ഒരിടക്കാലത്തിനു ശേഷം ബാല അമൃത വിഷയം സോഷ്യല്‍ മീഡിയയില്‍ ആഞ്ഞടിച്ച ദിവസമായിരുന്നു ഇന്നലെ. പിന്നാലെയാണ് തങ്ങള്‍ക്കൊരു കുഞ്ഞ് വരാന്‍ പോവുകയാണെന്നും മറ്റും ബാല കോകിലയ്ക്കൊപ്പം നിന്നു പറഞ്ഞത്. അതു സോഷ്യല്‍ മീഡിയയില്‍ ചൂടേറിയ ചര്‍ച്ചയായി മാറവേയാണ് കസ്തൂരി എന്ന ഐഡിയില്‍ നിന്നും എലിസബത്തിനെതിരെ ഒരു കമന്റ് വന്നത്. എലിസബത്തിരികെ ചികിത്സയ്ക്ക് വന്ന ബാലയെ എലിസബത്ത് സാമ്പത്തികപരമായും ലൈംഗികപരമായുമെല്ലാം ദുരുപയോഗം ചെയ്തതാണെന്നും ഇക്കാര്യം ആരെങ്കിലും പരാതിപ്പെട്ടാല്‍ എലിസബത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കേറ്റ് തന്നെ ക്യാന്‍സലാകും എന്നുമായിരുന്നു ആ കമന്റ്. അതുകണ്ട് അവര്‍ക്ക് എലിസബത്ത് നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ചര്‍ച്ചയായി മാറുന്നത്.
എന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ക്യാന്‍സല്‍ ചെയ്യാന്‍ അയാളോടു പോയി പറയ്.. ഞങ്ങള്‍ എഫ്ബി വഴിയാണ് കണ്ടുമുട്ടിയത്. അതിന്റെ എല്ലാ തെളിവുകളും എന്റെ കയ്യിലുണ്ട്. അതുമാത്രമല്ല, എനിക്കൊപ്പം നില്‍ക്കെ, മറ്റൊരു സ്ത്രീയ്ക്ക് അയാള്‍ അയച്ച എല്ലാ മെസേജുകളും എന്റെ കയ്യിലുണ്ട്. എനിക്കറിയില്ല അയാള്‍ എങ്ങനെയാണ് വീണ്ടും വിവാഹം കഴിച്ചതെന്ന്. പൊലീസുകാര്‍ക്കു മുന്നില്‍ വച്ചാണ് അയാളെന്റെ കഴുത്തില്‍ താലികെട്ടിയത്. ജാതകത്തിന്റെ പ്രശ്നമുള്ളതിനാല്‍ 41 വയസ് കഴിഞ്ഞു മാത്രമെ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കൂ എന്നാണ് അയാളും അയാളുടെ അമ്മയും എന്നോടു പറഞ്ഞത്. പക്ഷെ, മാനസികമായും ശാരീരികമായുമുള്ള ഉപദ്രവം സഹിക്കാന്‍ കഴിയുമായിരുന്നില്ല. ഇപ്പോഴും ഞാനും എന്റെ കുടുംബവും അയാളുടെ ഗുണ്ടകളേയും ഭീഷണികളേയും ഭയന്നാണ് കഴിയുന്നത്.
ഞങ്ങളുടെ ബെഡ്റൂം വീഡിയോ അടക്കം ലീക്ക് ചെയ്യും എന്നു പറഞ്ഞാണ് അയാള്‍ ഭീഷണിപ്പെടുത്തുന്നത്. എനിക്ക് ഡിപ്രഷന് മരുന്നു കഴിക്കേണ്ടി വന്നു. എനിക്ക് കുട്ടികള്‍ ഉണ്ടാവില്ലെന്നും ഞാന്‍ അയാള്‍ക്ക് തെറ്റായ മരുന്നുകള്‍ നല്‍കിയെന്നും അയാള്‍ പബ്ലിക്കായി പറഞ്ഞു. ഇത്തരത്തില്‍ പലതും വിളിച്ചു പറയുന്ന അയാള്‍ ഒരിക്കല്‍ പോലും എന്നെ പീഡിപ്പിച്ചതോ ബലാത്സംഗം ചെയ്തതോ നിരവധി പെണ്‍കുട്ടികളെ വഞ്ചിച്ചതിനെ കുറിച്ചോ പറയുന്നില്ല. ഇതോക്കെ ടൈപ്പ് ചെയ്യുമ്പോള്‍ എന്റെ കൈകള്‍ വിറയ്ക്കുന്നുണ്ട്. അതിനു കാരണം, ഞാന്‍ നിസ്സഹായയാണ് എന്നാണ് എലിസബത്ത് അല്‍പം മുമ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.
https://www.facebook.com/reel/1181779926709934