Latest News

സീതയിലെക്ക് ഇന്ദ്രന്റെ മാസ് എന്‍ട്രി; മടങ്ങി വരവ് ഗംഭീരമാക്കി പ്രൊമോ എത്തി; ആകാംഷയോടെ ആരാധകര്‍

Malayalilife
സീതയിലെക്ക് ഇന്ദ്രന്റെ മാസ് എന്‍ട്രി; മടങ്ങി വരവ് ഗംഭീരമാക്കി പ്രൊമോ എത്തി; ആകാംഷയോടെ ആരാധകര്‍

നപ്രിയ സീരിയലായ സീതയില്‍ നിന്നും മാറ്റിനിര്‍ത്തപ്പെട്ട ഷാനവാസ് തിരിച്ചെത്തുന്ന എപിസോഡ് പ്രതീക്ഷിച്ചിരിക്കുന്ന പ്രേക്ഷകര്‍ക്ക് കൈയടിക്കാനുള്ള അവസരവുമായി ഇന്ദ്രന്‍ ഇന്ന് എത്തും. ഷാനവാസിന്റെ മാസ് എന്‍ട്രിയുടെ പ്രമോ കൂടി പുറത്തുവന്നതോടെ ആരാധകര്‍ അക്ഷമരായി സീരിയല്‍ കാണാന്‍ കാത്തിരിക്കയാണ്.

ഫളവേഴ്‌സിലെ ജയപ്രിയ സീരിയല്‍ ആയ സീതയിലെ നിരവധി വിവാദങ്ങള്‍ക്കൊടുവിലാണ് ഇപ്പോള്‍ ഷാനവാസ് തിരികെ എത്തുന്നത്. നേരത്തെ തന്നെ ഷാനവാസ് തിരികേ എത്തുമെന്ന വിവരം സംവിധായകന്‍ ഗിരീഷ് കോന്നി ഉള്‍പെടുന്ന അണിയറ പ്രവര്‍ത്തകര്‍ മലയാളി ലൈഫിനോട് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ദ്രന്‍ തിരിച്ചെത്തുന്ന എപിസോഡിന്റെ ലൊക്കേഷന്‍ വീഡിയോയും മലയാളി ലൈഫ് പുറത്തുവിട്ടിരുന്നു. ഇന്ദ്രന്‍ തിരികേ വീട്ടിലെത്തുന്ന രംഗങ്ങളുടെ ലോക്കേഷന്‍ വീഡിയോ ആയിരുന്നു ഇത്. ഇപ്പോഴിതാ ഇന്ദ്രന്‍ തിരികേ എത്തുന്ന പ്രമോ കൂടി പുറത്തിറങ്ങിയതോടെ ആരാധകര്‍ അതിരില്ലാത്ത ആഘോഷത്തിലാണ്.

ഇന്ദ്രനെ കൊന്നവരോട് സീത പകവീട്ടുന്നതാണ് ഇപ്പോളത്തെ എപ്പിസോഡുകളില്‍ കാണിച്ചുകൊണ്ടിരിക്കുന്നത്. അത്തരത്തില്‍ ഓരോരുത്തരെയായി സീത ഇല്ലാതാക്കുന്നു. ഇതിനിടെ റോണ്‍സന്റെ കഥാപാത്രമായ ജഡായു ധര്‍മ്മനും സീതയെ സഹായിക്കാനായി ഉണ്ട്. ഇന്ദ്രനെ കൊന്ന ശേഷം സീതയെ കൊല്ലാനുളള എതിരാളികളുടെ ശ്രമം പരാജയപ്പെടുത്തി പലപ്പോഴും സീതയെ രക്ഷിക്കാനെത്തുന്നത് ജഡായു ആണ്. കഥ വളരെ സങ്കീര്‍ണമായ  രീതിയില്‍ മുന്നോട്ടു പോകുന്ന സൗഹചര്യത്തില്‍ കഴിഞ്ഞ എപ്പിസോഡുകളില്‍ ഇന്ദ്രനെ കുറിച്ചു സീത പറഞ്ഞിരുന്നു. ഇന്ദ്രന്റെ മൃതദേഹം താന്‍ കണ്ടിട്ടില്ലെന്നും ഇന്ദ്രേട്ടന്‍ മരിച്ചില്ലെന്ന് വിശ്വസിക്കുകയാണ് താനെന്നും അങ്ങനെയാണ് തന്റെ മനസ്സ് പറയുന്നതെന്നുമായിരുന്നു സീത പറഞ്ഞത്.

പ്രേക്ഷകരില്‍ പലരും തുടക്കം മുതല്‍ തന്നെ ഉന്നയിച്ച് കാര്യവും ഇത് തന്നെയായിരുന്നു. അപകടത്തില്‍ ഇന്ദ്രന്‍ മരിച്ചുവെന്നു പറയുകയും ചിത കത്തിക്കുന്നതായി കാണിക്കുകയുമാണ് ചെയ്തത്. മരിച്ചു കിടക്കുന്ന ഇന്ദ്രനെ കാണിക്കാത്തതിനാല്‍ തന്നെ ഇന്ദ്രന്‍ മരിച്ചിട്ടില്ലെന്നും മടങ്ങി വരുമെന്നും ആരാധകര്‍ പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രൊമോ എത്തിയതോടെ സീതയുടെ അരികിലേക്കുള്ള ഇന്ദ്രന്റെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനായാണ് ആരാധകരുടെ കാത്തിരിപ്പ്. ആക്രമികള്‍ക്കിടയില്‍ നില്‍ക്കുന്ന സീതയ്ക്ക് മുന്നില്‍ ബൈക്കിലുള്ള ഇന്ദ്രന്റെ വരവാണ് പുതിയ പ്രമോയിലുള്ളത്. പ്രമോ വീഡിയോ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.  കാറില്‍ പോകുന്ന സീതയെ വിജനമായ ഒരു സ്ഥലത്ത് വച്ച് അക്രമികള്‍ പിന്തുടരുകയും കൊല്ലാന്‍ ശ്രമിക്കുകയും ചെയ്യുന്നു. എന്നാല്‍ അവിടേക്ക് ജടായു ധര്‍മ്മന്‍ എത്തുന്നു. സീതയെ കൊല്ലാന്‍ അക്രമികള്‍ എത്തുമ്പോള്‍ സീതയെ രക്ഷിക്കാനുളള ഇന്ദ്രന്റെ വരവാണ് പ്രൊമോയിലുളളത്. ബൈക്കില്‍ അക്രമികള്‍ക്ക് മുന്നിലേക്ക് എത്തുന്ന ഇന്ദ്രനെ കണ്ട് പ്രേക്ഷകര്‍ ആകാംഷയിലാണ്. ആരാധകര്‍ ഇപ്പോള്‍ തന്നെ എപിസോഡ് കാണാന്‍ ആകാംക്ഷയോടെ  കാത്തിരിക്കയാണ്.

seetha serial Shanavas comes back episode promo

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക