Latest News

സീതയും ജഡായു ധര്‍മ്മനും അര്‍ച്ചനയും ആദിലക്ഷ്മിയും; സീതാ സീരിയല്‍ ലൊക്കേഷനിലെ വിഷു വിശേഷങ്ങള്‍

Malayalilife
സീതയും ജഡായു ധര്‍മ്മനും അര്‍ച്ചനയും ആദിലക്ഷ്മിയും;  സീതാ സീരിയല്‍ ലൊക്കേഷനിലെ വിഷു വിശേഷങ്ങള്‍

ഫ്ളവേഴ്സില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലാണ് സീത. സീതയിലെ ഇന്ദ്രനായി എത്തിയ ഷാനവാസിന്റെയും സീതയുടെ റോളിലെത്തിയ സ്വാസികയുടെയും കഥാപാത്രങ്ങള്‍  പ്രേക്ഷകര്‍ ഏറ്റെടുത്തവയാണ്. സീരിയയില്‍ നിന്നും ഇടയ്ക്ക് വച്ച് പുറത്തായ ഇന്ദ്രന്‍ പിന്നീട് സീരിയലിലേക്ക് മാസ് എന്‍ട്രി നടത്തിയിരുന്നു. നടന്‍ റോണ്‍സണ്‍ വിന്‍സെന്റ്, മാന്‍വി, ഷാലു കുര്യന്‍ തുടങ്ങിയവര്‍ സീരിയലില്‍ പ്രധാന വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഇപ്പോള്‍ ഇവരെല്ലാം ഒരുമിച്ച് സീതയുടെ ഷൂട്ടിങ്ങ് ലോക്കേഷനില്‍ തങ്ങള്‍ വിഷു ആഘോഷിക്കുന്നതുമായി ബന്ധപ്പെട്ട് പോസ്റ്റ് ചെയ്ത ഒരു വീഡിയോ ആണ് വൈറലാകുന്നത്. നടന്‍ റോണ്‍സണ്‍ വിന്‍സെന്റാണ് വീഡിയോ പോസ്റ്റ് ചെയ്തത്. വീഡിയോയും ബ്ലൂപേഴ്‌സ് സഹിതമാണ് റോണ്‍സന്‍ വീഡിയോ പോസ്റ്റ് ചെയ്തത്. അതിനാല്‍ തന്നെ താര ജാഡകളില്ലാതെയുള്ള താരങ്ങളുടെ വീഡിയോ ആരാധകര്‍ ഏറ്റെടുക്കുകയാണ്.

വീഡിയോയ്ക്ക് ഒപ്പം മുമ്പ് ഉര്‍വശി തീയറ്റേഴ്‌സ് എന്ന പരിപാടിയില്‍ താന്‍ കൃഷ്ണനായി വേഷമിട്ടപ്പോഴുള്ള ചിത്രങ്ങളും നടന്‍ റോണ്‍സണ്‍ പങ്കുവ്വച്ചിട്ടുണ്ട്. ജഡായു ധര്‍മ്മനായി മികച്ച അഭിനയമാണ് ഇപ്പോള്‍ റോണ്‍സണ്‍ കാഴ്ചവയ്ക്കുന്നത്. ഇതിനിടയിലാണ് സീത ലോക്കേഷനില്‍നിന്നും വിഷു ആഘോഷിക്കുന്ന വിശേഷങ്ങള്‍ നാല്‍വര്‍ സംഘം പങ്കുവച്ചത്. തുടക്കത്തില്‍ എല്ലാവരും ഒത്തൊരുമിച്ച് വിഷു ആശംസകള്‍ നേര്‍ന്നെങ്കിലും തെറ്റി പോകുകയായിരുന്നു. അത് സഹിതമാണ് റോണ്‍സണ്‍ വീഡിയോ പങ്കുവച്ചത്. വീഡിയോ ഇവിടെ .. പിന്നെ സൗണ്ട് ഇട്ട് ഞാന്‍ വാട്‌സാപ് ചെയ്ത പിക്‌സ്‌

Seetha serial location fun video goes viral

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES