Latest News

ഷാനവാസ് നായകനായി പുതിയ സീരിയല്‍ ഉടന്‍ സൂര്യ ടിവിയില്‍..! സീത തീരുമോ എന്ന് ആരാധകര്‍

Malayalilife
   ഷാനവാസ് നായകനായി പുതിയ സീരിയല്‍ ഉടന്‍ സൂര്യ ടിവിയില്‍..! സീത തീരുമോ എന്ന് ആരാധകര്‍

നപ്രിയ സീരിയലാണ് ഫ്‌ളവേഴ്‌സ് ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന സീത. സീതയിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായ നടനാണ് ഷാനവാസ്.  ഒരുഘട്ടത്തില്‍ ഷാനവാസിനെ സീരിയലില്‍ നിന്നും പുറത്താക്കിയെങ്കിലും പിന്നീട് പ്രേക്ഷകരുടെ അഭ്യര്‍ത്ഥന പ്രകാരം താരത്തെ തിരകെക്കൊണ്ടുവന്നിരുന്നു. എന്നാല്‍ പിന്നീട് സീരിയലിന്റെ കഥയില്‍ പല വഴിത്തിരിവുകള്‍ ഉണ്ടാവുകയും വലിച്ചു നീട്ടലുകളും പുതിയ കഥാപാത്രങ്ങളുടെ വരവും സീരിയലിന്റെ പ്രേക്ഷകപ്രീതിയില്‍ ഇടിവ് വരുത്തിയിരുന്നു. എന്നാല്‍ സീതയ്ക്കും ഇന്ദ്രനും ധാരാളം ആരാധകരെയാണ് സീരിയല്‍ നേടിക്കൊടുത്തത്. ഇരുവരുടെയും അഭിനയത്തില്‍ സീരിയല്‍ ഇപ്പോഴും മുന്നേറുകയാണ്. എന്നാലിപ്പോള്‍ സീതയിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ഷാനവാസ് സൂര്യ ടിവിയില്‍ മറ്റൊരു സീരിയലില്‍ നായകനായി എത്തുകയാണ്. താമരത്തുമ്പി എന്നു പേരിട്ടിരിക്കുന്ന സീരിയിലാണ് താരം എത്തുന്നത്.  സീരിയലിന്റെ പ്രൊമോ ഇതിനോടകം വൈറലായിക്കഴിഞ്ഞു. സീതയില്‍ ആദ്യം നെഗറ്റീവ് റോളായിരുന്നു ഷാനവാസിന്റേത് എങ്കിലും പിന്നീട് അത് പോസിറ്റീവ് ആകുകയായിരുന്നു. 

പുതിയ സീരിയലിലെ തന്റെ കഥാപാത്രത്തെക്കുറിച്ച് ഷാനവാസ് വ്യക്തമാക്കിയിരിക്കയാണ്. താമരത്തുമ്പി എന്ന സീരിയലില്‍ തന്റെ കഥാപാത്രം നെഗറ്റീവ് ആണോ  പോസിറ്റീവ് ആണോ എന്ന സംശയത്തിലാണ് താനെന്നാണ് ഷാനവാസ് പറയുന്നത്. നെഗറ്റീവ് ആണോ എന്ന് ചോദിച്ചാല്‍ നെഗറ്റീവ് ആണ് പോസിറ്റീവ് ആണോ എന്ന്  ചോദിച്ചാല്‍ അതും ആണെന്ന് താരം പറയുന്നു. തന്റെ കഥാപാത്രത്തെക്കുറിച്ച് നിരവധി തവണ താന്‍ തന്നെ ഡയറക്ടറോട് ചോദിച്ചിട്ടുണ്ടെന്നും താരം പറയുന്നു. അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴും തന്റെ കഥാപാത്രം പോസിറ്റീവ് ആണോ നെഗറ്റീവ് ആണോ എന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും ഷാനവാസ് പറയുന്നു. ഷാനു പുതിയ സീരിയലിലേക്ക് എത്തുന്നു എന്ന സന്തോഷമുണ്ടെങ്കിലും സീത അവസാനിക്കാറായോ എന്ന ആശങ്കയിലാണ് സീരിയല്‍ പ്രേക്ഷകര്‍. മുന്‍പ് സ്വാസികയ്ക്ക് സിനിമയില്‍ അവസരങ്ങള്‍ ലഭിക്കുന്നതിനാല്‍ സീതയില്‍ നിന്നും താരം മാറുകയാണെന്ന തരത്തില്‍ വാര്‍ത്തകള്‍ എത്തിയിരുന്നു. അതിനു പിന്നാലെയാണ് ഇപ്പോള്‍ ഷാനവാസ് പുതിയ സീരിയലിലേക്ക് എത്തുന്നത്. സീത സീരിയല്‍ ഇപ്പോള്‍ നിര്‍ണ്ണായക മുഹൂര്‍ത്തങ്ങളോടെ മുന്നേറുകയാണ്. സീത ഗര്‍ഭിണിയാകുന്നതും ആദി ലക്ഷ്മിയുടെ പകയും വ്യാസന്റെ കളളത്തരവുമൊക്കയായിട്ടാണ് ഇപ്പോള്‍ സീത മുന്നോട്ടു പോകുന്നത്. സീരിയല്‍ അവസാനിക്കാറായോ എന്നും അതിനാലാണോ ഷാനവാസ് പുതിയ സീരിയലില്‍ നായകനായി എത്തുന്നതെന്നും ആരാധകര്‍ ചോദിക്കുന്നുണ്ട്

Read more topics: # Shanavas,# new serial,# in Surya tv
Shanavas new serial in Surya tv

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക