സാന്ത്വനം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയ്ക്കു ശേഷം ഏഷ്യാനെറ്റില്‍ ആരംഭിച്ച പരമ്പരയാണ് സാന്ത്വനം 2. ആദ്യ സീസണുമായി കഥയിലോ കഥാപാത്രങ്ങളിലോ യാതൊരു ബന്ധവും പുതിയ പരമ്പരയ്ക്ക് ഉണ്ടായിരുന്നില്ല. പ്രതീക്ഷയോടെ കാത്തിരുന്ന സാന്ത്വനം ആരാധകരെ നിരാശപ്പെടുത്തി തുടങ്ങിയ രണ്ടാം സീസണിന് പ്രതീക്ഷിച്ച ആരാധക പിന്തുണയും ആദ്യം ഉണ്ടായില്ല. എന്നാലിപ്പോള്‍ പരമ്പരയെ പ്രേക്ഷകര്‍ ഇഷ്ടപ്പെട്ടു തുടങ്ങി. കഥയും കഥാപാത്രങ്ങളും ആരാധക മനസുകളില്‍ ഇടംനേടി തുടങ്ങിയിട്ടുണ്ട്. എന്നാലിപ്പോള്‍, പരമ്പരയിലെ യുവ താരങ്ങളില്‍ ശ്രദ്ധേയയായ മിത്ര എന്ന കഥാപാത്രമാണ് പ്രേക്ഷക മനസുകളില്‍ ചര്‍ച്ചയാകുന്നത്. സായ് ലക്ഷ്മി എന്ന 19 വയസു മാത്രം പ്രായമുള്ള പത്തനംതിട്ടക്കാരി പെണ്‍കുട്ടിയാണ് മിത്രയെ അവതരിപ്പിക്കുന്നത്.
ആര്യന്‍ എന്ന കഥാപാത്രത്തിന്റെ ജോഡിയായാണ് പരമ്പരയില്‍ എത്തുന്നത്. സ്നേഹം കൊണ്ട് ആര്യന്റെ മനസു കീഴടക്കിയ മിത്രയും ആര്യനും തമ്മില്‍ കൂടുതല്‍ അടുക്കുന്ന കഥയും ഇപ്പോള്‍ സീരിയലില്‍ പറയുന്നുണ്ട്. ആര്യന്‍ കൈവെള്ളയില്‍ കൊണ്ടുനടക്കുന്ന പെണ്ണ് എന്നാണ് മിത്ര അറിയപ്പെടുന്നത്. ശരിക്കും പത്തനംതിട്ടക്കാരിയാണ് മിത്രയെ അവതരിപ്പിക്കുന്ന സായ് ലക്ഷ്മി എന്ന നടി. അച്ഛനും അമ്മയും അനുജനും അടങ്ങുന്ന കുടുംബത്തില്‍ നിന്നുമാണ് നടി സീരിയല്‍ ലോകത്തേക്ക് എത്തിയത്.
മോഡലിംഗിലൂടെയും സോഷ്യല്‍ മീഡിയയിലും എല്ലാം സജീവമായ സായ് ലക്ഷ്മി മുന്‍പും സീരിയലില്‍ അഭിനയിച്ചിട്ടുണ്ട്. സൂര്യാ ടിവിയിലെ കനല്‍പ്പൂവ് എന്ന സൂപ്പര്‍ഹിറ്റ് സീരിയലിലെ ആതിര എന്ന കഥാപാത്രവും സൂര്യയില്‍ തന്നെ സംപ്രേക്ഷണം ചെയ്യുന്ന ഹൃദയം സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രവുമായി എല്ലാം സായ് ലക്ഷ്മി എത്തിയിരുന്നു. പിന്നാലെയാണ് സാന്ത്വനം 2വിലേക്കും സായ് ലക്ഷ്മി എത്തിയത്.
പത്തനംതിട്ടയില്‍ നിന്നും തിരുവനന്തപുരത്തേക്ക് ഷൂട്ടിംഗിനായി എത്തിയ സായ് ലക്ഷ്മി ഇപ്പോള്‍ തിരുവനന്തപുരത്തു തന്നെയാണ് സ്ഥിരതാമസമാക്കിയിരിക്കുന്നത്. വിവേകാനന്ദ ഗേള്‍സ് ഹൈസ്‌കൂള്‍, ജിഎച്ച്എസ് കോട്ടല്‍ ഹില്‍, അമൃത വിദ്യാലയം എന്നിവടങ്ങളില്‍ പഠിച്ച സായ് ലക്ഷ്മി സീരിയല്‍ അഭിനയത്തിനും മോഡലിംഗിനും ഒപ്പം പഠനവും മുന്നോട്ടു കൊണ്ടുപോകുന്നുണ്ട്. കനല്‍പ്പൂവിലേയും ഹൃദയത്തിലേയും കഥാപാത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നെങ്കിലും സാന്ത്വനം 2വിലെ മിത്രയായപ്പോഴാണ് പ്രേക്ഷകര്‍ക്കിടയില്‍ പ്രശസ്തി നേടിയത്. മിത്രയുടേയും ആര്യന്റേയും പേരില്‍ നിരവധി ഫാന്‍സ് പേജുകള്‍ അടക്കം ഉണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ വിരലില്‍ എണ്ണാന്‍ മാത്രം ചിത്രങ്ങള്‍ മാത്രമെ സായ് ലക്ഷ്മി പങ്കുവെച്ചിട്ടുള്ളൂ. അത്രയും ചെറിയ ഫോളോവേഴ്സ് മാത്രമെ താരത്തിനുള്ളൂ എന്നതും ശ്രദ്ധ നേടുന്നതാണ്.