മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് അനുശ്രീ. 2012 ല്‍ റിലീസായ ലാല്‍ജോസ് സംവിധാനം ചെയ്ത ഡയമണ്ട് നെക്ലെയ്‌സിലൂടെ എത്തിയ നടി നിരവധി ചിത്രങ്ങളുടെ ഭാഗമായി കഴിഞ്ഞു. കഴിഞ്ഞ ദിവസം ആനിസ് കിച്ചണ്‍ എന്ന പരിപാടിയിലെത്തിയ നടി ആനിയുമായി പങ്ക് വച്ച വിശേഷങ്ങളാണ് ശ്രദ്ധേയമാകുന്നത്.
താരത്തിന്റെ രാഷ്ട്രീയത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും സമൂഹമാദ്ധ്യമങ്ങളില്‍ സജീവമാകാറുണ്ട്. താരം രാഷ്ട്രീയത്തിലേക്ക് വരുന്ന എന്ന തരത്തിലുള്ള അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ അത്തരം കിംവദന്തികളോട് പ്രതികരിക്കുകയാണ് അനുശ്രീ.
അമ്പലത്തിന് തൊട്ടടുത്താണ് ഞാന്‍ വളര്‍ന്നുവന്നത്. അമ്പലത്തില്‍ പോവാന്‍ പറ്റുന്ന ദിവസമാണെങ്കില്‍, അവിടെയുള്ള എന്ത് പരിപാടിക്കും ഞാന്‍ ഉണ്ടാകുഗ. അതിനി തൊഴാനാണെങ്കിലും അന്നദാനം വിളമ്പുന്ന സ്ഥലത്ത് പാത്രം കഴുകാനാണെങ്കിലും അമ്പലം തൂക്കാനാണെങ്കിലും ഞാനവിടെയുണ്ടാകും. അഅതിനകത്ത് രാഷ്ട്രീയമില്ല. ഞാന്‍ വളര്‍ന്ന് വന്ന വിശ്വാസമാണ അവിടെയുള്ളത്'- അനുശ്രീ പറയുന്നു.
ഒരു തവണ ശ്രീകൃഷ്ണ ജയന്തിക്ക് ഭാരതാംബയായിരുന്നു. അതിന് മുമ്പും താന്‍ പാര്‍വതിയും ഭാരതാംബയുമൊക്കെ ആയിട്ടുണ്ട്. എന്നാല്‍, സിനിമാ നടിയായായിട്ട് ഭാരതാംബയായതായിരുന്നു പ്രശ്നം. മുമ്പ് ഭാരതാംബയായതിന്റെയെല്ലാം ചിത്രങ്ങള്‍ തന്റെ ആല്‍ബത്തിലുണ്ട്. എന്നാല്‍, 2017ലേത് മാത്രം രാഷ്ട്രീയമായി മാറി. താന്‍ മതതീവ്രവാദിയായി. നമ്മള്‍ എത്ര പ്രതികരിച്ചാലും ആളുകള്‍ നമ്മളെ ഒരു തരത്തില്‍ ലേബല്‍ ചെയ്തിട്ടുണ്ടെങ്കില്‍ അത് മാറ്റാന്‍ പരിമിതിയുണ്ടെന്നും താരം വ്യക്തമാക്കി..
തനിക്ക് ഒരു രാഷ്ട്രീയത്തെ കുറിച്ചും ഒന്നും അറിയില്ല. രാഷ്ട്രീയത്തിലേക്ക് വരുമോ എന്ന് ഒരുപാട് പേര്‍ ചോദിക്കാറുണ്ട്. തനിക്കതറിയില്ലെന്ന് പറയാറുണ്ട്. അവിടെ നിന്നും കളിക്കാന്‍ പറ്റുന്നവര്‍ക്കല്ലേ അവിടെ വരാന്‍ പറ്റുവെന്നും അനുശ്രീ ചോദിച്ചു...
'സണ്‍ഡേ സ്‌കൂള്‍ പോലെയാണ് ഞങ്ങള്‍ ബാലഗോപുലത്തില്‍ പോകുന്നത്. നാലാം ക്ലാസ് മുതല്‍ രക്ഷാബന്ധന് അങ്ങോട്ടുമിങ്ങോട്ടും രാഖി കെട്ടാറുണ്ട്് എന്താണെണന്ന് അറിയാത്ത സമയത്ത് മുതല്‍ കെട്ടിത്തുടങ്ങിയതാണ്. ഇപ്പോഴും കെട്ടും. എന്നാല്‍, ഇപ്പോള്‍ കെട്ടിയാല്‍ ഞാന്‍ മതതീവ്രവാദിയാകും. അഅതെന്റെ രീതിയല്ല. ഞാന്‍ വളര്‍ന്നുവന്ന രീതി പിന്തുടരുന്നെന്നേ ഉള്ളൂ'- അനുശ്രീ കൂട്ടിച്ചേര്‍ത്തു..