ടെലിവിഷന്‍ പ്രേക്ഷകര്‍ക്ക് മറക്കാന്‍ പറ്റാത്ത കലാകാരനാണ് കൊല്ലം സുധി. 2023 ല്‍ വാഹനാപകടത്തിലാണ് കൊല്ലം സുധി മരിച്ചത്. സുധിയുടെ മരണ ശേഷം ഭാര്യ രേണുവിന് പല വിമര്‍ശനങ്ങളും ഏല്‍ക്കേണ്ടി വന്നിട്ടുണ്ട്. രേണു സോഷ്യല്‍ മീഡിയയില്‍ വളരെ ആക്ടീവാണ്.ഇപ്പോള്‍ രേണു അഭിനയത്തിലേക്കും ചുവടുവെച്ചു. ഒരു നാടകത്തില്‍ രേണു അഭിനയിച്ചിട്ടുണ്ട്. സുധിയുടെ ആഗ്രഹങ്ങള്‍ നിറവേറ്റാനാണ് താന്‍ പല കാര്യങ്ങളും ചെയ്യുന്നതെന്നാണ് രേണു പറയുന്നത്.
അടുത്തിടെ രേണു നല്കിയ അഭിമുഖത്തില്‍ വിമര്‍ശനങ്ങള്‍ക്ക് മറുപടി ല്കിയത് ഇങ്ങനെയാണ്.താന്‍ മാനസികമായി ഏറെ അടുത്ത വ്യക്തിയാണ് സുധിച്ചേട്ടനെന്നും താന്‍ സന്തോഷിക്കുന്നത് കുറച്ച് ആളുകള്‍ക്ക് ഇഷ്ടമല്ലെന്നും പലരും പച്ചയ്ക്ക് ചീത്തവിളിക്കാറുണ്ടെന്നും ഒരു കമന്റിന് നിയമനടപടിക്ക് പോകുമെന്ന് പറഞ്ഞപ്പോള്‍ അയാള്‍ തന്നോട് സോറി പറഞ്ഞുവെന്നും രേണു പറയുന്നു.
സുധിച്ചേട്ടനെ എല്ലാവര്‍ക്കും ഇഷ്ടമായിരുന്നു. അത് കൊണ്ടാണ് അവര്‍ എന്നെ സഹായിച്ചത് അല്ലാതെ കച്ചവടത്തിനായല്ല ഇതൊന്നും ചെയ്യുന്നത്. ഞങ്ങള്‍ക്ക് കുറച്ചാളുകള്‍ക വീട് വെച്ച് തന്നിരുന്നു. അതിനും ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായി. ഞാന്‍ മക്കളെ വീട്ടില്‍ നിന്ന് പുറത്താക്കുമെന്നാണ് പറഞ്ഞത്. എന്റെ പേരില്‍ പോലുമല്ല ഈ വീടുള്ളത്.
മൂത്ത മകനെ ഞാന്‍ അടിച്ചിറക്കി എന്ന് പറയാറുണ്ട്. സുധിച്ചേട്ടന്റെ മക്കള്‍ക്കായി കൊടുത്ത വീടാണ്. സുധിച്ചേട്ടന്‍ ഉണ്ടായിരുന്നപ്പോള്‍ എന്നെയോ മക്കളെയോ ആര്‍ക്കും അറിയില്ലായിരുന്നു. എന്റെ ലോകം അദ്ദേഹവും മക്കളുമായിരുന്നു. ജൂണ്‍ ഏഴിനാണ് അദ്ദേഹം മരിച്ചത്.
മൂത്ത മോന്‍ പഠിക്കാന്‍ പോയിരിക്കുകയാണ്. കുഞ്ഞിനെ കാണണമെന്ന് തോന്നുമ്പോള്‍ അവന്‍ ഓടി വരും. കൊല്ലത്ത് നിന്നാണ് അവന്‍ പഠിക്കുന്നത്. ഫ്‌ലവേഴ്‌സ് ആണ് അവനെ പഠിപ്പിക്കുന്നത്. പഠിക്കുന്നത് കൊണ്ടാണ് അവന്‍ ഇവിടെ വരാത്തത്.
