മൂന്നു നാള്‍ മുമ്പാണ് ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ശ്രദ്ധ നേടിയ ഡോ.റോബിന്‍ രാധാകൃഷ്ണന്റെയും ഫാഷന്‍ ഡിസൈനറായ ആരതി പൊടിയുടേയും വിവാഹം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചു നടന്നത്. തുടര്‍ന്നു നടന്ന വിവാഹ റിസപ്ഷനും ആഘോഷങ്ങള്‍ക്കും ശേഷം ഇന്നലെയാണ് നവദമ്പതികള്‍ റോബിന്റെ തിരുവനന്തപുരത്തെ വീട്ടിലേക്ക് എത്തിയത്. പിന്നാലെ നടന്ന ഗൃഹപ്രവേശനത്തിന്റെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ കീഴടക്കുന്നത്. മഞ്ഞ സല്‍വാറിട്ടാണ് അതിസുന്ദരിയായി ആരതിപൊടി എത്തിയത്. കഴുത്തില്‍ ചോക്കറും വലിയ താലി മാലയും കാണാമായിരുന്നു. ലൈറ്റ് പിങ്ക് നിറത്തിലുള്ള ഷര്‍ട്ടും ബ്ലാക്ക് ജീന്‍സുമായിരുന്നു റോബിന്റെ വേഷം.
ആരതിയുടെ അച്ഛന്‍ സമ്മാനിച്ച ആഢംബര കാറിലാണ് നവദമ്പതികള്‍ എത്തിയത്. തുടര്‍ന്ന് കാറില്‍ നിന്നും പുറത്തേക്കിറങ്ങി പടിവാതില്‍ക്കല്‍ എത്തിയപ്പോള്‍ റോബിന്റെ അച്ഛന്റെ സഹോദരിയാണ് ഇരുവരേയും വെള്ളിപ്പാത്രത്തില്‍ ആരതിയുഴിഞ്ഞ് സ്വീകരിച്ചത്. തുടര്‍ന്ന് കിണ്ടിയിലെ വെള്ളം കൊണ്ട് കാല്‍കഴുകിയ ശേഷം ഇരുവരേയും ദീപം കൊണ്ടും ആരതിയുഴിഞ്ഞു. അപ്പോള്‍ ആരതിയോട് ചേര്‍ന്നു നിന്ന റോബിന്‍ ആരതി നിലവിളക്കേന്തി അകത്തേക്ക് കയറിയപ്പോള്‍ പിന്നില്‍ പ്രാര്‍ത്ഥനയോട കൈകൂപ്പി നില്‍ക്കുകയായിരുന്നു. റോബിന്റെ അച്ഛനമ്മമാരുടെ വീട്ടുകാരെല്ലാം തന്നെ അവിടേക്ക് എത്തിയിരുന്നു. തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സദ്യ കഴിക്കുന്നതുമെല്ലാം വീഡിയോയില്‍ കാണാം.
ഞായറാഴ്ച്ച പുലര്‍ച്ചെ ഗുരുവായൂരില്‍വെച്ചായിരുന്നു ഇവരുടെ താലികെട്ട്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ആറ് ദിവസം നീണ്ടുനിന്ന ആഘോഷങ്ങള്‍ക്കുശേഷം ഏഴാം ദിവസമായിരുന്നു ഇരുവരുടേയും വിവാഹം. രംഗോളി, സംഗീത് ആഘോഷങ്ങളെല്ലാം നേരത്തെ കഴിഞ്ഞിരുന്നു. വിവാഹത്തിന് മുന്നോടിയായി പവിത്രപ്പട്ട് ഏറ്റുവാങ്ങുന്ന ആരതിയുടെ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.
ഇരുവര്‍ക്കും ആശംസകള്‍ നേരാനായി നടനും എഴുത്തുകാരനുമായ വി.കെ.ശ്രീരാമന്‍ നേരിട്ടെത്തിയിരുന്നു. ശ്രീരാമന്റെ ഭാര്യയുടെ കസിന്റെ മകളാണ് ആരതി പൊടി. ഫേസ്ബുക്കില്‍ വിവാഹത്തില്‍ പങ്കെടുക്കുന്ന ചിത്രം പങ്കുവച്ചതിനൊപ്പം രസകരമായ കുറിപ്പും ശ്രീരാമന്‍ കുറിച്ചിരുന്നു.
വികെ ശ്രീരാമന്റെ വാക്കുകള്‍
'ഇന്ന് ഗുരുവായൂര് ഒരു കല്യാണത്തിന് പോയി. ന്റെ തീയ്യത്തീടെ കസിന്റെ മോളാണ് കല്യാണപ്പെണ്ണ്. പൊടീസ് എന്ന പേരിലുള്ള വസ്ത്രാലങ്കാര അല്ലെങ്കില്‍ അലങ്കാരവസ്ത്ര പ്രസ്ഥാനത്തിന്റെ പെരുന്തച്ചനാണ് (പെരുന്തച്ചന്റെ സ്രീലിങ്കം എന്താന്ന് നിശ്ശല്ല) ആരതി പൊടി. പോടീസ് ബുട്ടീക്കിന്റെ പുത്യാപ്ല ഡോക്ടര്‍ റോബിന്‍ രാധാകൃഷ്ണന്‍ ഒരു ബിഗ് ബോസുമാണ്. ഫാഷന്‍ ഡിസൈനിങ്ങും റിയാലിറ്റി ഷോയും നമുക്ക് കേട്ടുകേള്‍വിയല്ലാതെ കണ്ടു കാണിയല്ല. അതിനാല്‍ ആ മേഖലയിലേക്ക് നോം പ്രവേശിക്കുന്നില്ല. ഈ വൈവാഹികത്തില്‍.
വിവാഹത്തിനുശേഷം ഇരുവരും രണ്ട് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഹണിമൂണിനായി യാത്ര തിരിക്കും. 27-ല്‍ അധികം രാജ്യങ്ങള്‍ ചുറ്റിക്കറങ്ങിയുള്ളതാണ് ഈ മധുവിധു. മാസങ്ങള്‍ ഇടവിട്ടുള്ള ഈ മധുവിന്റെ ആദ്യ യാത്ര 26-ാം തിയ്യതി അസര്‍ബെയ്ജാനിലേക്കാണ്. ഏറെ നാളത്തെ പ്രണയത്തിനുശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. അഭിമുഖം എടുക്കാനെത്തിയപ്പോഴാണ് ആരതി ആദ്യമായി റോബിനെ കാണുന്നത്. പിന്നീട് ഇരുവരും തമ്മിലുള്ള സൗഹൃദം പ്രണയത്തിലെത്തുകയായിരുന്നു. 2023 ഫെബ്രുവരിയിലായിരുന്നു ഇരുവരുടേയും വിവാഹനിശ്ചയം.