Latest News

വരന്‍ താലി ചാര്‍ത്തിയതോടെ കണ്ണീരണിഞ്ഞ് ചന്ദ്രകാന്തം നായിക; സീരിയല്‍ നടി മാനസി ജോഷി വിവാഹിതയായി;  എഞ്ചിനീയറായ രാഘവ് ഭാവയുമായുള്ള വിവാഹവീഡിയോ പങ്ക് വച്ച് നടി

Malayalilife
വരന്‍ താലി ചാര്‍ത്തിയതോടെ കണ്ണീരണിഞ്ഞ് ചന്ദ്രകാന്തം നായിക; സീരിയല്‍ നടി മാനസി ജോഷി വിവാഹിതയായി;  എഞ്ചിനീയറായ രാഘവ് ഭാവയുമായുള്ള വിവാഹവീഡിയോ പങ്ക് വച്ച് നടി

ഏറെക്കാലത്തെ കാത്തിരിപ്പിനൊടുവില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം' എന്ന സീരിയലിലെ നായിക മാനസി ജോഷി വിവാഹിതയായിരിക്കുകയാണ്. കൃത്യം നാലു മാസം മുമ്പു നടന്ന വിവാഹ നിശ്ചയത്തിനു പിന്നാലെയാണ് കല്യാണവും അതിഗംഭീരമാക്കി നടത്തിയിരിക്കുന്നത്. അതിസുന്ദരിയായി തന്നെ ഒരുങ്ങിയ മാനസി താലികെട്ട് ചടങ്ങിനിടെ വാവിട്ടു കരയുന്ന ദൃശ്യങ്ങളാണ് വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. ഒപ്പം ചുറ്റും കൂടി നില്‍ക്കുന്ന നടിയുടെ ബന്ധുക്കളും കണ്ണീരോടെയും സന്തോഷത്തോടെയും ആ താലികെട്ട് ചടങ്ങ് നോക്കിനില്‍ക്കുന്നതും വീഡിയോയില്‍ കാണാന്‍ സാധിക്കും. എഞ്ചിനീയറായ രാഘവ് ഭാവ എന്ന പയ്യനാണ് മാനസിയുടെ കഴുത്തില്‍ താലിചാര്‍ത്തിയത്. തമിഴ്നാട്ടുകാരിയാണ് മാനസി ജോഷി. അതുകൊണ്ടു തന്നെ അവിടുത്തെ ആചാരങ്ങളനുസരിച്ചാണ് കല്യാണം നടത്തിയിരിക്കുന്നത്.

ഇവരുടെ സേവ് ദ ഡേറ്റ് ചിത്രങ്ങളെല്ലാം തന്നെ ഏറെ ശ്രദ്ധ നേടിയിരുന്നു. കറുപ്പ് നിറത്തിലുള്ള വസ്ത്രങ്ങളായിരുന്നു സേവ് ദ ഡേറ്റിന് ഇരുവരും അണിഞ്ഞത്. ഞങ്ങളുടെ ബിഗ് ഡേ എത്താനായുള്ള കാത്തിരിപ്പിലാണ്. ഈ നിമിഷങ്ങളൊക്കെ ഞങ്ങള്‍ക്ക് അമൂല്യമാണെന്നുമായിരുന്നു ആ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് ഇരുവരും കുറിച്ചത്. ഫെബ്രുവരി 16നാണ് മാനസിയും രാഘവും വിവാഹിതരായത്. നാലു ദിവസങ്ങള്‍ക്കിപ്പുറമാണ് ആ വിശേഷം ആരാധകരിലേക്ക് എത്തിയത്. ജീവിതത്തിലെ പുതിയ തുടക്കത്തിന് എല്ലാവിധ ആശംസകളും. ഇനിയുള്ള വിശേഷങ്ങളും വ്ളോഗിലൂടെയായി പങ്കുവെക്കണം എന്നായിരുന്നു പ്രിയപ്പെട്ടവരെല്ലാം പറഞ്ഞത്. ഇതിനകം തന്നെ ചിത്രങ്ങളും വീഡിയോയും വൈറലായിക്കഴിഞ്ഞിട്ടുണ്ട്. വിവാഹ ശേഷവും അഭിനയ മേഖലയില് തുടരില്ലേ എന്ന തരത്തിലുള്ള ചോദ്യങ്ങളും ഇതിനിടയില്‍ ഉയരുന്നുണ്ട്. മാനസി ജോലി ചെയ്യുന്നതിന് പ്രശ്നമില്ലെന്നാണ് രാഘവ് പറഞ്ഞത്.

റിസ്‌ക്ക് എടുക്കാന്‍ അദ്ദേഹം തയ്യാറായെന്നായിരുന്നു വിവാഹ ജീവിതത്തിലേക്ക് കടക്കുന്നതിനെ കുറിച്ച് മാനസി പറഞ്ഞത്. അദ്ദേഹത്തെപ്പോലെയൊരാളെ ജീവിത പങ്കാളിയായി ലഭിച്ചതില്‍ സന്തോഷവതിയാണ് താന്‍ എന്നും മാനസി പ്രതികരിച്ചിരുന്നു. മാനസിയുടെ പിറന്നാളിന് തൊട്ടുമുന്‍പായിരുന്നു രാഘവ പ്രൊപ്പോസ് ചെയ്തത്. സിനിമാസ്‌റ്റൈലിലായിരുന്നു പ്രൊപ്പോസല്‍. ആ ഒരു നിമിഷത്തിനായി കാത്തിരിക്കുകയായിരുന്നു ഞാന്‍ എന്നായിരുന്നു നടി പറഞ്ഞത്.

ഡാന്‍സും മോഡലിംഗും ഒക്കെ ഏറെ ഇഷ്ടമുള്ള മാനസി അപ്രതീക്ഷിതമായിട്ടാണ് അളക നന്ദയായി മലയാളത്തിലേക്ക് എത്തിയത്. ലക്ഷ്മിപ്രിയ എന്ന നടി ആയിരുന്നു ആദ്യം അളക നന്ദയായി അഭിനയിച്ചത്. എന്നാല്‍ പരമ്പര ആരംഭിച്ച് നാലാം മാസം നടി പിന്മാറിയതോടെയാണ് മാനസി ജോഷി അളക നന്ദയായി എത്തിയത്. ആദ്യം പ്രേക്ഷകര്‍ക്ക് ഉള്‍ക്കൊള്ളാന്‍ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും പിന്നീടങ്ങോട്ട് ആരാധക മനസുകള്‍ കീഴടക്കുകയായിരുന്നു മാനസി.

വലിയ ആരാധക പിന്തുണയാണ് നടിയ്ക്കുണ്ടായത്. സെലിബ്രിറ്റി ഡാന്‍സ് ഷോയിലും പങ്കെടുത്തിട്ടുള്ള മാനസി ഇന്‍സ്റ്റഗ്രാമില്‍ സജീവമാണ്. സീരിയലിലെ സഹതാരങ്ങള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പോസ്റ്റു ചെയ്യാറുമുണ്ട്. കുടുംബബന്ധങ്ങളുടെ തീവ്രത വരച്ചു കാട്ടുന്ന പരമ്പരയാണ് 'ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം'. ഇതില്‍ പൊലീസ് ഉദ്യോഗസ്ഥനായ ഗൗതമിന്റെയും എംബിബിഎസ് വിദ്യാര്‍ത്ഥിനിയായ അളകനന്ദയുടേയും ജീവിതമാണ് പറയുന്നത്.

ഏഷ്യാനെറ്റ് പരമ്പരകളില്‍ സ്ഥിരമായി കാണുന്ന നായികമാരില്‍ നിന്നും മാറ്റമുള്ളൊരു മുഖമായിരുന്നു മാനസിയുടേത്. ആദ്യമത് ഉള്‍ക്കൊള്ളാന്‍ ആരാധകര്‍ക്ക് ബുദ്ധിമുട്ടായിരുന്നുവെങ്കിലും പിന്നീട് കാര്യങ്ങള്‍ മാറി. മാനസിയുടെ ആദ്യ മലയാള പരമ്പര കൂടിയാണിത്. അതേസമയം, പൊലീസ് ഓഫീസറായ ഗൗതമിന്റെ ഭാര്യാവേഷത്തിലാണ് മാനസി സീരിയലില്‍ എത്തുന്നത്. എംബിബിഎസ് എന്ന സ്വപ്നം സാക്ഷാത്ക്കരിക്കാനുള്ള ശ്രമങ്ങളിലാണ് നന്ദ. വീട്ടില്‍ നിന്നും ഏഷണിയും പാരകളുമൊക്കെ ഉണ്ടെങ്കിലും ധൈര്യത്തോടെ എല്ലാം നേരിടുന്ന നന്ദയുടെ അമ്മായിയമ്മയായി നടി സജിത ബേട്ടിയാണ് അഭിനയിക്കുന്നത്.

 

 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Mansi Joshi (@mansi._.joshi)

Read more topics: # മാനസി ജോഷി
mansi joshi WEDDING

RECOMMENDED FOR YOU:

EXPLORE MORE

LATEST HEADLINES