ശരീരവും മുഖവും വിയര്‍ത്ത് ചര്‍മ്മമാകെ വരണ്ട് ഏറെ അസ്വസ്ഥതയുണ്ടാക്കുന്ന സമയമാണ് വേനല്‍ക്കാലം. വേനല്‍ക്കാലത്ത് ശരീരത്തിന് ചൂടില്‍നിന്ന് സംരക്ഷണം ആവശ്യമാണ്. ഇതാ ചില വഴികള്‍.
വേനല്‍ക്കാലത്ത് സൂര്യരശ്മികള്‍ നേരിട്ട് മുഖത്ത് ഏല്‍ക്കാന്‍ അനുവദിക്കരുത്. മുഖത്ത് ഏല്‍ക്കാന്‍ അനുവദിക്കരുത്. മുഖത്ത് സണ്‍സ്‌ക്രീന്‍ ലോഷന്‍ പുരട്ടുന്നത് ഗുണം ചെയ്യും.വേനല്‍ക്കാലത്ത് മുഖത്ത് കുരുക്കള്‍ ഉണ്ടാകാന്‍ സാധ്യത കൂടുതലാണ്. അതിന് പയര്‍പൊടി ഉപയോഗിച്ച് മുഖം കഴുകി വെള്ളരിക്കാനീര് പുരട്ടാവുന്നതാണ്.
രാവിലെയും വൈകിട്ടും കുളിക്കുക. കുളിക്കുന്ന വെളളത്തില്‍ ഏതാനും തുള്ളി യുഡിക്കോളോണ്‍ അല്ലെങ്കില്‍ പനിനീര്‍ ഒഴിച്ചാല്‍ ദിവസം മുഴുവന്‍ കൂടുതല്‍ ഉന്മേഷം കിട്ടും.
അയഞ്ഞ കോട്ടണ്‍ വസ്ത്രങ്ങള്‍ ഉപയോഗിക്കുക.
വേനല്‍ക്കാലത്ത് ഇളംനിറമുള്ള തുണികള്‍ ഉപയോഗിക്കുക. കറുത്ത വസ്ത്രങ്ങള്‍ ഒഴിവാക്കുക.
പഴച്ചാറുകള്‍ ധാരാളം കഴിക്കുക. വിയര്‍പ്പില്‍കൂടി നഷ്ടപ്പെടുന്ന ജലാംശം വീണ്ടെടുക്കാന്‍ അത് സഹായിക്കും. ദാഹശമനത്തിന് ഐസ് വാട്ടര്‍ നന്നല്ല. മോരിന്‍വെള്ളം, ഇളനീര്‍ ഇവയാണ് ഏറെ നല്ലത്.
വേനല്‍ക്കാലത്ത് കാരറ്റും ചീരയില അരച്ചതും പനിനീരും ചേര്‍ത്ത മിശ്രിതം മുഖത്ത് പുരട്ടുന്നത് നല്ലതാണ്.ചൂടുകാലത്ത് കാലുകളുടെ സംരക്ഷണത്തിന് തുകല്‍ ചെരിപ്പുകളാണ് ഗുണകരം.
ചെറിയ ഐസ് കഷണങ്ങള്‍കൊണ്ട് മുഖത്ത് ഉരസിയ ശേഷം മേക്കപ്പിടുക. അങ്ങനെ ചെയ്താല്‍ കൂടുതല്‍ വിയര്‍ക്കില്ല. ക്രീമുകള്‍ കഴിവതും വേനല്‍ക്കാലത്ത് ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലത്. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഫൗണ്ടേഷന്‍ ഉപയോഗിക്കരുത്.
അത്യുഷ്ണം അനുഭവപ്പെടുന്ന സമയങ്ങളില്‍ തലമുടിയില്‍ അഴുക്കും പൊടിയും കൂടുതല്‍ ഉണ്ടാകാനിടയാകും. അതുകൊണ്ട് ആഴ്ചയില്‍ മൂന്നാലു പ്രാവശ്യം ചെറുപയര്‍ പൊടിയോ, താളിയോ ഉപയോഗിച്ച് തലമുടി നല്ലതുപോലെ കഴുകിയെടുക്കേണ്ടതാണ്.