വിഷ്ണു ശശിശങ്കറിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഏറ്റവും പുതിയ ചിത്രമാണ് സുമതി വളവ്. അഭിലാഷ് പിളളയാണ് ചിത്രത്തിന്റെ തിരാക്കഥാകൃത്ത്. ഹൊറര്‍ കോമഡി ജോണറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഒരു വിശേഷം പങ്കുവെച്ചിരിക്കുകയാണ് ഇപ്പോള്‍ അഭിലാഷ് പിളള.
പി വി ശങ്കറിനൊപ്പമുളള ചിത്രവും അഭിലാഷ് പിളള ഫേസ്ബുക്കില്‍ പങ്കുവെച്ചു. ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായപ്പോള്‍ മുതല്‍ ശങ്കറിന്റെ വിഷ്വല്‍ മാജിക് മലയാളത്തില്‍ ആദ്യമായി സുമതി വളവില്‍ തന്നെ വേണമെന്ന് ആഗ്രഹിച്ചിരുന്നു വെന്നും രാക്ഷസന്‍ സിനിമയുടെ വിജയത്തിന് ശേഷമാണ് സിനിമാ മോഹവുമായി താന്‍ ചെന്നൈയിലേക്ക് വണ്ടി കയറിയതെന്നും അഭിലാഷ് പിള്ള കുറിപ്പില്‍ പറയുന്നു.
ഉണ്ണി മുകുന്ദന്‍ നായകനായ മാളികപ്പുറം സിനിമയുടെ ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് സുമതി വളവ്. ബി?ഗ്ബജറ്റില്‍ ഒരുങ്ങുന്ന ചിത്രം വാട്ടര്‍മാന്‍ ഫിലിംസും തിങ്ക് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മിക്കുന്നത്.