ബിഗ്ബോസ് മൂന്നം സീസണ്‍ എത്തുന്നുവെന്ന് അറിഞ്ഞതോടെ പ്രേക്ഷകര്‍ ആകാംഷയിലാണ്. ഇതിനെക്കുറിച്ചുളള ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയ മുഴുവന്‍ നടക്കുന്നത്. നിരവധി താരങ്ങളുടെയും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളുടെയും പേരുകള്‍ ഉയര്‍ന്നു കേട്ടിരിരുന്നു. ജോസഫ് അന്നംകുട്ടി ജോസ് റിമി ടോമി ദിയ കൃഷ്ണ സുചിത്ര തുടങ്ങി നിരവധി പേരുടെ പേരുകളാണ് നോമിനേഷനുകളായി എത്തിയത്. എന്നാല്‍ ഇതുവരെ ആരാധകര്‍ പ്രചവിച്ച പല താരങ്ങളും ബിഗ് ബോസിലേക്ക് ഇല്ലെന്ന് വ്യക്തമാക്കി രംഗത്ത് വന്നു. ഇതോടെ ആരൊക്കെയായിരിക്കും ഈ സീസണില്‍ ഉണ്ടാവുക എന്നതിന് ആകാംഷ വര്‍ധിച്ചു.
ഏറ്റവും പുതിയതായി ചില ടെലിവിഷന്‍ താരങ്ങളെ ബിഗ് ബോസിലേക്ക് എത്തിച്ചൂടേ എന്ന ചോദ്യം ഉയരുകയാണ്. കഴിഞ്ഞ വര്‍ഷം സീരിയലുകളില്‍ നിന്നും പിന്മാറിയ ചിലര്‍ ഈ റിയാലിറ്റി ഷോ യിലൂടെ വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്താന്‍ സാധ്യതയുണ്ടെന്ന തരത്തിലുള്ള ചര്‍ച്ച സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. മറ്റു ഭാഷകളിലെ ബിഗ് ബോസുകളെ അപേക്ഷിച്ച് മലയാളം വേറിട്ട് നിര്‍ത്തുന്ന ഒരുപാട് കാര്യങ്ങളുണ്ട്. മത്സരാര്‍ഥികളുടെയും പ്രേക്ഷകരുടെയും ഇടപെടലാണ് ശ്രദ്ധേയമായ കാര്യം.
ബിഗ് ബോസില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ പോളിസി അംഗീകരിച്ച ഇന്ത്യയിലെ സംസ്ഥാനം കൂടിയാണ് കേരളം. ആദ്യ സീസണില്‍ അഞ്ജലി അമീറിനെ കൊണ്ട് വന്നതും ശ്രദ്ധേയമായിരുന്നു. സീരിയല്‍ സിനിമ രംഗത്തു നിന്നുള്ള അഭിനേതാക്കളും, മോഡല്‍ രംഗത്ത് നിന്നുള്ളവര്‍, യൂട്യൂബ് വ്‌ലോഗെര്‍, മാധ്യമ പ്രവര്‍ത്തകര്‍, വീഡിയോ പ്രോഗ്രാം അവതാരകര്‍, ഫെമിനിസ്റ്റ്, പൊതുപര്‍വര്‍ത്തകര്‍, പുരോഗമന ചിന്താഗതിക്കാര്‍, വിവാദ നായകര്‍ തുടങ്ങി പല മേഖലകളില്‍ നിന്നും മത്സരാര്‍ഥികളെ തിരഞ്ഞെടുക്കണം. ബിഗ്ബോസില്‍ ഏറ്റവും ഡിമാന്‍ഡ് ഉള്ളവരും ജനപ്രീതി സ്വന്തമാക്കിയതും സമൂഹത്തില്‍ വിവാദം സൃഷ്ടിച്ചവരാണ്. ജൂഹി രസ്തഗി നടി ഐശ്വര്യ തുടങ്ങിയവരുടെ പേരുകളൊക്കെ ഉയര്‍ന്നു വരുന്നുണ്ട്.പ്രായമേറിയ താരങ്ങളും ചെറുപ്പക്കാരായവരും ഈ സീസണിലും ഉണ്ടാകും. ബിഗ്ബോസ് മൂന്നാം സീസണിലും ഒരു പ്രണയം ഉണ്ടാകുമെന്നാണ് പ്രേക്ഷകര്‍ പറയുന്നു. ഷോയുടെ റേറ്റിങ്ങിനെ പ്രണയം വളരെയേറെ സഹായിക്കും എന്നതാണ് കാരണം.