Latest News

അലക്കാന്‍ ഇട്ട വസ്ത്രങ്ങള്‍ മാറ്റിത്തരണമെന്നായിരുന്നു സജ്‌നയുടെ ആവശ്യം; അവസാനം ക്ഷമ പറഞ്ഞ് സജ്‌ന

Malayalilife
അലക്കാന്‍ ഇട്ട വസ്ത്രങ്ങള്‍ മാറ്റിത്തരണമെന്നായിരുന്നു സജ്‌നയുടെ ആവശ്യം; അവസാനം ക്ഷമ പറഞ്ഞ് സജ്‌ന

വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയിലൂടെ ബിഗ് ബോസ് വീട്ടിലേക്ക് എത്തിയ സജ്‌നയും ഫിറോസും മറ്റ് മത്സരാര്‍ഥികള്‍ക്ക് ശത്രുവായി മാറിയിരുന്നു. പുറത്ത് കണ്ട കാര്യങ്ങള്‍ ക്ലിയര്‍ ചെയ്യാനെന്ന വിധത്തില്‍ ചോദ്യം ചെയ്യാന്‍ ശ്രമിക്കുന്നതോടെയാണ് കാര്യങ്ങള്‍ മാറി മറിഞ്ഞത്. ഇതോടെ ഫിറോസിനെ എല്ലാവരും മാറ്റി നിര്‍ത്തി. ഭര്‍ത്താവിനോടുള്ള മറ്റവരുടെ പെരുമാറ്റത്തില്‍ വിഷമം തോന്നിയ സജ്‌ന വലിയ പ്രശ്‌നം ഉണ്ടാക്കിയിരുന്നു. എന്നും സജ്നയുടെ വകയായി പ്രശ്നങ്ങൾ ഉണ്ടാകും. ഇപ്പൊ അടിവസ്ത്രത്തിന്റെ പേരിലാണ് സജ്നയുടെ പരാതിയും പ്രശ്നവും. 

കഴിഞ്ഞ ദിവസം രാത്രി ബക്കറ്റില്‍ നിന്നും അലക്കാന്‍ ഇട്ട വസ്ത്രങ്ങള്‍ മാറ്റിത്തരണമെന്നായിരുന്നു സജ്‌നയുടെ ആവശ്യം. ജയിലിലുള്ളവരോട് സംസാരിക്കുകയായിരുന്നു ഈ സമയം സജ്‌ന. അതിനാല്‍ കുറച്ച് നേരം കാത്തു നില്‍ക്കുമോ എന്ന് മജിസിയ ചോദിച്ചു. എന്നാല്‍ ഉടനെ ചെയ്യണമെന്നായി സജ്‌ന. മജിസിയയുടെ ശബ്ദം കനത്തതോടെ ക്യാപ്റ്റന്‍ മണിക്കുട്ടന്റെ അരികിലേക്ക് പരാതിയുമായി സജ്‌ന എത്തി. ഇതോടെ മണിക്കുട്ടന്‍ ഇടപെടുകയും പ്രശ്‌നം പരിഹരിക്കുകയും ചെയ്തു. കുളികഴിഞ്ഞെത്തിയ സജ്‌ന മജിസിയയോട് സോറി പറയുന്നതിനും നമ്മുക് കാണാൻ സാധിക്കും. നേരത്തെ തന്റെ അടി വസ്ത്രം എല്ലാവരും കാണുന്ന തരത്തില്‍ വച്ചുവെന്ന് ആരോപിച്ചും സജ്‌ന പരാതിയുയര്‍ത്തിയിരുന്നു.

പിന്നെയും നിരവധി പരാതികളാണ് സജനയ്ക്. എല്ലാവരെയും പറ്റി പരാതി എന്നും കാണും. മണിക്കുട്ടന് അരികില്‍ ഗ്രൂപ്പിസത്തെ കുറിച്ചും പരാതിയുമായി സജ്‌നയും ഫിറോസുമെത്തിയിരുന്നു. കഴിഞ്ഞ ദിവസത്തെ ചിരിപ്പിക്കല്‍ ടാസ്‌ക്കുമായി ബന്ധപ്പെട്ടായിരുന്നു ഇരുവരുടേയും പരാതി.

Read more topics: # sajna ,# firoz ,# bigboss ,# malayalam ,# problems
sajna firoz bigboss malayalam problems

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES

Welcome To MalayaliLife !

Close Window to Read the article

തുടർന്ന് വായിക്കുവാൻ CLOSE ബട്ടൺ അമർത്തുക