പക്ഷെ അവനെ അടിച്ചിറക്കി എന്നാണ് പലരും കുറ്റപ്പെടുത്തുന്നതെന്നും രേണു വ്യക്തമാക്കി. നാളത്തെ കാര്യം ദൈവത്തിന്റെ കയ്യിലാണ്. പക്ഷെ ഈ നിമിഷം വരെ എനിക്ക് വേറൊരു ജീവിതം വേണമെന്ന് തീരുമാനിച്ചിട്ടുമില്ല. ആ?ഗ്രഹിച്ചിട്ടുമില്ല. സിനിമാ മോഹ?ങ്ങള്‍ ഇല്ല. പക്ഷെ വിളിച്ചാല്‍ ചെയ്യുമെന്നും രേണു പറഞ്ഞു.
ഞങ്ങളുടെ വിവാഹ വാര്‍ഷികം മേയ് ഏഴിനായിരുന്നു. അത് ആഘോഷിക്കാന്‍ കഴിയാത്തതിന് സുധിച്ചേട്ടന് ഭയങ്കര വിഷമമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മില്‍ 15 വയസ്സുണ്ട്. പക്ഷേ ഞങ്ങളുടെ ജീവിതത്തില്‍ അദ്ദേഹമായിരുന്നു കുട്ടി. സ്റ്റാര്‍ മാജിക് എന്ന പരിപാടിയിലുള്ളവര്‍ ഒരുപാട് സഹായിച്ചിട്ടുണ്ട്, രേണു പറഞ്ഞു. പക്ഷേ അദ്ദേഹം മരിച്ചതിന് ശേഷം ഞാന്‍ സ്റ്റാര്‍മാജിക്ക് കണ്ടിട്ടില്ല. അത് എന്റെ വ്യക്തിപരമായ കാര്യമാണ്.
സങ്കടം ഉള്ളതുകൊണ്ടാണ് കാണാത്തത്. അദ്ദേഹത്തിന്റെ വീഡിയോ യൂട്യൂബില് വന്നാല്‍ മാറ്റിക്കളയും. എനിക്ക് സാധിക്കില്ല. ഒരിക്കലും തിരിച്ച് വരില്ല എന്ന് ഉറപ്പുള്ള വ്യക്തിയുടെ വീഡിയോ എങ്ങനെയാണ് കാണാന്‍ സാധിക്കുക. ഞാന്‍ ഒരുങ്ങിനടക്കുന്നതില്‍ ഒരുപാട് വിമര്‍ശനങ്ങള്‍ ഉണ്ടായിട്ടുണ്ട്
വെള്ള സാരി ഉടുത്ത് നടക്കണോ? ആരുടെയും ജീവിതത്തില്‍ ഇങ്ങനെയൊരു അവസ്ഥ ഉണ്ടാവരുത്. പലരും മറ്റൊരു വിവാഹം കഴിക്കാന്‍ പറഞ്ഞിട്ടുണ്ട്. ഇന്നേവരെ അതിനെക്കുറിച്ച് ചിന്തിച്ചിട്ടില്ല. സോഷ്യല്‍ മീഡിയയില്‍ എന്ത് പറഞ്ഞാലും ആളുകള്‍ തെറ്റ് മാത്രമെ കാണുകയുള്ളു. നിയമപരമായി ഞാന്‍ അദ്ദേഹത്തിന്റെ ഭാര്യയാണ്, രേണു പറയുന്നു. സാധാരണ ഷൂട്ടിം?ഗ് കഴിഞ്ഞാല്‍ അദ്ദേഹം മേക്കപ്പ് മാറ്റിയിട്ടാണ് തിരികെ പോകാറുള്ളത്. പക്ഷേ അപകടം നടന്ന ദിവസം അത് ചെയ്തിരുന്നില്ലെന്ന് മേക്കപ്പ് ആര്‍ട്ടിസ്റ്റ് എന്നോട് പറഞ്ഞിരുന്നു. ഭര്‍ത്താവ് മരിച്ചെന്ന് പറഞ്ഞ് ഞാന്‍ എത്ര വര്‍ഷം വേണമെങ്കിലും കരയാം. എന്നെക്കുറിച്ച് മോശം പറയുന്ന ആര്‍ക്കെങ്കിലും ഒരാള്‍ക്ക് അദ്ദേഹത്തെ കാെണ്ട് താരാന്‍ സാധിക്കുമോ, രേണു ചോദിച്ചു.