങ്ങളും ഇന്റര്‍നെറ്റിലുണ്ടെന്നും അതിനാല്‍ നുണപറയേണ്ട ആവശ്യമില്ലെന്നും അവകാശപ്പെടുന്ന ഒരു കമന്റിനോട് പ്രതികരിക്കുകയായിരുന്നു എലിസബത്ത്..'എനിക്ക് പിന്നിലെ മാസ്റ്റര്‍ മൈന്‍ഡും സ്‌ക്രിപ്റ്റും അമൃതയാണെന്നും അത് നടപ്പാക്കുന്നത് വട്ടുള്ള എലിസബത്താണെന്നും പറഞ്ഞ് നേരത്തെ കമന്റുകള്‍ വന്നിരുന്നു.

പുതിയ വീഡിയോയില്‍ അഞ്ച് മാസ്റ്റര്‍ ബ്രെയിന്‍ ഇതിന് പിന്നിലുണ്ടെന്ന് പറഞ്ഞ് ഒരു വീഡിയോയും വന്നിട്ടുണ്ടായിരുന്നു. ആരാണ് ഇതിന് പിന്നിലെന്ന് അറിയില്ല. ഈ വീഡിയോയ്ക്ക് വേറെ ആരുടേയും പങ്കില്ല, ഞാന്‍ മാത്രമേ ഉള്‍പ്പെടുന്നുള്ളൂ. നിങ്ങള്‍ക്ക് എന്ത് കേസെടുക്കണമെങ്കിലും എനിക്കെതിരെ ആവാം. കേസെടുക്കാം ശിക്ഷിക്കാം എന്തുവേണമെങ്കിലും ചെയ്യാം. പക്ഷേ, ഞാനിത് ഒറ്റയ്ക്ക് തീരുമാനിച്ച കാര്യമാണ്. കുറേ സഹിച്ചു, മിണ്ടാതിരുന്നു. എന്തെങ്കിലും കാണിച്ചിട്ട് പൊക്കോട്ടേ എന്ന് വിചാരിച്ചു. പക്ഷേ, ഇത്രകാലമായിട്ടും എന്റെ പഴയകാര്യങ്ങള്‍ പറയുന്നതുകൊണ്ടാണ് നമ്മളായി തന്നെ തുടങ്ങാം എന്ന് കരുതിയത്', അവര്‍ പറഞ്ഞു.

അയാള്‍ക്ക് കരള്‍ കൊടുക്കാന്‍ തയ്യാറായി കുറേപ്പേര്‍ ഉണ്ടായിരുന്നു. ഞാന്‍ ലിവര്‍ കൊടുക്കാന്‍ തയ്യാറായിരുന്നു. അങ്ങനെ പറഞ്ഞതിന്റെ തെളിവ് എന്റെ കൈയിലുണ്ട്...പക്ഷേ, എന്തുകൊണ്ട് വാങ്ങിച്ചില്ല. എന്തുകൊണ്ട് എന്റെ ലിവര്‍ മാച്ചിങ് ആണോയെന്ന് ടെസ്റ്റ് ചെയ്തില്ല. പ്രേമിക്കുന്ന സമയത്ത് എന്റെ ബ്ലെഡ് ഗ്രൂപ്പ് അടക്കം ചോദിച്ചിട്ടുണ്ട്. അപ്പോള്‍ സെയിം ആണെന്ന് കണ്ടപ്പോള്‍, ഓഹ് നമ്മള്‍ സെയിം ബ്ലെഡ് ഗ്രൂപ്പാണെന്ന് പറഞ്ഞു. ഞങ്ങള്‍ പ്രേമിക്കുന്ന സമയത്ത് തന്നെ പുള്ളി വേറെയൊരു ആളുടെ കൂടെയായിരുന്നു താമസിച്ചിരുന്നത്. സെര്‍വെന്റ് ആണെന്നാണ് എന്നോട് പറഞ്ഞത്. ആ പെണ്‍കുട്ടിയും ബ്ലെഡ് ഗ്രൂപ്പ് എന്താണെന്ന് ചോദിച്ചപ്പോള്‍ അവര് ഇ
ഇയാളുടെ ബ്ലെഡ് ഗ്രൂപ്പ് തന്നെ പറഞ്ഞു. 

ശസ്ത്രക്രിയയുടെ സമയത്ത്, ചേട്ടന്റെ ഇഷ്ടം കിട്ടാന്‍ വേണ്ടിയാണ് സെയിം ബ്ലെഡ് ഗ്രൂപ്പാണെന്ന് പറഞ്ഞതെന്ന് അവര്‍ വന്നു കരഞ്ഞു. എന്റേത് എ പോസിറ്റീവാണ് ഒ പോസിറ്റീവ് അല്ലെന്ന് പറഞ്ഞ് കരഞ്ഞതിന്റെ തെളിവ് എന്റെ കൈയിലുണ്ട്. അവരുടെ പേര് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല',
എലിസബത്ത് കൂട്ടിച്ചേര്‍ത്തു. 

'ഞാന്‍ അനുഭവിച്ചു, നാണംകെട്ടു. ഏത് തരത്തിലുള്ള നാണക്കേട് ആണെങ്കിലും സഹിക്കാന്‍ ഞാന്‍ തയ്യാറാണ്. എന്റെ ഫോട്ടോ, വീഡിയോ പുറ
ത്തുവിടുക, എന്നെ പറ്റി മോശം പറയുക എന്നിവയാണെങ്കില്‍ പോലും. നേരത്തെ എന്റെ ജീവിതത്തില്‍ പലകാര്യങ്ങളും നടന്നിട്ടുണ്ട്. ഞാനത് നേരത്തെ പറഞ്ഞിട്ടുണ്ട്. അത് പറഞ്ഞപ്പോള്‍, ദൈവം തന്നതാണ് നിന്നെ എന്ന് പുള്ളി പറഞ്ഞു. ഞാനും ഈ സാഹചര്യങ്ങളിലൂടെ കടന്നുപോയ ആളാണ്, നിന്നെ എന്നെക്കാളും മനസിലാക്കാന്‍ വേറെ ആര്‍ക്കും പറ്റില്ല എന്ന് പറഞ്ഞപ്പോ ഇത്രേം നല്ല ആളുകളെല്ലാം ഉണ്ടോയെന്ന് ഞാന്‍ വിചാരിച്ചു. എന്തുകൊണ്ട് ലിവര്‍ കൊടുക്കാന്‍ കാശ് കൊടുത്ത് മറ്റൊരു ദാതാവ് വന്നു? 

അവരുടെ വരേണ്ട ആളുകളൊന്നും വരാതെ ഒരു റിലേഷന്‍ പറഞ്ഞുള്ള ആളുകള്‍ വന്ന് ഒപ്പിട്ടത്. ഇത്രയ്ക്കേ വിലയുള്ളോ? അതൊന്നും ഞാന്‍ ഇപ്പോള്‍ വിശദീകരിക്കാന്‍ പോകുന്നില്ല. വിശദീകരിക്കേണ്ടിവന്നാല്‍ പറയാന്‍ ബുദ്ധിമുട്ടില്ല', എലിസബത്ത് വ്യക്തമാക്കി..

ഇത്രയും വലിയ ഹെല്‍ത്ത് കണ്‍സേണ്‍ഡ് ആയിട്ടുള്ള ആള്‍, ലിവര്‍ മാറ്റിവെച്ച് ഡിസ്ചാര്‍ജ് ചെയ്ത ശേഷം മൂന്നാഴ്ചയോ ഒരുമാസത്തിന്റേയോ ഉള്ളില്‍ വീണ്ടും തുടങ്ങി എ...ന്ന് പറഞ്ഞുള്ള മെസേജ് ഇവരുടെ വീട്ടിലേക്ക് അയച്ചുകൊടുത്തിട്ടുണ്ട്. വൈനായിട്ടും വൈനും ബിയറായിട്ടും വൈനും ബ്രാണ്ടിയായിട്ടും വൈനും ബെക്കാര്‍ഡിയായിട്ടും മിക്സ് ചെയ്ത് കഴിക്കുന്നതെല്ലാമുള്ളതുണ്ട്. ഇത്രയം ഹെല്‍ത്ത് കണ്‍സേണ്‍ഡ് ആയിട്ടുള്ള ആള്‍ അതൊന്നും ചെയ്യില്ല എന്നാണ് ഞാന്‍ വിചാരിക്കുന്നത്. ഇതൊക്കെ അവരുടെസുഹൃത്ത് വഴി തന്നെ ഡോക്ടറോടും പറയാന്‍ പറഞ്ഞിരുന്നു. അവസാനം നമ്മള്‍ മരുന്നുമാറ്റിക്കൊടുത്ത് ആള്‍ക്കാരെ കൊല്ലാന്‍ നടക്കുന്ന ആളായി. 

മുമ്പ് തടയാന്‍ നോക്കിയിട്ടുണ്ട്, എനിക്ക് അടിയാണ് കിട്ടിയത്. ഞാന്‍ തന്നെയാണ് പ്രപ്പോസ് ചെയ്തത്. അതില്‍ എനിക്കൊരു മാറ്റവുമില്ല. അത് പറയുന്നതില്‍ എനിക്കൊരു തെറ്റും തോന്നുന്നില്ല. ഒരാള് പ്രേമിച്ചു, പ്രപ്പോസ് ചെയ്തു എന്ന് വെച്ചിട്ട് എന്ത് ഡാഷ് തരങ്ങളും കാണിക്കാന്‍ പറ്റുമെന്ന് എനിക്ക് തോന്നുന്നില്ല. അത് ശരിയാണെന്ന് തോന്നുന്നില്ല. ഞാന്‍ കോടി കണ്ടിട്ട് പോയതാണെന്ന് എപ്പോഴാണ് വീഡിയോ ഇട്ടത്? ഒരാള്‍ക്ക് മറ്റൊരാളോട് ഇഷ്ടം തോന്നിയതില്‍ തെറ്റെന്താണെന്ന് എനിക്ക് മനസിലാവുന്നില്ല.പ്രേമിക്കുന്നത് ഇത്രവലിയ കുറ്റമായി എനിക്ക് തോന്നിയിട്ടില്ല', അവര്‍ അഭിപ്രായപ്പെട്ടു..

 

dr elizabeth udayan against bala latest vedio

RECOMMENDED FOR YOU:

no relative items

EXPLORE MORE

LATEST HEADLINES